For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോഷ് ആപ്പിന്റെ ഒന്നാം വാര്‍ഷികം; ഏക് നമ്പര്‍ ചലഞ്ചിന് തുടക്കമിട്ട് സോനു സൂദും മൗനി റോയിയും

  |

  ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറുകയായിരുന്നു ജോഷ്. ഷോര്‍ട്ട് വീഡിയോ കണ്ടന്റുകളുടെ കാര്യത്തിലും ട്രെന്റ്‌സെറ്റര്‍ വീഡിയോകളുടെ കാര്യത്തിലും ജോഷ് ഇന്ന് മുമ്പിലാണ്. ജോഷ് ആപ്പ് ഒന്നാം വാര്‍ഷിക ആഘോഷിക്കുമ്പോള്‍ അഭിമാനിക്കാനുള്ള ഒരുപാട് നേട്ടങ്ങള്‍ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുമ്ട്. നിലവില്‍ ഷോര്‍ട്ട് വീഡിയോ ആപ്പ് രംഗത്ത് ഒന്നാമതാണ് ജോഷ് ആപ്പ്. സമൂഹത്തില്‍ വലിയ സ്വാധീനമുള്ളവരും പുത്തന്‍ താരോദയങ്ങളും ജോഷിലുണ്ട്.

  കണ്ടന്റാണ് ജോഷ് ആപ്പിന്റെ മെയിന്‍ എന്നു പറയാം. നിത്യേനെ രണ്ട് ബില്യണ്‍ വീഡിയോകളാണ് ആപ്പില്‍ പ്ലേ ചെയ്യപ്പെടുന്നത്. 20000 ല്‍ പരം കണ്ടന്റ് ക്രിയേറ്റഴ്‌സുണ്ട് ജോഷില്‍ ഇപ്പോള്‍. പുതിയതും ഫ്രഷുമായ സമീപനത്തിലൂടെയാണ് ജോഷ് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഈ മേഖലയില്‍ മുന്നിലെത്തിയതെന്നതും എടുത്ത് പറയേണ്ടതാണ്. താരങ്ങളെ അടക്കം പങ്കെടുപ്പിച്ചു കൊണ്ട്, രാജ്യത്തെ വിഷമഘട്ടത്തില്‍ സഹായിക്കാന്‍ ആരംഭിച്ച #BlueWarrior അടക്കമുള്ള പരിപാടികളിലൂടെ മറ്റെല്ലാവരേയും പിന്നിലാക്കുകയായിരുന്നു ജോഷ്.

  Josh App

  2021 ഓഗസ്റ്റില്‍ ജോഷ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ നേട്ടം എങ്ങനെ ആഘഷിക്കാതിരിക്കും. ഈ അവസരത്തില്‍ ഏക് നമ്പര്‍ എന്ന സ്‌പെഷ്യല്‍ ചലഞ്ചുമായാണ് ജോഷ് ആപ്പ് എത്തിയിരിക്കുന്നത്. അഭിനേതാക്കളായ സോനു സൂദും മൗനി റോയിയും മുന്നില്‍ നയിക്കുന്ന ഈ ക്യാംപയിനില്‍ രാജ്യത്തിലെ മുന്‍നിര ഇന്‍ഫ്‌ളൂവന്‍സേഴ്‌സാണ് പങ്കെടുക്കന്നത്. ഓഗസ്റ്റ് 17 ന് ക്യാംപയിന് കിക്ക് ഓഫ് ചെയ്തിരിക്കുകയാണ്.

  ഓഗസ്റ്റ് 20 മുതല്‍ #EkNumber ചലഞ്ച് ലൈവ് ആവുകയാണ്. ഡാന്‍സ്, ഫാഷന്‍, ഫുഡ്, കോമഡി, ഫിറ്റ്‌നസ് തുടങ്ങി വിവിധ മേഖലകളിലായിട്ടാണ് ക്യാംപയിന്‍ നടക്കുന്നത്. ഇന്ത്യയിലെ ഏട്ട് ഭാഷകളില്‍ നിന്നുമുള്ള നിരവധി പേരാണ് ക്യാംപയിനില്‍ പങ്കെടുക്കാന്‍ എത്തുക.

  ഫൈസു, സമീക്ഷ, ഇഷാന്‍, മധുര, ഷദന്‍് തുടങ്ങിയ ഇന്‍ഫ്‌ളുവേഴ്‌സും കെപിവൈ ബാല, കിംഗ്‌സ് യുണൈറ്റഡ് സുരേഷ്, രണ്‍വിര്‍ ബ്രാര്‍, രൂഹി സിംഗ് തുടങ്ങിയ താരങ്ങളും പങ്കെടുക്കുന്നുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് 120 പുതുതാരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുക. ഇവര്‍ അടുത്ത പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ തങ്ങളുടെ യൂണിക് ആയ കണ്ടന്റുകള്‍ കൊണ്ട് മത്സരിക്കും.

  #IAmABlueWarrior: Josh App Launches Fundraiser To Help COVID Warriors And Frontline Workers

  #EkNumber വീഡിയോസ് അപ്പ്‌ലോഡ ചെയ്യാനുള്ള ആറ് ഹാഷ്ടാഗുകള്‍ ഇവയാണ്

  #EkNumber
  #EkNumberDanceStar
  #EkNumberFashionStar
  #EkNumberFoodStar
  #EkNumberComedyStar
  #EkNumberFitnessStar

  ഇനിയാണ് അടുത്ത ചോദ്യം. എന്താണ് സമ്മാനം? വിജയികള്‍ക്ക് ജോഷ് ഓള്‍ സ്റ്റാറിന്റെ ഭാഗമാകാന്‍ സാധിക്കും. അതിലൂടെ അടുത്ത ഏക് നമ്പര്‍ കണ്ടന്റ് ക്രിയേറ്റര്‍ ആകാനും സാധിക്കും. തീര്‍ന്നില്ല. ഓരോ വിജയിക്കും അമ്പതിനായിരം രൂപയും സമ്മാനമായി ലഭിക്കുന്നു. ഇതോടൊപ്പം ടോപ് സെലിബ്രിറ്റികള്‍ക്കും റോള്‍ മോഡല്‍സിനുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും.

  മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി

  തീര്‍ന്നില്ല, ജോഷിന്റെ ഒന്നാം വാര്‍ഷികം കൂടുതല്‍ കളര്‍ഫുള്‍ ആക്കാനായി ഏക് നമ്പര്‍ മ്യൂസിക് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ജോഷ് മേം ആജ എന്ന ക്ലിന്റണ്‍ സെറീജോയും ബിയാന്‍ക ഗോമസും ഒരുക്കിയ റാപ്പ് ഗാനമാണ് വീഡിയോയിലുള്ളത്. കൂടാതെ ജോഷ് ഐജി ഫില്‍റ്ററും പുറത്തിറക്കിയിട്ടുണ്ട്.

  Read more about: news
  English summary
  On Josh App's First Anniversary Sonu Sood, Mouni Roy And Bharat's Top Influencers Launch #EkNumber Challenge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X