»   » തകര്‍പ്പന്‍ എന്‍ട്രിയുമായി അല്ലു അര്‍ജ്ജുന്‍ മോളിവുഡിലേക്ക്, കാത്തിരിപ്പ് വെറുതെയാകില്ല!

തകര്‍പ്പന്‍ എന്‍ട്രിയുമായി അല്ലു അര്‍ജ്ജുന്‍ മോളിവുഡിലേക്ക്, കാത്തിരിപ്പ് വെറുതെയാകില്ല!

Posted By: Akhila KS
Subscribe to Filmibeat Malayalam

മോളിവുഡ് യുവതാരങ്ങളെ പോലെ മലയാളികള്‍ക്ക് പ്രിയങ്കരനാണ് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുനും. ഡബ്ബ് ചെയ്തു വരുന്ന അല്ലു അര്‍ജുന്റെ തെലുങ്ക് ചിത്രങ്ങള്‍ കാണാന്‍ തിയേറ്ററുകളിലേക്ക് ആളുകള്‍ തിരക്കി കയറാറുണ്ട്. എന്നാല്‍ അടുത്തിടെ മലയാളത്തില്‍ എത്തിയ അല്ലു അര്‍ജ്ജുന്‍ ചിത്രങ്ങള്‍ കേരളത്തില്‍ കാര്യമായി വിജയിച്ചില്ല. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ഒരു ഗ്രാന്റ് എന്‍ട്രിയുമായി എത്തുകയാണ് അല്ലു അര്‍ജ്ജുന്‍.

മഞ്ജു വാര്യരുടെ ആമി തിയറ്ററുകളിലേക്ക്... വിവാദങ്ങളും വിമര്‍ശനങ്ങളുമില്ല, ആദ്യ പ്രേക്ഷക പ്രതികരണമിതാ!

വക്കന്തം വംശി സംവിധാനം ചെയ്യുന്ന നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ ചിത്രമാണ് തെലുങ്കിലും മലയാളത്തിലുമായി ഒരുക്കുന്ന അല്ലു അര്‍ജ്ജുന്‍ ചിത്രം. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ നായിക അനു ഇമ്മാനുവലാണ് ചിത്രത്തില്‍ അല്ലു അര്‍ജ്ജുന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

allu


'എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന പേരിലാണ് മലയാളത്തില്‍ ചിത്രം പുറത്തിറങ്ങുന്നത്. സൂര്യ എന്നാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. സൈനികന്റെ വേഷത്തിലാണ് അല്ലു അര്‍ജ്ജുന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.ഇപ്പോഴിതാ കിടിലന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്‍പ്പെടുത്തി ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഒരു മിനിറ്റും എട്ടു സെക്കന്റുമുള്ള വീഡിയോയില്‍ ആക്ഷന്‍ സീനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു വരികയാണ്. മറ്റ് തടസങ്ങളൊന്നുമില്ലാതെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാല്‍ അടുത്ത വേനല്‍ അവധിക്ക് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

English summary
With the Malayalam teaser release of Telugu superstar Allu Arjun's movie Naa Peru Surya Naa Illu India

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam