'ഞാന്‍ പ്രണയിച്ചിട്ടുണ്ട്, പക്ഷെ അത് സീരിയസ് ആയിരുന്നില്ല; സീരിയസായി ഒരു പ്രണയം വരാനിരിക്കുന്നു'
പ്രേമം, പ്രണയം, ലവ്... ഇതൊക്കെ ഒന്നാണെങ്കിലും പലരോടും പലര്‍ക്കും തോന്നിയ സാധനമാണ്. അങ്ങനെ പ്രേമത്തെ കുറിച്ച് മാത്രം പറഞ്ഞ ഒരു സിനിമയിലൂടെയാണ് മലയാള സിനിമയ്ക്ക് മൂന്ന് നായികമാരെ ഒറ്റയടിക്ക് കിട്ടിയത്. അതിലൊരാളാണ് അനുപമ പമേശ്വരന്‍.
പ്രേമം എന്ന ചിത്രം ഹിറ്റായശേഷം അനുപമയ്ക്ക് അന്യഭാഷയില്‍ നിന്നും അവസരങ്ങള്‍ വന്നു. പ്രേമത്തിന്റെ റീമേക്കുള്‍പ്പടെ മൂന്ന് ചിത്രങ്ങള്‍ തെലുങ്കില്‍ ചെയ്യുന്ന തിരക്കിലാണ് അനുപമ. ഇനി അനുപമയോട് ചോദിയ്ക്കൂ, പ്രണയിക്കുന്നുണ്ടോ എന്ന്...

പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ എന്നാണ് അപ്പോള്‍ അനുപമയുടെ മറുചോദ്യം. ഞാനും പ്രണയിച്ചിട്ടുണ്ട്. അത് തുറന്നു പറയാന്‍ മടിയൊന്നുമില്ല. പക്ഷെ അത് എത്രത്തോളം സീരിയസ് ആയിരുന്നു എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ പ്രയാസമാണത്രെ.
പ്രായത്തിന്റെ കൗതുകം എന്നതിനപ്പുറം അതില്‍ എത്രത്തോളം സീരിയസ്‌നെസ്സ് ഉണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണെന്നാണ് അനുപമ പറയുന്നത്. പക്ഷെ സീരിയസായി ഒരു പ്രണയം വരാനിരിക്കുന്നുണ്ട്. അത് എപ്പോള്‍ എങ്ങിനെ എന്ന് പറയാനാവില്ല. ചിലപ്പോള്‍ നിനച്ചിരിക്കാതെ ഞാനൊരു പ്രണയത്തില്‍ അകപ്പെട്ടേക്കാം. ഇല്ലെന്നും വരാം - അനുപമ പരമേശ്വരന്‍ പറയുന്നു.


Click it and Unblock the Notifications