twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇങ്ങനെ സിനിമ കാണരുത്, കണ്ടില്ലെങ്കിലും സാരമില്ല; അപേക്ഷയുമായി ഓപ്പറേഷന്‍ ജാവ സംവിധായകന്‍

    |

    ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. വലിയ താരനിരയൊന്നുമില്ലാതിരുന്നിട്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ ചിത്രത്തിന് സാധിച്ചു. മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുന്ന സിനിമയെ തേടി വില്ലനായി വ്യാജന്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരം വ്യാജന്മാര്‍ക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

    ഓപ്പറേഷന്‍ ജാവയുടെ വ്യാജ പകര്‍പ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം എന്നുള്ള വീഡിയോകള്‍ യൂട്യൂബിലും മറ്റും പ്രചരിക്കുന്നതിനെതിരെയാണ് സംവിധായകന്‍ രംഗത്ത് എത്തിയത്. സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു തരുണിന്റെ പ്രതികരണം. തരുണിന്റെ കുറിപ്പ് വായിക്കാം.

    Operation Java

    ഏറെ വിഷമത്തോടെയാണ് ഈ കാര്യം ഞാന്‍ ഷെയര്‍ ചെയുന്നത്. മൂന്നു ദിവസം മുന്‍പ് ഒരു മലയാളി 10 വയസ്‌കരന്റെ വ്‌ളോഗ് പോലെ ഒരു വീഡിയോ ആണ് ആദ്യം ശ്രദ്ധയില്‍ പെടുന്നത്.ഓപ്പറേഷന്‍ ജാവ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു ആ പയ്യന്‍ നിന്ന് വിവരിക്കുന്നു,
    ആരോ വലിയ അണ്ണന്മാര്‍ ഷൂട്ട് ചെയുന്നതാണ്, അവര്‍ തന്നെയാകണം യൂട്യൂബില്‍ അപ്ലോഡ് ചെയുന്നതും.കണ്ടപ്പോ ഒരു ഒരു തരം ഞെട്ടല്‍ ആയിരുന്നു,10 വയസ് കാരന്‍ പയ്യനെ വെറുതെ ഉപദ്രവിക്കണ്ട എന്ന് കരുതി ഞങ്ങള്‍ അത് യൂട്യൂബില്‍ റിപ്പോര്‍ട്ട് ചെയ്തു നീക്കി.

    പക്ഷെ ഇന്ന് വീണ്ടും മറ്റൊരു പത്തു വയസ്‌കരന്‍ യൂട്യൂബില്‍ ഓപ്പറേഷന്‍ ജാവ ടെലെഗ്രാമില്‍ നിന്നും ഡൌണ്‍ലോഡ് ചെയുന്നത് എങ്ങനെ എന്ന് പറഞ്ഞു വ്‌ലോഗ്‌സ് വന്ന് തുടങ്ങി.ഇത് എന്ത് തരം വ്യവസായമാണ്..
    ടെലെഗ്രാമില്‍ പടം വന്നു, റോക്കര്‍സ് ല്‍ പടം വന്നു എന്നൊക്കെ പറഞ്ഞു എനിക്ക് സിനിമ സ്‌നേഹികള്‍ മെസ്സേജ്കള്‍ അയക്കാറുണ്ട്, അപ്പോ തന്നെ നമ്മള്‍
    നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ഒകെ ചെയുന്നുമുണ്ട്
    എന്റെ അപേക്ഷ ഇതാണ്.ഈ മോശം പ്രിന്റ് കാണാന്‍ വേണ്ടി നിങ്ങള്‍ ഈ വില പെട്ട mb യും സമയവും കളയല്ലേ.

    ജാവ OTT യിലും ചാനല്‍ കളിലും വരുന്നുണ്ട്. തീയേറ്ററില്‍ വന്ന് കാണണം എന്ന് ഞങ്ങള്‍ വാശി പിടിക്കുന്നില്ല..വാശി പിടിച്ചിട്ട് ഈ സാഹചര്യത്തില്‍ കാര്യവും ഇല്ല,
    ദയവ് ചെയ്തു ഇങ്ങനെ ഈ സിനിമ കാണരുത്, നിങ്ങള്‍ ഓരോ ആളുകള്‍ കാണുന്നില്ല എന്ന് വിചാരിക്കുന്നിടത് തിരുന്ന പ്രശ്നമേ ഉള്ളു ഇത്. ഇപ്പോഴും ടെലെഗ്രാമില്‍ നിന്നും പടം കണ്ട് അഭിപ്രായങ്ങള്‍ വിളിച്ചു പറയുന്ന ആളുകള്‍ ഉള്ള നാട് ആണ്. ലാസ്റ്റ് ദിവസവും വാ തോരാതെ അഭിപ്രായങ്ങള്‍ പറഞ്ഞ അള്ളോട് എവിടെയാ കണ്ടത് എന്ന് ചോദിച്ചപ്പോ ടെലെഗ്രാമില്‍ എന്ന് ഒരു ഉളുപ്പും ഇല്ലാതെ തഗ് അടിച്ച അനുഭവം ഉണ്ടായിട്ടുണ്ട്.

    ഇവിടെ ഏത് ലുക്കും അടിപൊളിയാണ്; ചിത്രങ്ങളുമായി ആത്മീയ

    Recommended Video

    പിണറായിയുടെ കട്ടഫാനായ ഇർഷാദ്..Jerry's Talk Tube | Irshad Exclusive Interview | Filmibeat Malayalam

    സിനിമ വ്യവസായത്തിന്റെ കണക്കും, നഷ്ടവും, ലാഭവും ഒന്നും പറയുന്നില്ല, പറഞ്ഞാല്‍ അത് ആര്‍ക്കും മനസിലാക്കുകയും ഇല്ല. പക്ഷെ ജാവയുടെ ക്രീയേറ്റീവ് ഹെഡ് എന്ന നിലയില്‍ ജാവയുടെ തീയേറ്റര്‍ പ്രിന്റ് കാണാന്‍ നിങ്ങള്‍ തീരുമാനിക്കുന്ന ഇടതാണ് എന്റെ സങ്കടം. അങ്ങനെ നിങ്ങള്‍ ജാവ കാണരുത്, കണ്ടില്ല എങ്കില്‍ കണ്ടില്ലന്നെ ഉള്ളു,ഒരു സങ്കടവും ഇല്ല കണ്ടില്ല എങ്കില്‍. അത് പോലെ. ദയവ് ചെയ്ത് ചെയുന്നത് എന്താണ് എന്ന് അറിയാതെ കുഞ്ഞുങ്ങളെ ഇത് പൊലുള്ള ക്രൈം കളില്‍ ഉപയോഗിക്കരുത്. ഇതൊക്കെ തന്നെ സംസാരിക്കുന്ന ഒരു സിനിമ ചെയ്ത സംവിധായകന്‍ ആണിത് പറയുന്നെതെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    Read more about: cinema
    English summary
    Operation Java Director Tharun Moorthy Asks To Do Not Watch Pirated Copies, Read More in Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X