പ്രളയക്കെടുതി; പടയോട്ടം റിലീസ് മാറ്റി
കനത്ത മഴയും പ്രളയവും കേരള ജനതയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മലയാള സിനിമ ലോകവും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ്. ഓണം റിലീസുകള്‍ ആദ്യം തിയറ്ററിലെത്താന്‍ ഒരുങ്ങിയിരുന്ന ബിജു മേനോന്‍ ചിത്രം പടയോട്ടം റിലീസ് മാറ്റി വച്ചിരിക്കുകയാണ്. 17ന് പടയോട്ടം തിയറ്ററിലെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരള ജനത ദുരിതക്കയത്തില്‍ ആയതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. പുതിയ തിയതി പിന്നാലെ അറിയിക്കും.
കുളിച്ചിറങ്ങുന്ന പേളിയെ കാത്ത് ശ്രിനിഷും അര്‍ച്ചനയും! ബാത്ത്‌റൂമിന് മുന്നില്‍ തര്‍ക്കം! വീഡിയോ...
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റഫീക്ക് ഇബ്രാഹിമാണ്. ചെങ്കല്‍ രഘു എന്ന കഥാപാത്രമായി ബിജു മേനോന്‍ എത്തുന്ന പടയോട്ടം ഒരു ഗ്യാങ്‌സ്റ്റര്‍ കോമഡി ചിത്രമാണ്. ബജു മേനോനൊപ്പം രവി സിംഗും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനു സിത്താര, അനുശ്രീ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.


Click it and Unblock the Notifications











