10 രൂപയും ബിരിയാണിയും; മമ്മൂട്ടിയുടെ ആദ്യ പ്രതിഫലം, ലക്ഷദ്വീപില്‍ നിന്നൊരു തുറന്ന കത്ത്
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്ത് എത്തിയത്. സിനിമാമേഖലയില്‍ നിന്നും നിരവധി പേര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. നടന്‍ പൃഥ്വിരാജായിരുന്നു ആദ്യം തന്നെ പ്രതികരിക്കുകയും ലക്ഷദ്വീപിനൊപ്പം നില്‍ക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത താരങ്ങളിലൊരാള്‍. പിന്നാലെ ഇതിന്റെ പേരില്‍ ശക്തമായ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്കും പൃഥ്വിരാജ് ഇരയായിരുന്നു.
ഈസമയം മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ല എന്നൊരു ചോദ്യം പലരും ഉന്നയിച്ചിരുന്നു. പൃഥ്വിരാജിനെതിരെ ഉയര്‍ന്ന അധിക്ഷേപങ്ങളെ കുറിച്ചു പോലും ഇരുവരും പ്രതികരിക്കാതിരുന്നത് പലരും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ളൊരു തുറന്ന കത്ത് ചര്‍ച്ചയാവുകയാണ്.

കേരളം മുഴുവന്‍ യാതൊരു അര്‍ത്ഥശങ്കയുമില്ലാതെ ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചിട്ടും മമ്മൂട്ടി എന്തുകൊണ്ട് ഒന്നും പറയുന്നില്ല എന്നാണ് തുറന്ന കത്തിലൂടെ ചോദിക്കുന്നത്. ദ്വീപില്‍ നിന്നുമാണ് ഈ തുറന്ന കത്ത് വന്നിരിക്കുന്നത് തന്നെ. മമ്മൂട്ടിയ്ക്ക് ആദ്യത്തെ പ്രതിഫലം ലഭിക്കുന്നത് ലക്ഷദ്വീപില്‍ നിന്നാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വ്‌ളോഗറും ലക്ഷദ്വീപ് സ്വദേശിയുമായ മുഹമ്മദ് സാദിഖ് ആണ് സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയുടെ തന്നെ വാക്കുകള്‍ പങ്കുവച്ചിരിക്കുന്നത്.
അന്ന് ലക്ഷദ്വീപില്‍ നിന്നുമുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ മഹാരാജാസില്‍ പഠിച്ചിരുന്നു. അവര്‍ക്കൊരു സംഘടനയുണ്ട്. ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. അതിന്റെ ആഭിമുഖ്യത്തില്‍ കോളേജില്‍ വച്ചൊരു പരിപാടി നടന്നു. ദ്വീപിലെ ചില നാടന്‍ കലാരൂപങ്ങളാണ് അവതരിപ്പിച്ചത്. അവതരണത്തോടനുബന്ധിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയത് ഞാനായിരുന്നു. 10 രൂപയും ബിരിയാണിയുമായിരുന്നു പ്രതിഫലം. എന്നാണ് മമ്മൂട്ടിയുടെ വാക്കുകള്‍.
കടലിനെ തോല്‍പ്പിക്കും അഴകില്‍ ദീപിക; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം
Recommended Video
ഈ വാക്കുകളാണ് സാദിഖ് പങ്കുവച്ചിരിക്കുന്നത്. കേരളം മൊത്തം ലക്ഷദ്വീപിനൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങയുടേയും ദുല്‍ഖറിന്റേയും പിന്തുണ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നും സാദിഖ് ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications











