Ottamuri velicham: പുരസ്‌കാര നേട്ടത്തിന്റെ നിറവില്‍ ഒറ്റമുറി വെളിച്ചം: ട്രെയിലര്‍ പുറത്ത്! കാണാം

By Midhun

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് മികച്ച സിനിമയ്ക്കുളള അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രമായിരുന്നു.മികച്ച സിനിമ എന്നതിനൊപ്പം മികച്ച എഡിറ്റര്‍, മികച്ച രണ്ടാമത്തെ നടി,സ്‌പെഷല്‍ ജൂറി പുരസ്‌കാരം എന്നിങ്ങനെ മറ്റ് മൂന്ന് പുരസ്‌കാരങ്ങള്‍ സിനിമയെ തേടിയെത്തിയിരുന്നു. വിവാഹത്തിന് ശേഷം ഭര്‍ത്താവില്‍ നിന്ന് പീഡനം എറ്റുവാങ്ങേണ്ടി വരികയും സാഹചര്യങ്ങളില്‍ നിന്ന് ശക്തിയാര്‍ജ്ജിച്ച് തിരിച്ചടിക്കുകയും ചെയ്യുന്ന ഭാര്യയുടെ കഥ പറയുന്ന ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ഒറ്റമുറി വെളിച്ചം.

ചിത്രത്തില്‍ സ്ത്രീയും പ്രകൃതിയും തമ്മിലുളള താരതമ്യം അവര്‍ നേരിടുന്ന ചൂഷണവും സ്വാഭാവികമായ പ്രതികാരവും മികച്ച രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഗോവയിലും ദുബായിലും നടന്ന ചലച്ചിത്രോത്സവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രം ചലച്ചിത്ര പ്രേമികളില്‍ നിന്നെല്ലാം തന്നെ മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. നവാഗതനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ottamuri velicham

രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററികള്‍ ഷോര്‍ട്ട് ഫിലിമുകള്‍ ,സംഗീത ആല്‍ബങ്ങള്‍ എന്നിവ സംവിധാനം ചെയ്ത രാഹുലിന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിമാണ് ഒറ്റമുറി വെളിച്ചം.ചിത്രത്തിന്റെ കഥ തിരക്കഥ ,സംഭാഷണം എന്നിവയും രാഹുല്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ദീപക് പറമ്പേല്‍,വിനീതാ കോശി രാജേഷ് വര്‍മ്മ, പോളി വില്‍സണ്‍. രഞ്ജിത് ശേഖര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ottamuri velicham

ലുക്ക് ജോസ് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് അപ്പു എസ് ഭട്ടതിരിയാണ്. സിദ്ധാര്‍ത്ഥ പ്രദീപ്, ഷെരോണ്‍ റോയ് ഗോമസ് തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സിനിമ കാണുവാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംഷ ജനിപ്പിക്കുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X