For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയന്‍ ഒരു പാഠമാണ്, മധുരരാജ ടീമിന് താക്കീതുമായി ആരാധകര്‍!

  |

  മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ശാരീരിക മാറ്റങ്ങള്‍ക്ക് വിധേയമായ ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്റെ പ്രഥമ സംവിധാനം സംരംഭം, ചിത്രത്തിന്റെ പ്രമേയത്തിന്റെ പുതുമ കൊണ്ട് തുടക്കം മുതലെ ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ദേവാസുരത്തിന് രാവണപ്രഭുവിലുണ്ടായതാണ് ഒടിയന്‍ എന്ന ശ്രീകുമാര്‍ മേനോന്റെ അവകാശവാദം ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു.

  നെഗറ്റീവില്‍ കാലിടറാതെ ഒടിയന്‍ കുതിക്കുന്നു! കലക്ഷനില്‍ വന്‍മുന്നേറ്റം! കൊച്ചുണ്ണിയെ വെട്ടി! കാണൂ!

  പ്രതീക്ഷകളുടെ അമിതഭാരം ആരാധകര്‍ക്ക് നല്‍കിയത് നിരാശയായിരുന്നു എന്നാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അത്രത്തോളമായിരുന്നു ചിത്രത്തേക്കുറിച്ച് സംവിധായകന്‍ പറഞ്ഞു പൊലിപ്പിച്ചിരുന്നത്. റിലീസിന് തൊട്ടുമുന്‍പ് വരെ ഈ അവകാശവാദങ്ങളില്‍ അദ്ദേഹം ഉറച്ച് നിന്നു. പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ ഒരു മാസ് ചിത്രം കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കായിരുന്ന ഒടിയന്റെ വരവ്. അതേ സമയം ഇത്തരം അവകാശവാദങ്ങള്‍ ഇല്ലാതെ എത്തിയിരുന്നെങ്കില്‍ ഒരു തരത്തിലും ഒടിയന്‍ ആരാധകരെ ഇത്രമേല്‍ നിരാശാപ്പെടുത്തില്ലായിരുന്നുവെന്ന് ഇതേ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

  മമ്മൂട്ടിയുടെ ആക്ഷന്‍

  മമ്മൂട്ടിയുടെ ആക്ഷന്‍

  ഒടിയന് തൊട്ടുപിന്നാലെ മമ്മൂട്ടി ചിത്രം മധുരരാജയിലെ മമ്മൂട്ടിയുടെ ആക്ഷന്‍ പ്രകടനത്തെ വാനോളം പുകഴ്ത്തി സംവിധായകന്‍ വൈശാഖ് എത്തി. പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള മധുരരാജയ്ക്ക് പക്ഷെ ആരാധകരില്‍ നിന്നും അത്ര സുഖമുള്ള പ്രതികരണമല്ല ലഭിക്കുന്നത്. വാചക കസര്‍ത്തില്‍ അല്ല സിനിമയിലാണ് ഇത് കാണേണ്ടത് എന്നാണ് ആരാധക പക്ഷം. മമ്മൂട്ടി മികച്ച അഭിനേതാവാണ് എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ഡാന്‍സിന്റേയും സംഘട്ടനത്തിന്റേയും പേരില്‍ ഉയര്‍ത്തുന്ന ഇത്തരം അവകാശവാദങ്ങള്‍ ചിത്രത്തിന് ഗുണത്തേക്കാളുപരി ദോഷം ചെയ്യും എന്ന് ഒടിയനെ മുന്‍നിര്‍ത്തി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

  പുലിമുരുകന് ശേഷം

  പുലിമുരുകന് ശേഷം

  പോക്കിരാജ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്നു എന്നതുകൊണ്ടും ഏറെ പ്രതീക്ഷ ആരാധകരില്‍ ഉയര്‍ത്തുന്ന ചിത്രമാണ് മധുരരാജ. അതിന് പിന്നാലെയാണ് ചിത്രത്തേക്കുറിച്ച് വലിയ കാര്യങ്ങള്‍ സംസാരിച്ചുകൊ്ണ്ട് വൈശാഖ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ.

  മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി

  മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി

  ഒരു മലയാള സിനിമ ആദ്യ ദിനം സ്വന്തമാക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. അതിന് കാരണമായിരുന്നത് ഈ ഹൈപ്പ് ആയിരുന്നുവെന്നും അത് തങ്ങളുടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയായിരുന്നു എന്നുമാണ് ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. ഇത് മറ്റ് ചിത്രങ്ങള്‍ക്കുള്ള മാതൃകയാണെന്നും അദ്ദേഹം അവവകാശപ്പെടുന്നു. എന്നാല്‍ ഇത്തരം അവകാശ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ കൊണ്ട് ഒരു ചിത്രത്തിന് എത്രത്തോളം പ്രേക്ഷരെ വഞ്ചിച്ച് മുന്നോട്ടു പോകാന്‍ സാധിക്കും എന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. വരും കാലങ്ങളില്‍ ഇതിന്റെ ദുരന്തം നേരിടേണ്ടിവരിക നിര്‍മാതാക്കളാകും.

  വിപരീത ഫലം

  വിപരീത ഫലം

  മിനിമം ഗ്യാരണ്ടി ഡിസ്ട്രിബ്യൂഷനും മുന്‍കൂര്‍ സാറ്റലൈറ്റ് അവകാശവും മലയാള സിനിമയില്‍ നിന്നുപോയത് എങ്ങനെയായിരുന്നു എന്ന് ചിന്തിക്കുന്നത് എപ്പോഴും നല്ലതാണ്. പ്രേക്ഷകരെ തിയറ്ററിലേക്ക് ആകര്‍ഷിക്കുകയും കൂടുതല്‍ ആളുകള്‍ തിയറ്ററില്‍ പോയി സിനിമ കാണുകയും ചെയ്യുമ്പോഴാണ് സിനിമ വിജയിക്കുന്നത്. ബിസിനസ് മാത്രം മുന്‍നിര്‍ത്തി ഇത്തരത്തില്‍ മാര്‍ക്കറ്റ് ചെയ്ത് എത്രകാലം മുന്നോട്ട് പോകാനാകും എന്നതും പ്രസക്തമാണ്.

  English summary
  Over hype may hit back, if the movie doesn't reach the expectations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X