ദുല്‍ഖര്‍ സല്‍മാന്‍റെ ഗമണ്ടന്‍ റീഎന്‍ട്രി പൊളിച്ചു! ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്! കാണൂ!

Recommended Video

യമണ്ടൻ പ്രേമകഥയുടെ ആദ്യദിന കളക്ഷൻ ഇങ്ങനെ

മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയതാണ് ദുല്‍ഖര്‍ സല്‍മാന്‍. നവാഗത സംവിധായകനൊപ്പമായിരുന്നു ഈ താരപുത്രന്റെ അരങ്ങേറ്റം. താരപുത്ര പദവിക്കുമപ്പുറത്ത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത് മുന്നേറുകയാണ് ഈ താരം. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. മമ്മൂട്ടിയെപ്പോലെ തന്നെ ഭാഷാഭേദമന്യേ അഭിനയിക്കാനും അംഗീകാരം ഏറ്റുവാങ്ങാനും ദുല്‍ഖറിനും കഴിഞ്ഞിരുന്നു. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തന്റെ സാന്നിധ്യം അറിയിച്ച ദുല്‍ഖറിനെ മലയാളത്തിന് നഷ്ടപ്പെടുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. അദ്ദേഹത്തിന്റെ ആരാധകരായിരുന്നു ഇതേക്കുറിച്ച് ആശങ്കപ്പെട്ടത്. എല്ലാവിധ കുപ്രചാരണങ്ങളേയും കാറ്റില്‍ പറത്തി പൂര്‍വ്വാധികം ശ്ക്തിയോ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരപുത്രന്‍.

യുവരാജാവിന്റെ റീഎന്‍ട്രിക്ക് കൈയ്യടിച്ച് ആരാധകര്‍! 'ഗ'മണ്ടന്‍ പ്രേമകഥയ്ക്ക് അടപടലം ട്രോളാണ്! കാണൂ!
കൃത്യമായ ഇടവേളകളില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്ന ഉറപ്പും ദുല്‍ഖര്‍ നല്‍കിയിട്ടുണ്ട്. ബിസി നൗഫല്‍ സംവിധാനം ചെയ്ത ഒരു യമണ്ടന്‍ പ്രേമകഥ കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെയാണ് ഇത്തവണയും വിഷ,്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും എത്തിയത്. സൗബിന്‍ ഷാഹിര്‍, സലീം കുമാര്‍, സംയുക്ത മേനോന്‍ അവരവരുടെ റോളുകള്‍ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയത്. സിനിമയുടെ ആദ്യദിനത്തിലെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ദുല്‍ഖറിന്റെ തിരിച്ചുവരവ്

ദുല്‍ഖറിന്റെ തിരിച്ചുവരവ്

ആദ്യ സിനിമ മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത താരപുത്രന്‍മാരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രന്‍ എന്നത് മാത്രമല്ല സ്വന്തം അഭിനയമികവിലൂടെയാണ് അദ്ദേഹം ആരാധകരെ സ്വന്തമാക്കിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്നും മോചിതനാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വൈവിധ്യമാര്‍ന്ന സിനിമകള്‍ക്കായാണ് അദ്ദേഹം കാത്തിരുന്നത്. അത്തരത്തിലൊരു സിനിമയുമായാണ് ഇപ്പോള്‍ അദ്ദേഹം എത്തിയിട്ടുള്ളതും.

റിലീസിന് മുന്‍പേ തന്നെ തരംഗമായി

റിലീസിന് മുന്‍പേ തന്നെ തരംഗമായി

ലല്ലുവിന്റെ ഷര്‍ട്ടും ചിത്രത്തിലെ ഗാനങ്ങളും ടീസറും പോസ്റ്ററുമൊക്കെ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏരെ മുന്നിലുള്ള ദുല്‍ഖറിന്‍രെ പോസ്റ്റുകളെല്ലാം കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടാണ് വൈറലായി മാറുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ ആരാധകര്‍ യമണ്ടന്‍ പ്രേമകഥയേയും ഏറ്റെടുത്തിരുന്നു. യമണ്ടനല്ല ഗമണ്ടന്‍ പ്രണയവുമായാണ് കുഞ്ഞിക്ക എത്തിയതെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

തിരുവനന്തപുരത്തെ പ്രകടനം

തിരുവനന്തപുരത്തെ പ്രകടനം

പ്രേക്ഷകരുടെ മനസ്സ് മാത്രമല്ല ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനും സ്വന്തമാക്കിയാണ് ദുല്‍ഖറിന്റെ റീഎന്‍ട്രിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആദ്യദിനത്തിലെ കലക്ഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഫോറം കേരളയാണ് വിവിധ സെന്ററുകളിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തിരുവനന്തപുരത്തുനിന്നും 9.11 ലക്ഷമാണ് ആദ്ദിനത്തില്‍ സിനിമയ്ക്ക് ലഭിച്ചത്. 23 ഷോയില്‍ നിന്നായാണ് ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. 83.18 ശതമാനാണ് സിനിമയുടെ ഒക്യുപെന്‍സി.

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 5.83 ലക്ഷമാണ് സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്. 90 ശതമാനമായിരുന്നു സിനിമയുടെ ഒക്യുപെന്‍സി. വാരാന്ത്യങ്ങളില്‍ കലക്ഷന്‍ ഇരട്ടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

കാര്‍ണിവല്‍ സിനിമാസില്‍ നിന്നും നേടിയത്

കാര്‍ണിവല്‍ സിനിമാസില്‍ നിന്നും നേടിയത്

കാര്‍ണിവല്‍ സിനിമാസില്‍ നിന്നും മികച്ച സ്വീകരണമാണ് ആദ്യദിനത്തില്‍ ചിത്രത്തിന് ലഭിച്ചത്. 19.94 ലക്ഷമാണ് ചിത്രത്തിന് ഇവിടെ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 80 ശതമാനമായിരുന്നു ഒക്യുപെന്‍സി. 76 ഷോയില്‍ നിന്നുമായാണ് ഈ നേട്ടം സിനിമ സ്വന്തമാക്കിയത്. ആദ്യദിനത്തില്‍ മികച്ച നേട്ടം തന്നെയാണ് ദുല്‍ഖര്‍ ചിത്രം സ്വന്തമാക്കിയത്. വരുംദിനങ്ങളില്‍ കലക്ഷന്‍ ഇരട്ടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

വാപ്പച്ചിയും മകനും മത്സരിക്കുന്നു

വാപ്പച്ചിയും മകനും മത്സരിക്കുന്നു

പതിവില്‍ നിന്നും വ്യത്യസ്തമായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ബോക്‌സോഫീസില്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇരുവരുടേയും വലിയ ഫ്‌ളക്‌സുകളാണ് പലയിടങ്ങളിലും ഉയര്‍ന്നിട്ടുള്ളത്. അപൂര്‍വ്വമായ ഈ കാഴ്ച വേറെവിടെ കാണാനാവുമെന്നായിരുന്നു ആരാധകരുടെ ചോദ്യം. അച്ഛനും മകനും തോളോട് തോള്‍ ചേര്‍ന്ന് മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോഴത്തേതെന്നും ഇതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ആരാധകരും പറഞ്ഞത്.

റെക്കോര്‍ഡുകള്‍ വഴിമാറുമോ?

റെക്കോര്‍ഡുകള്‍ വഴിമാറുമോ?

സിനിമയുമായി എത്തിയപ്പോഴൊക്കെ ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് ദുല്‍ഖര്‍ സല്‍മാന്‍. കേരളക്കരയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഏതൊക്കെ റെക്കോര്‍ഡുകളായിരിക്കും താരപുത്രനായി വഴി മാറുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. അവധിയാഘോഷത്തിനെത്തുന്ന കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും മനസ്സറിഞ്ഞ് ചിരിക്കാനുള്ള വകയുമായാണ് ബിസി നൗഫലും സംഘവുമെത്തിയത്.

 രാജ-സ്റ്റീഫനൊപ്പം ലല്ലുവും

രാജ-സ്റ്റീഫനൊപ്പം ലല്ലുവും

ശക്തമായ താരപോരാട്ടമാണ് ബോക്‌സോഫീസില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് 28 ന് റിലീസ് ചെയ്ത ലൂസിഫര്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ചിത്രം കുതിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെയാണ് പൃഥ്വിയെത്തിയത്. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 12നായിരുന്നു മധുരരാജ തിയേറ്ററുകളിലേക്കെത്തിയത്. ഇതിനകം തന്നെ 58 കോടി നേടിയ സിനിമ 100 കോടി ലക്ഷ്യമാക്കിയുള്ള കുതിപ്പിലാണ്. ഇതിനിടയിലേക്കാണ് ലല്ലുവും എത്തിയിട്ടുള്ളത്.

നന്ദി അറിയിച്ച് ദുല്‍ഖര്‍

നന്ദി അറിയിച്ച് ദുല്‍ഖര്‍

യമണ്ടന്‍ പ്രേമകഥയ്ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കിയതിന് നല്‍കിയ ആരാധകര്‍ക്ക് നന്ദി അറിയിച്ച് ദുല്‍ഖര്‍ എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരപുത്രന്‍ നന്ദി അറിയിച്ചത്. 566 ദിവസം കാത്തിരുന്നുവെങ്കിലും 916 മായാണ് താരപുത്രനെത്തിയതെന്നായിരുന്നു ട്രോളര്‍മാരും പറഞ്ഞത് . റിലീസിന് പിന്നാലെയായി ട്രോളര്‍മാരും രംഗത്തെത്തിയിരുന്നു.

 തുടക്കത്തിലെ പരിഭ്രമം

തുടക്കത്തിലെ പരിഭ്രമം

തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മുതല്‍ തങ്ങളുടെ മനസ്സിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനാണെന്ന് തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും പറഞ്ഞിരുന്നു. എന്നാല്‍ തനി ലോക്കലായി താനെത്തിയാല്‍ എങ്ങനെയിരിക്കുമെന്ന തരത്തിലുള്ള ആശങ്ക ദുല്‍ഖറിനെ അലട്ടിയിരുന്നു. അതിനാലാണ് അദ്ദേഹം അവരെ വാപ്പച്ചിക്കരികിലേക്ക് വിട്ടത്. അദ്ദേഹത്തിന്‍റെ സമ്മതം കൂടി കിട്ടിയതോടെ സിനിമയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X