twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രഭയുടേയും മാണിക്യന്റെയും പ്രണയം.!! വ്യത്യസ്ത അഭിപ്രായവുമായി പ്രേക്ഷകർ, കാണൂ

    പ്രഭയുടേയും മാണിക്യന്റേയും പ്രണയമാണ് പാട്ടിന്റെ പ്രമേയം.

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. മോഹൻലാൽ എന്ന മഹനാടന്റെ മറ്റൊരു അഭിനയ മുഖമാണ് ചിത്രത്തിലൂടെ പുറത്തു വരുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ചിത്രീകരണത്തിന്റെ ഒരേ ഘട്ടങ്ങൾ കഴിന്തോറും ചിത്രത്തിനു വേണ്ടിയുള്ള ആകാംഷ കൂടിക്കൊണ്ടേയിരുന്നു.. പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ 14 ന് ഒടിയൻ തിയേറ്ററുകളിൽ എത്തുകയാണ്. ഒടിയനെ സ്വീകരിക്കാനായി വൻ ആഘോഷ പരിപാടികളാണ് ആരാധകർ തയ്യാറാക്കിയിരിക്കുന്നത്.

    ആദ്യ കാഴ്ചയിൽ പ്രണയം തോന്നിയിട്ടുണ്ട്! തനിക്ക് അങ്ങനെയല്ല, പ്രണയത്തെക്കുറിച്ച് ആന്റണിയും നിമിഷയും
    ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയൻ. ന്യൂതസങ്കേതിക വിദ്യകൾ ചിത്രത്തിലുടനീളം ഉപയോഗിച്ചിട്ടുണ്ട് . ലാലേട്ടന്റെ മികച്ച പ്രകടനവും ന്യൂതന സങ്കേതിക വിദ്യയുടെ മികവുമെല്ലാം പ്രേക്ഷകർക്ക് മികച്ച ദൃശ്യ വിസ്മയമായിരിക്കും ചിത്രം സമ്മാനിക്കുക. ഒടിയനെ കാണാനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ പ്രേക്ഷകർക്കായി ഒടി വിദ്യ കരുതിവെച്ച് മണിക്യവും തിയേറ്ററുകളിൽ കാത്തിരിക്കുകയാണ്. ഒടിയൻ മാണിക്യത്തിന്റെ ഓരോ ചലനവും സോഷ്യൽ മീഡിയയിൽ വൻ ചലമാണ് സൃഷ്ടിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തംരഗമാകുന്നത് ഒടിയനിലെ ആദ്യ ഗാനമാണ്.

    തന്നോട് പൊക്കിൾച്ചുഴി കാണിക്കാൻ ആവശ്യപ്പെട്ടു!! ബോളിവുഡ് സംവിധായകനെതിരെ നടി റിച്ച ഛദ്ദതന്നോട് പൊക്കിൾച്ചുഴി കാണിക്കാൻ ആവശ്യപ്പെട്ടു!! ബോളിവുഡ് സംവിധായകനെതിരെ നടി റിച്ച ഛദ്ദ

      കൊണ്ടോരാം കൊണ്ടോരാം...

    കൊണ്ടോരാം കൊണ്ടോരാം...

    റഫീഖ് അഹ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിട്ട ചിത്രത്തിലെ അതിമനോഹരമായ ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കൊണ്ടോരാം കൊണ്ടോരാം എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. സുധീപ് കുമാറും, ശ്രേയ ഘോഷാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച സ്വീകരണമാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

     ട്രെന്റിങ്ങിൽ ഒന്നാമത്

    ട്രെന്റിങ്ങിൽ ഒന്നാമത്

    ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. മനസ്സിനെ മറ്റൊരു മായ ലോകത്തിലേയ്ക്ക് കൊണ്ടു പോകുന്ന ഒരു അനുഭൂതിയാണ്. റഫീഖ് അഹ്മദിന്റെ വരികളുടെ സൗന്ദര്യം ചോർന്ന് പോകാതെ അതിമനോഹരമായി തന്നെ എം ജയചന്ദ്രൻ സംഗീതം നൽകിയിട്ടുണ്ട്. പാട്ട് പുറത്തിറങ്ങി നിമിഷം നേരത്തിനുള്ളിൽ തന്നെ ട്രെന്റിങ്ങ് ലിസ്റ്റിൽ ഒന്നാമത് ഒടിയനിലെ ആദ്യ ഗാനം.

    പ്രഭയുടേയും മാണിക്യന്റേയും പ്രണയം

    പ്രഭയുടേയും മാണിക്യന്റേയും പ്രണയം

    പ്രഭയുടേയും മാണിക്യന്റേയും പ്രണയമാണ് പാട്ടിന്റെ പ്രമേയം.പ്രഭ...പക്ഷേ, ആ പേരു ചൊല്ലിവിളിച്ചിട്ടില്ല ഇതുവരെ. അമ്പ്രാട്ടി അങ്ങനേ നാവിൽ വരൂ, എത്ര അടുത്താണെങ്കിലും എത്ര അകലെയാണെങ്കിലും. ഒരു ദിവസം അമ്പ്രാട്ടി ഈ ഒടിയനോട് ഒരു മോഹം പറഞ്ഞപ്പോൾ അതുകൊണ്ടാണ് മറുത്തു പറയാതിരുന്നത്. കാരണം ചോദിക്കുന്നത് എന്റെ അമ്പ്രാട്ടിയാണ്. എന്താ ചെയ്യാ, ഒടി മറിയണ ഈ രാക്കാറ്റാണ് സത്യം.ഞാനത് സാധിച്ചു കൊടുക്കും.' ലാലേട്ടന്റെ ശബ്ദത്തിലുളള ഈ ഡയലോഗോടെയാണു പാട്ട് തുടങ്ങുന്നത്.

     പ്രേക്ഷക പ്രതികരണം

    പ്രേക്ഷക പ്രതികരണം

    യൂട്യൂബിലൂടേയും സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലൂടേയും മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ഒടിയനും വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമാണെന്ന് ഈ കമന്റുകളിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. വെയ്റ്റിങ് ഫോർ ഒടിയനെന്നുളള നിരവധി കമന്റുകളാണ് പാട്ടിന് ചുവടെയായി ലഭിച്ചിരിക്കുകന്നത്. കൂടാതെ സംഗീത സംവിധായകനേയും രചയിതാവിനേയും വനോളം അഭിനന്ദിക്കുന്നുണ്ട്.

    English summary
    vodiyan song first in tranding list
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X