എനിക്ക് സ്വതന്ത്രമായിരിക്കണം, വിവാഹ ഉടമ്പടിയോട് താത്പര്യമില്ലെന്ന് ഓവിയ.. അപ്പോള്‍ ആരവ്?
തമിഴ് ബിഗ് ബോസ് സീസണ്‍ 3 വിവാദങ്ങളിലൂടെയും തീര്‍ത്താലും തീരാത്ത പ്രശ്‌നങ്ങളിലൂടെയും കടന്ന് പോയിക്കണ്ടിരിയ്ക്കുകയാണ്. എന്നിട്ടും ആദ്യ സീസണിലുണ്ടായ ആ ഓളം നിലനിര്‍ത്താന്‍ കഴിയുന്നില്ല. ഓവിയയായിരുന്നു ആദ്യ സീസണിലെ ആകര്‍ഷണം.
പേര് 'തമാശ' എന്നാണെങ്കിലും, പറയുന്നത് കാര്യമാണ്! തമാശ കണ്ട് മനസ് തുറന്ന് സുരാജ് വെഞ്ഞാറമൂട്
പെരുമാറ്റം കൊണ്ടും സംസാര രീതി കൊണ്ടും മലയാളിയായ ഓവിയ ബിഗ് ബോസിലൂടെ പേരും പ്രശസ്തിയും നേടി. ആരവിനോട് തോന്നിയ പ്രണയം തുറന്ന് പറഞ്ഞതായിരുന്നു ഓവിയയോട് ആരാധകര്‍ക്ക് ഇഷ്ടം തോന്നാനുള്ള പ്രധാന കാരണം. ബിഗ് ബോസില്‍ നിന്ന് ഇറങ്ങി വന്നപ്പോഴും ഷോ നല്‍കിയ പേരും പ്രശസ്തിയും ഓവിയയ്‌ക്കൊപ്പം നിന്നു.

ബിഗ് ബോസിന് ശേഷം ഓവിയയ്ക്ക് തമിഴകത്ത് ധാരാളം അവസരങ്ങളും വന്നു. കളവാണി എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ ഓവിയയുടേതായി റിലീസായത്. ഇങ്ങനെ സിനിമയും ചെയ്ത് നടന്നാല്‍ മതിയോ.. വിവാഹം ഒന്നും വേണ്ടേ.. ആ ചോദ്യത്തോട് ഓവിയ പ്രതികരിയ്ക്കുന്നു.
ഇങ്ങനെ സ്വതന്ത്രമായി നടക്കാനാണ് എനിക്കിഷ്ടം. വിവാഹം എന്ന ഉടമ്പടിയോട് താത്പര്യമില്ല. സിനിമയാണ് എന്റെ ജീവിതം. സിനിമ ചെയ്യുന്നതാണ് എനിക്ക് സന്തോഷം. സിനിമയില്‍ ഒരു സൂപ്പര്‍ വുമണിനെ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം- ഓവിയ പറഞ്ഞു. അപ്പോള്‍ ആരവിനോട് തോന്നിയ പ്രണയമോ എന്നാണ് ഓവിയ ആര്‍മിയുടെ ചോദ്യം.


Click it and Unblock the Notifications











