For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യുവരാജാവിന്റെ റീഎന്‍ട്രിക്ക് കൈയ്യടിച്ച് ആരാധകര്‍! 'ഗ'മണ്ടന്‍ പ്രേമകഥയ്ക്ക് അടപടലം ട്രോളാണ്! കാണൂ!

  |

  മധുരരാജയ്ക്കും ലൂസിഫറിനും പിന്നാലെ മറ്റൊരു ഗമണ്ടന്‍ സിനിമയും കൂടി തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. ബിജോയ് നമ്പ്യാര്‍ ചിത്രമായ സോളോയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരപുത്രന്‍. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. പതിവില്‍ നിന്നും വ്യത്യസ്തമായി തനിനാടനായാണ് ആരാധകരുടെ കുഞ്ഞിക്ക എത്തിയിട്ടുള്ളത്. തനി ലോക്കലായി താനെത്തിയാല്‍ ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്ക തുടക്കത്തില്‍ത്തന്നെ അലട്ടിയിരുന്നുവെന്നും വാപ്പച്ചി കൂടി കഥ കേട്ടതിന് ശേഷമാണ് തനിക്ക് ആശ്വാസമായതെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

  സുപ്രിയ പൃഥ്വിയുടേതായിട്ട് 8 വര്‍ഷം! ഇത്തവണത്തെ ആഘോഷം കിടുക്കുമെന്ന് ആരാധകര്‍! കാണൂ!

  സിനിമയ്ക്കായി കാത്തിരുന്നവരെ നിരാശപ്പെടുത്താതെയുള്ള കൊലകൊല്ലി വരവുമായാണ് ദുല്‍ഖര്‍ എത്തിയത്. കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. റിലീസിന് മുന്‍പ് തന്നെ ടീസറും ട്രെയിലറും ഗാനങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. അതാത് കഥാപാത്രത്തെ അങ്ങേയറ്രം മനോഹരമാക്കിയാണ് ഓരോ താരവും പിന്‍വാങ്ങിയത്. റിലീസിന് പിന്നാലെ തന്നെ ട്രോളര്‍മാരും ഒരു യമണ്ടന്‍ പ്രേമകഥയെ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  നടി സാന്ദ്ര പ്രജിന് ഇരട്ടക്കുട്ടികള്‍! കുഞ്ഞതിഥികളുടെ ചിത്രം പുറത്തുവിട്ട് താരകുടുംബം! കാണൂ!

  വിധി പോലും വിറച്ചുപോയി

  വിധി പോലും വിറച്ചുപോയി

  മുറിവേറ്റ സിംഹത്തിനേക്കാളും ഭയനാകമായ വരവുമായാണ് ഇത്തവണ കുഞ്ഞിക്കയെത്തിയതെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. വിധി പോലും വിറച്ചുപോയി അവന്റെ വരവിലെന്നും ട്രോളര്‍മാര്‍ പറയുന്നു. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ ഗംഭീര സ്വീകരണമാണ് ചിത്രത്തിന ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

   ബ്ലോക്ക് ബസ്റ്ററായി മാറും

  ബ്ലോക്ക് ബസ്റ്ററായി മാറും

  ബോക്‌സോഫീസില്‍ തരംഗമായി മാററാനുള്ള വൈഭവം ദുല്‍ഖര്‍ സല്‍മാന് പണ്ടേയുണ്ട്. നേരത്തെ ന്നെ ഇതേക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നാളുകള്‍ക്ക് ശേഷമുള്ള വരവിലും അത്തരത്തില്‍ ബോക്‌സോഫീസിനെ വിറപ്പിക്കാനുള്ള ഐറ്റവുമായാണ് അദ്ദേഹത്തിന്റെ വരവ്.

  ഇമ്മാതിരി വരവല്ല പ്രതീക്ഷിച്ചത്

  ഇമ്മാതിരി വരവല്ല പ്രതീക്ഷിച്ചത്

  യമണ്ടന്‍ ചിരിയില്‍ ചാലിച്ച പ്രേമകഥയുമായെത്തിയ കുഞ്ഞിക്കയെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇമ്മാതിരി ഒരു തിരിച്ചുവരവായിരുന്നില്ല കുഞ്ഞിക്കാ നമ്മള്‍ പ്രതീക്ഷിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

  പടം പൊളിച്ചു

  പടം പൊളിച്ചു

  അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ലൂസിഫര്‍-മധുരരാജ തരംഗത്തിനിടയിലും ഗംഭീര സ്വീകരണമാണ് കുഞ്ഞിക്കയ്ക്ക് ലഭിച്ചത്. ഈ സിനിമ കണ്ടവരെല്ലാം പറയുന്നത് ഇങ്ങനെയാണ്.

  കാശ് പോവില്ല

  കാശ് പോവില്ല

  സിനിമയ്ക്കായി ധൈര്യമായി ടിക്കറ്റ് എടുത്തോളൂയെന്നും കാശ് പോവില്ലെന്ന ഉറപ്പും പ്രേക്ഷകര്‍ നല്‍കുന്നുണ്ട്. സലീം കുമാറും സൗബിനും വിഷ്ണു ഉണ്ണിക്കൃഷ്ണനും പിന്നെ കുഞ്ഞിക്കയുമൊന്നും നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് തന്നെയാണ് ട്രോളര്‍മാരും പറയുന്നത്.

  566 ദിനങ്ങള്‍

  566 ദിനങ്ങള്‍

  കുഞ്ഞിക്കയുടെ ഒരു മലയാള സിനിമയ്ക്കായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഗമണ്ടന്‍ തിരിച്ചുവരവ് തന്നെയാണ് അദ്ദേഹം നടത്തിയത്. 566 ദിവസം കാത്തിരുന്നെങ്കിലെന്താ ലഭിച്ചിരിക്കുന്നത് 916 എന്റര്‍ടൈന്‍മെന്റല്ലേ?

  ഫാന്‍സിന്‍രെ സന്തോഷം

  ഫാന്‍സിന്‍രെ സന്തോഷം

  ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ദുല്‍ഖര്‍ സല്‍മാന്റെ സ്ഥാനം. യമണ്ടന് പ്രേമകഥയ്ക്ക് എല്ലായിടത്തുനിന്നും മികച്ച സ്വീകരണം ലഭിക്കുമ്പോള്‍ ഡിക്യു ആരാധകരുടെ ഭാവം ഇങ്ങനെയാണ്.

  മാറ്റി പറഞ്ഞോളൂട്ടാ

  മാറ്റി പറഞ്ഞോളൂട്ടാ

  ദുല്‍ഖര്‍ സല്‍മാന്‍ ഫീല്‍ഡൗട്ടായെന്നും മലയാള സിനിമകളൊന്നും ലഭിക്കുന്നില്ലെന്നും പറഞ്ഞവരൊക്കെ ഇത് കാണുന്നുണ്ടല്ലോയെന്നും ഇനിയങ്ങോട്ട് എല്ലാം മാറ്റിപ്പറയേണ്ടി വരുമെന്നും ആരാധകര്‍ പറയുന്നു.

   സുരാജിന്റെ അഭിനയമികവ്

  സുരാജിന്റെ അഭിനയമികവ്

  ദുല്‍ഖറിന് മാത്രമല്ല കൂടെ അണിനിരന്ന താരങ്ങള്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ സിനിമയിലൂടെ. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം അദ്ദേഹത്തിന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ സിനിമയിലേതെന്നാണ് ട്രോളര്‍മാരും പറയുന്നത്.

  ഇനി പൊട്ടിക്കണോ?

  ഇനി പൊട്ടിക്കണോ?

  പ്രമോഷനും ഹൈപ്പുമൊന്നുമില്ലാതെ കുറഞ്ഞ തിയേറ്ററുകളുമായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥ പൊട്ടുമെന്നായിരുന്നു ഹേറ്റേഴ്‌സ് വാദിച്ചത്. എന്നാല്‍ എല്ലായിടങ്ങളില്‍ നിന്നും സിനിമയ്ക്ക് ഗംഭീര പ്രതികരണം ലഭിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഇങ്ങനെയാണ്.

   ബോക്‌സോഫീസ് ഇങ്ങെടുത്തു

  ബോക്‌സോഫീസ് ഇങ്ങെടുത്തു

  566 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ അവതരിച്ച യമണ്ടന്‍ പ്രേമകഥ ഇനി ബോക്‌സോഫീസിനെ അടക്കിഭരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലല്ലോ ലേ.

  പറഞ്ഞ വാക്ക് പാലിച്ചു

  പറഞ്ഞ വാക്ക് പാലിച്ചു

  ദുല്‍ഖറിനെ നായകനാക്കി സിനിമയൊരുക്കുമ്പോള്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചില ഉറപ്പുകള്‍ തന്നിരുന്നു. അത് അതേ പോലെ പാലിച്ചിരിക്കുകയാണ് ഇപ്പോഴെന്ന് പ്രേക്ഷകരും പറയുന്നു.

  എങ്ങനെ സഹിക്കും?

  എങ്ങനെ സഹിക്കും?

  ദുല്‍ഖറിന്റെ യമണ്ടന്‍ വരവിന് തടയിടാനായി എല്ലാ തരത്തിലും ശ്രമിച്ചുവെങ്കിലും അതൊന്നും വിലപ്പോവാത്തതിനാല്‍ സ്വന്തമായി വേദനിപ്പിച്ച് ദേഷ്യം തീര്‍ക്കുന്ന ഹേറ്റേഴ്‌സിനെയും ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

  കുടുംബത്തോടൊപ്പം

  കുടുംബത്തോടൊപ്പം

  അവധിക്കാലം ആഘോഷിക്കാനായി സകുടുബം തിയേറ്ററുകളിലേക്ക് ധൈര്യസമേതമായി പോവാമെന്നാണ് ആരാധകര്‍ പറയുന്നത്. ദുല്‍ഖര്‍ മാത്രമല്ല ഒപ്പം അഭിനയിച്ചവരെല്ലാം അസാമാന്യ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

  മൊത്തത്തില്‍ യമണ്ടന്‍ ഐറ്റം

  മൊത്തത്തില്‍ യമണ്ടന്‍ ഐറ്റം

  ഫസ്റ്റ് ഹാഫ് ഫുള്‍ കോമഡിയും പിന്നീടങ്ങോട്ട് ഗാനവും ഇടിയുമൊക്കെയായി ശരിക്ക് പറഞ്ഞാല്‍ ഒരു ഗമണ്ടന്‍ ഐറ്റവുമായാണ് കുഞ്ഞിക്ക എത്തിയിട്ടുള്ളത്.

  പുതിയ റെക്കോര്‍ഡ്

  പുതിയ റെക്കോര്‍ഡ്

  റിലീസ് ചെയ്ത് ആദ്യദിനം പിന്നിടുന്നതിനിടയില്‍ത്തന്നെ പുതിയ റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോയുള്ള യുവനടനെന്ന പേര് കൂടി ഇനി കുഞ്ഞിക്കയ്ക്ക് സ്വന്തമാണ്.

  ഇതാരെങ്കിലും ശ്രദ്ധിച്ചിരുന്നോ?

  ഇതാരെങ്കിലും ശ്രദ്ധിച്ചിരുന്നോ?

  ഭക്ഷണകാര്യത്തില്‍ അധികം വിട്ടുവീഴ്ചകളില്ലെന്നും പരമാവധി കഴിക്കാറുണ്ടെന്നുമായിരുന്നു വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്. ടീസറില്‍ ഒളിഞ്ഞിരുന്ന ഇദ്ദേഹത്തെ എത്ര പേര്‍ കണ്ടിരുന്നു?

  അച്ഛനും മകനും

  അച്ഛനും മകനും

  ഏപ്രില്‍ 12നായിരുന്നു മമ്മൂട്ടിയുടെ മധുരരാജയെത്തിയത്. കിടിലന്‍ പ്രതികരണവുമായി കുതിക്കുകയാണ് ഈ സിനിമ. അതിനിടയില്‍ കുഞ്ഞിക്കയുമെത്തിയപ്പോള്‍ അതും ആരാധകര്‍ ആഘോഷമാക്കി മാറ്റി, അപൂര്‍വ്വമായ ആ കാഴ്ച ഇങ്ങനെ.

  തനിനാട്ടിന്‍പുറത്തുകാരന്‍

  തനിനാട്ടിന്‍പുറത്തുകാരന്‍

  പതിവില്‍ നിന്നും വ്യത്യസ്തമായി വലിയ ട്രാവല്‍ ബാഗുമായുള്ള ഒളിച്ചോട്ടമോ എന്‍ആര്‍ ഐ പശ്ചാത്തലമോ ഇല്ലാതെ കട്ടലോക്കലായാണ് കുഞ്ഞിക്ക ഇത്തവണ എത്തിയത്. ഇത്തരം വേഷം അദ്ദേഹത്തിന് എത്രത്തോളം ഇണങ്ങുമെന്നറിയാന്‍ ഈ ടീസര്‍ കണ്ടാല്‍ മതി.

  ഇവരുടെ പ്രത്യേകതയാണത്

  ഇവരുടെ പ്രത്യേകതയാണത്

  വലിയ മാസ്സ് മസാല ചിത്രങ്ങള്‍ക്ക് വേണ്ടിയൊന്നും എഴുതാറില്ല, എന്നാല്‍ എഴുതിയ സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാവുന്ന തരത്തിലുള്ള കിടുക്കാച്ചി തിരക്കഥകളുമാണ്.

  English summary
  Oru Yamandan Premakatha release social media trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X