»   »  ടൊവിനോ തിരക്കിലാണ്, ഒരു കുപ്രസിദ്ധ പയ്യന്റെ ഷൂട്ടിങ് തുടങ്ങി!!

ടൊവിനോ തിരക്കിലാണ്, ഒരു കുപ്രസിദ്ധ പയ്യന്റെ ഷൂട്ടിങ് തുടങ്ങി!!

Posted By: Akhila KS
Subscribe to Filmibeat Malayalam

മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ തിരക്കുള്ള യുവനടന്മാരിലൊരാളാണ് ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിന് ശേഷം ഒട്ടേറെ പ്രൊജക്ടുകളാണ് ടൊവിനോയിനെ തേടിയെത്തിയത്. നടനും സംവിധായകനുമായ മധുപാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലും ടൊവിനോയാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ വിവരം പുറത്ത് വിട്ടത്.

തകര്‍പ്പന്‍ എന്‍ട്രിയുമായി അല്ലു അര്‍ജ്ജുന്‍ മോളിവുഡിലേക്ക്, കാത്തിരിപ്പ് വെറുതെയാകില്ല!

തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ആദ്യത്തെ രണ്ട് ചിത്രങ്ങളും ദേശീയ അന്താരാഷ്ട്ര തലത്തില്‍ ജനപ്രീതി നേടിയിട്ടുണ്ട്. അതുക്കൊണ്ട് തന്നെ മധുപാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനും തുടക്കത്തിലെ തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.


orukuprasidhapayyan

റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രം ഒരു ത്രില്ലര്‍ ഗണത്തിലാണെന്നാണ് അറിയുന്നത്. മധുപാലിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും കൊമേഷ്യല്‍ ചിത്രമായിരിക്കുമെന്നും പറയുന്നു. നവാഗതനായ ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈഡ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിമിഷ സജയനാണ് ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.അന്യഭാഷകളില്‍ നിന്നടക്കം ഒരു താരനിര തന്നെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. തമിഴ് നടി ശരണ്യ പൊന്‍വന്നം, മഹേഷിന്റെ പ്രതികാരത്തിലെ ലിജോമോള്‍ ജോസ്, നെടുമുടി വേണു, സിദ്ധിക്ക്, നിര്‍മാതാവ് സുരേഷ് കുമാര്‍, ദിലീഷ് പോത്തന്‍,സുജിത്ത് ശങ്കര്‍, പശുപതി, അലന്‍സിയര്‍ ലേ, സൈജു കുറുപ്പ്, ബാലു വര്‍ഗീസ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

English summary
Tovino Thomas is a busy actor these days with a handful of projects. The promising actor had recently signed for a new film with actor-turned-filmmaker Madhupal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam