»   »  കുറ്റം പറഞ്ഞവര്‍ കേട്ടോളു... ആമിയില്‍ മഞ്ജു വാര്യര്‍ ഇല്ല! വ്യത്യസ്തമായ പ്രേക്ഷക പ്രതികരണം ഇതാ...

കുറ്റം പറഞ്ഞവര്‍ കേട്ടോളു... ആമിയില്‍ മഞ്ജു വാര്യര്‍ ഇല്ല! വ്യത്യസ്തമായ പ്രേക്ഷക പ്രതികരണം ഇതാ...

Written By:
Subscribe to Filmibeat Malayalam
ആമിയെ പ്രേക്ഷകർ സ്വീകരിച്ചോ ??

തുടക്കം മുതല്‍ വിവാദങ്ങള്‍ പിന്തുടര്‍ന്ന് ഒടുവില്‍ മാധവിക്കുട്ടിയുടെ കഥ തിയറ്ററുകളിലേക്ക് എത്തുകയാണ്. ആമി എന്ന പേരില്‍ കമല്‍ സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമയുടെ റിലീസിനെതിരെ ഹര്‍ജി വന്നിരുന്നെങ്കിലും ഫെബ്രുവരി 9 ന് തന്നെ റിലീസിനെത്തിയിരിക്കുകയാണ്.

ദുല്‍ഖറിനെ വെറുക്കുന്നവരാണോ ഈ പണി കാണിക്കുന്നത്! ഡിക്യൂ ഡാ.. കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!!

സ്ത്രീകള്‍ പറയാന്‍ മടിച്ച പല കാര്യങ്ങളും എഴുത്തിലൂടെ പറഞ്ഞ മാധവിക്കുട്ടി അഥവ കമലസുരയ്യയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അതിനാല്‍ ആമി അത്രയധികം പ്രതീക്ഷകളുമായിട്ടാണ് തിയറ്ററുകളിലേക്കെത്തുന്നത്. സിനിമയെ കുറിച്ച് ആദ്യം വന്ന പ്രതികരണം ഇങ്ങനെ...


ആമി

കമലസുരയ്യ അഥവ മാധവിക്കുട്ടി എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ആമി. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇന്ന് (ഫെബ്രുവരി 9) ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.


കമലിന്റെ സംവിധാനം

മമ്മൂട്ടിയെ നായകനാക്കി 2015 ല്‍ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആമി. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്.ആമിയായി മഞ്ജു വാര്യര്‍

മാധവിക്കുട്ടിയായി സിനിമയില്‍ അഭിനയിക്കുന്നത് മഞ്ജു വാര്യരാണ്. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും കമലും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ആമിയ്ക്കുണ്ട്.


ഒത്തിരി നീരിക്ഷണങ്ങള്‍

സിനിമ നിര്‍മ്മിക്കുന്നതിന് വേണ്ടി സംവിധായകനും അണിയറ പ്രവര്‍ത്തകരും ഏറെ കാലമായി പല ഗവേണങ്ങളും നടത്തിയിരുന്നു. വ്യക്തി ജീവിതത്തിലും ഔദ്യോഗിക രംഗത്തും മാധവിക്കുട്ടിയുമായി ബന്ധമുള്ള എല്ലാവരും സിനിമയിലുണ്ടാവും.


കേന്ദ്ര കഥാപാത്രങ്ങള്‍

മുരളി ഗോപി, അനൂപ് മേനോന്‍, ടൊവിനോ തോമസ്, ജ്യോതി കൃഷ്ണ, കെപിഎസി ലളിത, ശ്രീദേവി ഉണ്ണി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിനയപ്രസാദ്, രഞ്ജി പണിക്കര്‍, തുടങ്ങിയ താരങ്ങളാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിവാദങ്ങളുമായി സിനിമ

ആമി എന്ന പേരില്‍ മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാക്കുന്നു എന്ന പ്രഖ്യാപനം വന്നത് മുതല്‍ വിവാദങ്ങളായിരുന്നു. വിദ്യ ബാലനായിരുന്നു സിനിമയില്‍ ആദ്യം നായികയായി അഭിനയിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ നടി പിന്മാറുകയായിരുന്നു.


റിലീസിനും തടസം

ഫെബ്രുവരിയില്‍ സിനിമ തിയറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ സിനിമയുടെ റിലീസ് തടയുന്നതിന് വേണ്ടിയും ഹര്‍ജി കോടതിയിലെത്തിയിരുന്നു. എന്നാല്‍ അതെല്ലാം മറികടന്നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.


ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടത്..

സിനിമയില്‍ നിന്നും പുറത്ത് വിട്ട ട്രെയിലറിന് പലതരത്തിലുള്ള പ്രതികരണങ്ങളായിരുന്നു കിട്ടിയിരുന്നത്. ചിലര്‍ മികച്ചതെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ വളരെ മോശം അഭിപ്രായവുമായിട്ടായിരുന്നു എത്തിയിരുന്നത്.പാട്ട് ഹിറ്റ്


നീര്‍മാതാള പൂവ് പോലെ എന്ന് തുടങ്ങുന്ന പാട്ട് ഹിറ്റായിരുന്നു. ശ്രേയ ഘോഷാല്‍ ആലപിച്ച പാട്ടിന് ഇടയില്‍ ബംഗാളി ലൈന്‍സും ഉണ്ടായിരുന്നു. ഇതും പാട്ടിന് പ്രത്യേകമായ ഒരു സ്വീകരണമായിരുന്നു കൊടുത്തിരുന്നത്.


ഗൂഗിളും ആദരിച്ചു

കമല സുരയ്യയോടുള്ള ആദര സൂചകമായി കഴിഞ്ഞ ആഴ്ച ഗൂഗിളിന്റെ ഡൂഡില്‍ മാധവിക്കുട്ടിയുടെ മുഖചിത്രം കൊടുത്തിരുന്നു. മഞ്ജിത് താപ് എന്ന കഥാകാരനാണ് മാധവിക്കുട്ടിയുടെ ചിത്രം തയ്യാറാക്കിയത്. ഇതിലൂടെ സിനിമയ്ക്ക് വലിയൊരു പിന്തുണയാണ് കിട്ടിയിരുന്നത്.
മഞ്ജു വാര്യര്‍ക്കുള്ള വെല്ലുവിളി

മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ്. ആമി. ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ മഞ്ജു വാര്യര്‍ തീരുമാനിച്ചപ്പോള്‍ തന്നെ നടിയ്ക്ക് വലിയൊരു വെല്ലുവിളിയായിരുന്നു കിട്ടിയത്. ആ പ്രതീക്ഷ നിലനിര്‍ത്തിയുള്ള പ്രകടനമായിരിക്കും ആമിയിലുണ്ടാവുക.


മാധവദാസ്

മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷത്തില്‍ അഭിനയിക്കുന്നത് മുരളി ഗോപിയാണ്. സിനിമയിലും മാധവദാസ് എന്ന് തന്നെയാണ് മുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേര്. ചിത്രത്തിലെ മാധവദാസിന്റെ ലുക്ക് ആദ്യമെ പുറത്ത് വന്നിരുന്നു.


ടൊവിനോ തോമസും

മലയാള സിനിമയിലെ യുവതാരങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ടൊവിനോ തോമസും ആമിയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ടൊവിനോയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ല.


സഹീര്‍ അലി

ആമിയില്‍ അനൂപ് മേനോനാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഹീര്‍ അലി എന്ന പേരുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന അനൂപ് മേനോന്റെ ലുക്ക് ചെറിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.


തിരക്കഥയും സംവിധാനവും

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ നിര്‍മ്മിക്കുമ്പോള്‍ തിരക്കഥയെഴുതിയാണ് കമല്‍ ആമി സംവിധാനം ചെയ്തിരിക്കുന്നത്. മുന്‍പ് ജെ സി ഡാനിയേലിന്റെ ജീവിതകഥ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഹിറ്റാക്കാന്‍ കമലിന് കഴിഞ്ഞിരുന്നു.


സംഗീതത്തിനുള്ള പ്രധാന്യം

പ്രമുഖ സംഗീത സംവിധായകനായ എം ജയചന്ദ്രനായിരുന്നു ആമിയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ബിജിപാലാണ് പശ്ചാതലം സംഗീതം കൈകാര്യം ചെയ്തിരിക്കുന്നതും. സിനിമയില്‍ നിന്നും പുറത്ത് വന്ന വീഡിയോ ഗാനം ഹിറ്റായിരുന്നു.

പ്രത്യേക പ്രദര്‍ശനം

സിനിമയുടെ പ്രത്യേക പ്രദര്‍ശനം കാണാന്‍ മാധവിക്കുട്ടിയുടെ അനുജത്തി സുലോചനയും കവിയത്രി സുഗതകുമാരിയും എത്തിയിരുന്നു. സിനിമ കണ്ട ഇരുവരും മാധവിക്കുട്ടിയുടെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടിയിരുന്നു.


260 തിയറ്ററുകളിലേക്ക്

ഇന്ന് മലയാളത്തില്‍ ഒന്നിലധികം സിനിമകളുടെ റിലീസ് ഉണ്ടെങ്കിലും ഇന്ന് തിയറ്ററുകളിലേക്ക് എത്തുന്ന ആമി രാജ്യമൊട്ടാകെ 260 തിയറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.


മാധവിക്കുട്ടിയായി പകര്‍ന്നാടി മഞ്ജു

സിനിമ കണ്ട് പ്രേക്ഷകരുടെ ആദ്യ പ്രതികരണം മികച്ചൊരു സിനിമ എന്ന് തന്നെയാണ്. മാധവിക്കുട്ടിയായി പകര്‍ന്നാടാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു...
സിനിമയില്‍ മഞ്ജുവില്ല

മാധവിക്കുട്ടിയുടെ രൂപവുമായി മഞ്ജു വാര്യര്‍ക്ക് സാമ്യമില്ലെന്ന് പറയുന്നവര്‍ക്കായി സിനിമയില്‍ മഞ്ജു വാര്യര്‍ ഇല്ല. പകരം മാധവിക്കുട്ടിയും കമലസുരയ്യയും മാത്രമാണ് കാണാന്‍ കഴിയുന്നത്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാണ് ആമിയെന്നും പ്രേക്ഷകര്‍ പറയുന്നു.


എഴുത്തുകാരിയുടെ ശാപം

കോളേജ് കാലത്ത് ആയമ്മയുടെ വീട്ടില്‍ ഇടയ്ക്കിടയക്ക് പോകാറുള്ളതാലോചിച്ചു. അവരുടെ ചിരിയും വര്‍ത്തമാനങ്ങളും ആലോചിച്ചു. പാവം, അവര്‍ ജീവിച്ചിരുന്നപ്പോള്‍ പോലും ആര്‍ക്കുമവരെ മനസിലായിട്ടില്ല. മരിച്ചതിന് ശേഷം മനസിലാക്കണമെന്ന് ശഠിച്ചട്ടും കാര്യമില്ലല്ലോ. ആരാധകരാണ് ഒരു എഴുത്തുകാരിയുടെ ഏറ്റവും വലിയ ശാപം. അവര്‍ സിനിമാ പിടുത്തക്കാരുടെ രൂപത്തിലും വരും.


English summary
Manju Warrier's Aami audience review

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam