»   » ഭാവനയോട് നവീന്‍ അങ്ങനെ ചെയ്യില്ല.. ശത്രുക്കളുടെ പാര ഏറ്റില്ല.. എല്ലാം ശുഭമായി നടക്കും!

ഭാവനയോട് നവീന്‍ അങ്ങനെ ചെയ്യില്ല.. ശത്രുക്കളുടെ പാര ഏറ്റില്ല.. എല്ലാം ശുഭമായി നടക്കും!

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് ഭാവന. വ്യത്യസ്ത കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് താരം വിവാഹിതയാവാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. നേരത്തെ പല താരങ്ങളുമായി ബന്ധപ്പെട്ട് ഗോസിപ്പ് പ്രചരിച്ചിരുന്നു. കന്നഡ താരവും നിര്‍മ്മാതാവുമായ നവീനാണ് ഭാവനയെ വിവാഹം ചെയ്യുന്നത്.

മോഹന്‍ലാലിന്‍റെ അസാധ്യ പ്രകടനം.. വില്ലന്‍ ബ്രില്യന്‍റ്.. ഒന്നും പ്രവചിക്കാന്‍ കഴിയില്ല!

അതിന്‍റെ പരിഭവം മമ്മൂട്ടിക്ക് ഇപ്പോഴുമുണ്ട്.. ലാല്‍സലാം വേദിയിലെ തുറന്നുപറച്ചില്‍.. വീഡിയോ കാണൂ!

മമ്മൂട്ടിയും പൃഥ്വിയും ശ്രമിച്ചിട്ട് നടന്നില്ല.. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ വേണ്ടിവന്നു!

അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഇവരുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അടുത്തിടെയാണ് ഭാവനയുടെ വിവാഹം മാറ്റി വെച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

വിവാഹം മാറ്റിവെച്ചുവെന്ന പ്രചാരണം

അടുത്തിടെയാണ് ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്നുള്ള വാര്‍ത്തകല്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായിരുന്നു. കാരണം വ്യക്തമാക്കിയിരുന്നില്ല.

സിനിമാ തിരക്കുകള്‍ക്കിടയില്‍

സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ ഇപ്പോള്‍ വിവാഹം വേണ്ടെന്ന തരത്തില്‍ നവീന്‍ പറഞ്ഞുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. വിവാഹം നീട്ടിയെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

അടിസ്ഥാനരഹിതമായ പ്രചാരണം

അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഭാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരിക്കുന്നുതെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വിവാഹം മാറ്റിവെക്കാനയി തീരുമാനിച്ചിരുന്നില്ല.

നിശ്ചയിച്ചത് പോലെ തന്നെ നടക്കും

വിവാഹത്തില്‍ മാറ്റമൊന്നുമില്ല. എല്ലാം നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ നടക്കുമെന്നും താരത്തിന്റെ കുടുംബാംഗം അറിയിച്ചു. മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിന് പിന്നാലെയാണ് ഇവര്‍ പ്രതികരിച്ചിട്ടുള്ളത്.

അപ്രതീക്ഷിതമായ വിയോഗം

പ്രതിശ്രുത വരനായ നവീനിന്റെ അമ്മയുടെ അപ്രതീക്ഷിത വിയോഗം കാരണമാണ് വിവാഹം ഒരു വര്‍ഷത്തേക്ക് നീട്ടി നിശ്ചയിച്ചത്. വളരെ നേരത്തെ തന്നെ എടുത്ത തീരുമാനമായിരുന്നു അത്.

വിവാഹം നടത്തും

അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ വിവാഹം നടക്കും. നവീന്‍ വിവാഹം വേണ്ടെന്ന് വെച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാഥാര്‍ത്ഥ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍

കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന സിനിമയിലേക്ക് എത്തിയത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഭാവനയും നവീനും വിവാഹിതരാവാന്‍ തീരുമാനിച്ചത്.

സിനിമയില്‍ തുടരും

വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുന്ന താരങ്ങളുടെ കൂട്ടത്തില്‍ ഭാവന ഉള്‍പ്പെടില്ല എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

English summary
Bhavana's marriage is not postponed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam