'ഒരാണിനോട് പെണ്ണിനും, പെണ്ണിനോട് ആണിനും തോന്നുന്നത് മാത്രമല്ല പ്രണയം'
പ്രേമം എന്ന സിനിമയില്‍ അഭിനയിച്ചതുകൊണ്ടാണോ എന്നറിയില്ല, അനുപമ പരമേശ്വരന്‍ പ്രേമത്തിന്റെ എല്ലാം ആംഗിളും ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നത്തെ സിനിമകളിലെ പ്രണയം കുറച്ചുകൂടെ റിയലിസ്റ്റിക്കാണെന്നാണ് അനുവിന്റെ പക്ഷം.
യാഥാര്‍ത്ഥ്യവുമായി പ്രണയത്തിന് വളരെ ഏറെ അടുപ്പമുണ്ട്. പ്രേമം സിനിമയിലെ പ്രണയം പോലും ഇന്നത്തെ കാലത്തെ പ്രണയത്തിന്റെ നേര്‍ പതിപ്പാണെന്ന അഭിപ്രായക്കാരിയാണ് അനുപമ.

പ്രണയമെന്നത് ഒരാണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും മാത്രമായി തോന്നുന്ന വികാരമല്ലെന്ന അഭിപ്രായണാണ് എനിക്ക്. പൂക്കളോടും പുഴയോടും മനോഹരമായ മറ്റെന്തിനോടും പ്രണയം തോന്നാം.
അങ്ങനെ നോക്കിയാല്‍ ഞാനൊരു പ്രണയിനി തന്നെയാണ്. എനിക്കങ്ങനെ ഒരുപാട് പ്രണയങ്ങളുണ്ട്. എന്നും, എപ്പോഴും അങ്ങനെ എന്തിനെയെങ്കിലും പ്രണയിച്ചുകൊണ്ടേയിരിക്കാനാണ് മോഹം. സത്യത്തില്‍ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിയ്ക്കുന്നത് ഇത്തരം ചില ഇഷ്ടങ്ങളാണ്- അനുപമ പറഞ്ഞു.


Click it and Unblock the Notifications