twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്നത്തെ കാലത്ത് പ്രണയത്തില്‍ സത്യസന്ധതയുണ്ടോ; പ്രേമത്തിലെ മേരി ചോദിക്കുന്നു

    By Aswini
    |

    പഴയത് പുതിയത് എന്നൊക്കെയുണ്ടോ എന്ന സികെ രാഘവന്‍ ചോദിച്ചാല്‍ മേരി പറയും, പ്രേമത്തില്‍ പഴയതും പുതിയതുമുണ്ടെന്ന്. ഇന്നത്തെ കാലത്ത് പ്രണയത്തില്‍ സത്യസന്ധത വളരെ കുറവാണെന്ന അഭിപ്രായക്കാരിയാണ് പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ മേരി ജോര്‍ജ്ജായി എത്തിയ അനുപമ പരമേശ്വരന്‍.

    പണ്ടത്തെ പ്രണയങ്ങള്‍ക്കൊക്കെ കുറച്ചുകൂടെ ആഴവും ആയുസും ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. കേട്ടുകേള്‍വിയാണെങ്കിലും അതാണ് യാഥാര്‍ത്ഥ്യമെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്- അനുപമ പറയുന്നു.

    anupama-parameswaran

    ഇഷ്ടമുള്ളയാളോട് കാത്തു കാത്തിരുന്ന് മിണ്ടുന്നതിന്റെയും കാണുന്നതിന്റെയും സുഖമൊക്കെ പ്രണയത്തിന്റെ ആഴം കൂട്ടുമായിരുന്നു. ഇപ്പോഴൊക്കെ മനസ്സില്‍ ആശിക്കുമ്പോള്‍ തന്നെ പ്രിയപ്പെട്ടയാളിന്റെ സാന്നിധ്യം ശബ്ദമായോ മെസേജായോ മറ്റെയാള്‍ക്ക് കിട്ടുന്നുണ്ട്.

    പണ്ടത്തെ ആ കൗതുകങ്ങള്‍ പുതിയ സാങ്കേതിക വിദ്യകള്‍ തകര്‍ത്തതുകൊണ്ടായിരിക്കാം ഇപ്പോഴത്തെ ബന്ധങ്ങള്‍ക്ക് അധികം ആയുസില്ലാത്തത്. എന്നാല്‍ സത്യസന്ധമായ ബന്ധങ്ങള്‍ തീരെ ഇല്ലെന്ന് പറയാന്‍ കഴിയില്ല. നല്ല മനസ്സോടെ സ്‌നേഹിക്കുന്നവര്‍ ഇക്കാലത്ത് അപൂര്‍വ്വമായെങ്കിലും ഉണ്ടെന്നാണ് അനുപമ പരമേശ്വരന്റെ അഭിപ്രായം.

    <strong>'ഒരാണിനോട് പെണ്ണിനും, പെണ്ണിനോട് ആണിനും തോന്നുന്നത് മാത്രമല്ല പ്രണയം'</strong>'ഒരാണിനോട് പെണ്ണിനും, പെണ്ണിനോട് ആണിനും തോന്നുന്നത് മാത്രമല്ല പ്രണയം'

    English summary
    “Is there anyone who has not loved? I’ve also loved but if anyone asks me how serious that was, it may be difficult for me to answer. It might have been just to pass time or for the sake of curiosity identified with a particular age. The serious love is yet to happen…it may happen or may not …,” reveals ‘Premam’ girl Anupama Parameswaran.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X