ദ ഓസ്‌കാര്‍ ഗോസ് ടു; മികച്ച ചിത്രമായി നൊമാഡ്‌ലാന്‍ഡ്, ഹോപ്കിന്‍സ് നടന്‍, മക്‌ഡോര്‍മന്‍ഡ് നടി

ചരിത്രം കുറിച്ച് ഓസ്‌കാര്‍ പുരസ്‌കാര വേദി. മികച്ച സംവിധാനത്തിനുള്ള ഓസ്‌കാര്‍ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വനതിയായ ക്ലോയ് ഷാവോ. നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ക്ലോയിയെ തേടി പുരസ്‌കാരമെത്തിയത്. ചൈനീസ് വംശജയായ ക്ലോയ് ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ എഷ്യാക്കാരിയുമാണ്. മികച്ച ചിത്രത്തിലുള്ള ഓസ്‌കാര്‍ പുരസ്‌കാരവും നൊമാഡ്‌ലാന്‍ഡ് സ്വന്തമാക്കി.

കൂട്ടുകാരനൊപ്പം ജാന്‍വിയുടെ അവധി ആഘോഷം; ചിത്രങ്ങള്‍

ദ ഫാദറിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ഇതിഹാസ താരം ആന്റണി ഹോപ്കിന്‍സിനെ തേടിയെത്തി. പലരും അദ്ദേഹത്തിന് തന്നെ മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായിരുന്നു. നൊമാഡ്‌ലാന്‍ഡിലെ പ്രകടനത്തിന് ഫ്രാന്‍സെസ് മക്‌ഡോര്‍മണ്ട് മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരവും നേടി. മക്‌ഡോര്‍മണ്ടിന്റെ പേര് നേരത്തെ തന്നെ പലരും പ്രവചിച്ചതായിരുന്നു.

ഡാനിയല്‍ കലുയ

അതേസമയം ജുദാസ് ആന്റ ദ ബ്ലാക് മിശിഹയിലൂടെ ഡാനിയല്‍ കലുയ മികച്ച സഹനടനുമായി മാറി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്‌കാര്‍ ദ ഫാദര്‍ എന്ന ചിത്രത്തിലൂടെ ക്രിസ്്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്‌ളോറിയന്‍ സെല്ലര്‍ എന്നിവര്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം പ്രോമിസിംഗ് യങ് വുമണിലൂടെ എമെറാള്‍ ഫെന്നല്‍ സ്വന്തമാക്കി.

യൂന്‍ യോ ജുങ്

വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ നേടിയത് മ റെയ്‌നീസ് ബ്ലാക്ക് ബോട്ടം ആണ്. മികച്ച വിദേശ ഭാഷാ ചിത്രമായി അനദര്‍ റൗണ്ട് തിരഞ്ഞെടുക്കപ്പെട്ടു. ശബ്ദ വിന്യാസത്തിനുള്ള ഓസ്‌കാര്‍ നേടിയത് സൗണ്ട് ഓഫ് മെറ്റല്‍ ആണ്. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം റ്റു ഡിസ്റ്റന്റ് സ്‌ട്രേഞ്ചേഴ്‌സ് ആണ്.

മികച്ച ഷോര്‍ട്ട് ഡോക്യൂമെന്ററിയ്ക്കുള്ള ഓസ്‌കാര്‍ നേടിയത് കോളെറ്റ് ആണ്. മികച്ച ഡോക്യൂമെന്ററി ഫീച്ചര്‍ മൈ ഒക്ടോപസ് ടീച്ചര്‍ ആണ്. പ്രതീക്ഷിച്ചത് പോലെ തന്നെ വിഷ്വല്‍സിനുള്ള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ടെനറ്റ് സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം മിനാരിയിലെ പ്രകടനത്തിലൂടെ യൂന്‍ യോ ജുങ് സ്വന്തമാക്കി. ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ഏഷ്യന്‍ നടിയാണ് യൂന്‍ യോ ജുങ്്.

മാങ്ക്

മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ഡേവിഡ് ഫിഞ്ചര്‍ ചിത്രമായ മാങ്കിനാണ് ലഭിച്ചത്. പ്രൊഡക്ഷന്‍ ഡിസൈനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും മാങ്കിനെ തേടിയെത്തി. മേക്കപ്പ് കേശാലങ്കരം എന്നിവയ്ക്കുള്ള പുരസ്‌കാരം മെ റെയ്‌നീസ് ബ്ലാക്ക് ബോട്ടത്തിനാണ് ലഭിച്ചിരിക്കുന്നത്. എഡിറ്റിംഗിനുള്ള ഓസ്‌കാര്‍ സൗണ്ട് ഓഫ് മെറ്റലിലൂടെ മിക്കല്‍ ഇജി നീല്‍സണ്‍ സ്വന്തമാക്കി. ആനിമേഷന്‍ ചിത്രത്തിലുള്ള ഓസ്‌കാര്‍ സോള്‍ നേടി.

ഒറിജിനല്‍ സോംഗിനുള്ള ഓസ്‌കാര്‍ ജൂദാസ് ആന്റ് ദ ബ്ലാക്ക് മിശിഹയിലെ ഫൈറ്റ് ഫോര്‍ യു സ്വന്തമാക്കി. ഒറിജന്‍ സ്‌കോറിനുള്ള ഓസ്‌കാര്‍ സോളിനാണ് ലഭിച്ചത്. ഓസ്‌കാര്‍സ് ഹ്യുമാനിറ്റേറിയന്‍ പുരസ്‌കാരം ടെയ്‌ലര്‍ പെറി സ്വന്തമാക്കി.

Recommended Video

എന്റമ്മോ..ഇക്കയെ കണ്ട് മുട്ടുവിറച്ചു | Ishaani and Mammootty | Filmibeat Malayalam
ചടങ്ങുകള്‍ നടക്കുന്നത്

ലോസ് ആഞ്ചല്‍സിലെ പ്രധാന റെയില്‍വെ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷനിലാണ് ഇത്തവണ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിലെ പ്രധാന ചടങ്ങുകള്‍ നടക്കുന്നത്. പരമ്പരാഗത വേദിയായ ഡോള്‍ബി തീയേറ്ററിലും ചടങ്ങുകള്‍ നടക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. സംവിധായകന്‍ സ്റ്റീവന്‍ സോഡര്‍ബെര്‍ഗിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

Read more about: oscar awards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X