അസ്വാരസ്യങ്ങള്‍ക്ക് വിട.. ഒടിയന്‍ ക്ലൈമാക്‌സ് ചിത്രീകരണം പുരോഗമിക്കുന്നു.. ഉദ്വേഗഭരിതമായ രംഗങ്ങള്‍!

By Nimisha

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം വിഎ ശ്രീകുമാര്‍ മേനോനാണ് സംവിധാനം ചെയ്യുന്നത്. വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അസ്വാരസ്യങ്ങളെല്ലാം അവസാനിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ക്ലൈമാക്‌സ് ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആരാഘകരുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെയുണ്ടാകണം. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാമെന്നും സംവിധായകന്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

ഉദ്വേഗഭരിതമായ ക്ലൈമാക്‌സ്

ഉദ്വേഗഭരിതമായ ക്ലൈമാക്‌സ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഒടിവിദ്യയെക്കുറിച്ചും അത് ചെയ്യുന്നവരായ ഒടിയനെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയിലായിരുന്നു. ഉദ്വേഗഭരിതമായ ക്ലൈമാക്‌സ് രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

ഒരു മാസത്തോളം നീളും

ഒരു മാസത്തോളം നീളും

ഒക്ടോബര്‍ ആറിനാണ് ക്ലൈമാക്‌സ് രംഗത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ചിത്രീകരണം ഏതാണ്ട് ഒരു മാസത്തോളം നീളുമെന്ന് നേരത്തെ തന്നെ സംവിധായകന്‍ അറിയിച്ചിരുന്നു.

രാത്രികാലങ്ങളിലെ ചിത്രീകരണം

രാത്രികാലങ്ങളിലെ ചിത്രീകരണം

രാത്രി കാലങ്ങളിലാണ് കൂടുതല്‍ ഭാഗവും ചിത്രീകരിക്കുന്നത്. ഷൂട്ടിങ്ങിനിടയിലെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നിമിഷങ്ങള്‍ക്കകമാണ് ചിത്രം വൈറലായത്.

പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തില്‍

പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തില്‍

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ ഒരുക്കുന്ന ചിത്രമാണ് ഒടിയന്‍. രണ്ട് സിനിമകള്‍ മാറ്റി വെച്ചാണ് അദ്ദേഹം ഒടിയനിലേക്ക് എത്തിയത്. പീറ്റര്‍ ഹെയ്ന്‍ വീണ്ടും എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തന്നെ ആരാധകര്‍ സന്തോഷത്തിലായിരുന്നു.

ദേശീയ പുരസ്‌കാരം നേടുമെന്ന പ്രത്യാശ

ദേശീയ പുരസ്‌കാരം നേടുമെന്ന പ്രത്യാശ

പുലിമുരുകനിലൂടെ മികച്ച സറ്റണ്ട് കോറിയോഗ്രാഫറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ പീറ്റര്‍ ഹെയ്‌നിന് ഈ ചിത്രത്തിലൂടെയും പുരസ്‌കാരം ലഭിക്കുമെന്ന പ്രത്യാശയും സംവിധായകന്‍ പങ്കുവെക്കുന്നു.

ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കാം

ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കാം

ചിത്രീകരണത്തിന്റെ തിരക്കിലാണ് തങ്ങള്‍ എന്ന് സംവിധായകന്‍ പറയുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രീകരണത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കാമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X