twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കാര്‍ വേദിയില്‍ വീണ്ടും ഏഷ്യന്‍ തിളക്കം; ചരിത്രം കുറിച്ച് രണ്ട് വനിതകള്‍

    |

    ഓസ്‌കാര്‍ വേദിയില്‍ വീണ്ടും തിളങ്ങി ഏഷ്യ. മികച്ച സംവിധായകയ്്ക്കും മികച്ച സഹനടിക്കുമുള്ള പുരസ്‌കാരവും ഏഷ്യയിലേക്ക് എത്തിയിരിക്കുകയാണ്. രണ്ട് വനിതകളിലൂടെയാണ് ഇത്തവണ ഓസ്‌കാര്‍ വേദിയില്‍ ഏഷ്യന്‍ വന്‍കര അഭിമാനം സൃഷ്ടിച്ചത്.

    കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍

    മികച്ച സംവിധാനത്തിനുള്ള ഓസ്‌കാര്‍ നേടുന്ന രണ്ടാമത്തെ മാത്രം വനിതയും ആദ്യത്തെ ഏഷ്യന്‍ വംശജയുമായി മാറിയിരിക്കുകയാണ് ക്ലൂയി ഷാവോ. നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ഷാവോ ചരിത്രം കുറിച്ചിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കരാവും നൊമാഡ്‌ലാന്‍ഡിനാണ് ലഭിച്ചത്. ചിത്രം ഓസ്‌കാര്‍ വേദിയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കുമെന്നും പലരും നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.

    ക്ലൂയി ഷാവോ

    ഷാവോയ്ക്ക് മുമ്പ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ വനിത കാതറിന്‍ ബിഗ് ലോവ് ആണ്. 2008 ല്‍ ഹര്‍ട്ട് ലോക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു മികച്ച സംവിധാനത്തിലുള്ള ഓസ്‌കാര്‍ ഒരു വനിതയിലേക്ക് എത്തിയത്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബിലെ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരവും ഷാവോയെ തേടിയെത്തിയിരുന്നു. വ്യത്യസ്ത വിഭാഗങ്ങളിലായി 70 സ്ത്രീകളായിരുന്നു ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.

    യൂ ജുങ് യോന്‍

    ഓസ്‌കാര്‍ വേദിയിലെ ഏഷ്യന്‍ തിളക്കമായി മാറിയ മറ്റൊരു വനിതയാണ് യൂ ജുങ് യോന്‍. മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ജുങ് സ്വന്തമാക്കിയത്. ദക്ഷിണ കൊറിയന്‍ സിനിമകളിലൂടേയും സീരീസുകളിലൂടേയും അഞ്ച് പതിറ്റാണ്ടുകളായി അഭിനയ രംഗത്ത് ജുങ് സജീവ സാന്നിധ്യമാണ്. മികച്ച ധാരാളം സിനിമകളുടെ ഭാഗമാകാന്‍ ജുങ്ങിന് സാധിച്ചിട്ടുണ്ട്.

    ജുങ്ങിനെ തേടി ഓസ്‌കാര്‍

    മിനാരിയിലെ പ്രകടനമാണ് ജുങ്ങിനെ തേടി ഓസ്‌കാര്‍ എത്തിയത്. മിനാരിയിലെ പ്രകടനത്തിന് ജുങ്ങിനെ തേടി ഗില്‍ഡ് പുരസ്‌കാരം ബ്രിട്ടീഷ് അക്കാദമി പുരസ്‌കാരം തുടങ്ങിയവ എത്തിയിരുന്നു. ഈ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന ആദ്യത്തെ കൊറിയന്‍ നടിയും മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ നേടുന്ന ആദ്യ ഏഷ്യന്‍/ദക്ഷിണ കൊറിയന്‍ താരവുമാണ് ജുങ്. 73-ാം വയസിലാണ് ജുങ്ങിനെ തേടി ഓസ്‌കാര്‍ എത്തുന്നത്.

    നൊമാഡ്‌ലാന്‍ഡായിരുന്നു ഇത്തവണ ഓസ്‌കാര്‍ വേദിയില്‍ തിളങ്ങിയ ചിത്രം. മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. മികച്ച ചിത്രം, സംവിധാനം എന്നീ പുരസ്‌കാരങ്ങള്‍ നൊമാഡ്‌ലാന്‍ഡിന് ലഭിച്ചപ്പോള്‍ ചിത്രത്തിലെ പ്രകടനത്തിലൂടെ ഫ്രൊന്‍സെസ് മക്‌ഡോര്‍മന്‍ഡ് മികച്ച നടിയായി മാറി. ഇത് മൂന്നാം തവണയാണ് നടിയെന്ന നിലയില്‍ മക്‌ഡോര്‍മന്‍ഡ് ഓസ്‌കാര്‍ നേടുന്നത്. മൊത്തം നാല് ഓസ്‌കാര്‍ അവരുടെ പക്കലുണ്ട്.

    Recommended Video

    Parvathy Candid Moments | FilmiBeat Malayalam
    ആന്റണി ഹോപ്കിന്‍സ്

    ദ ഫാദര്‍ എന്ന ചിത്രത്തിലൂടെ ആന്റണി ഹോപ്കിന്‍സ് മികച്ച നടനായി മാറി. ഇത് രണ്ടാം തവണയാണ് ഹോപ്കിന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കന്നത്. ദി സൈലന്‍സ് ഓഫ് ദ ലാംപ്‌സിലൂട 1992ലായിരുന്നു ആദ്യം പുരസ്‌കാരം നേടിയത്. ജൂദാസ് ആന്റ് ദ ബ്ലാക്ക് മിശിഹയിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം ഡാനിയല്‍ കലൂയ സ്വന്തമാക്കുന്നതിനും ഓസ്‌കാര്‍ വേദി സാക്ഷിയായി.

    Read more about: oscar awards
    English summary
    Oscar Awards 2021 Chloé Zhao And Youn Yuh-jung Creates History For Asia, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X