TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കുളിച്ചിറങ്ങുന്ന പേളിയെ കാത്ത് ശ്രിനിഷും അര്‍ച്ചനയും! ബാത്ത്റൂമിന് മുന്നില്‍ തര്‍ക്കം! വീഡിയോ...
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ശ്രിനിഷ് അരവിന്ദനും അര്‍ച്ചന സുശീലനും. പ്രണയമെന്ന സീരിയലിലൂടെ പ്രേക്ഷക മനം കവര്‍ന്നെടുത്ത താരം പിന്നീട് അമ്മുവിന്റെ അമ്മയിലൂടെയാണ് എത്തിയത്. ഈ പരമ്പര ക്ലൈമാക്സിലേക്ക് കടക്കുന്നതിനിടയിലാണ് താരം ബിഗ് ബോസിലേക്ക് എത്തിയത്. ടെലിവിഷന്‍ പരമ്പരകളിലെ മികച്ച വില്ലത്തികളിലൊരാളാണ് അര്‍ച്ചന സുശീലന്. താരത്തിന്റെ കഥാപാത്രങ്ങളെയൊന്നും അത്ര പെട്ടെന്ന് മറക്കാന്‍ പ്രേക്ഷകര്‍ക്കാവില്ല. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസില്‍ മാറ്റുരയ്ക്കാനായി ഇരുവരും എത്തിയതില്‍ ആരാധകര്‍ സന്തോഷത്തിലാണ്.
പേളിക്ക് പ്രണയമാണെന്ന് സുരേഷ്.. ജീവിതം വെച്ച് കളിക്കരുത്.. പൊട്ടിക്കരഞ്ഞ് താരങ്ങള്‍! കാണൂ!
തമിഴ് കലര്‍ന്ന മലയാളത്തിലാണ് ഇരുവരും സംസാരിക്കാറുള്ളത്. അനാവശ്യ വിവാദങ്ങളിലൊന്നും പെടാതെ തനിക്ക് ലഭിക്കുന്ന ടാസ്ക്കുകള് മനോഹരമാക്കിയാണ് അര്‍ച്ചന മുന്നേറുന്നത്. കഴിഞ്ഞയാഴ്ചയിലെ കാരണവര്‍ അര്‍ച്ചനയായിരുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ വിജയകരമായാണ് താന്‍ ദൗത്യം പൂര്‍ത്തിയാക്കിയതെന്ന് താരം തുറന്നുപറഞ്ഞിരുന്നു. എല്ലാവരും തന്നെ നന്നായി പിന്തുണച്ചിരുന്നുവെന്നും അര്‍ച്ചന പറഞ്ഞിരുന്നു. ആഘോഷമൊക്കെ കഴിഞ്ഞ് പുതിയൊരു ദിവസമെത്തിയപ്പോള്‍ കുളിക്കാനായാണ് ഇരുവരും വഴക്കിട്ടത്. പേളി മാണിയായിരുന്നു അകത്തുണ്ടായിരുന്നത്. പുറത്ത് നടന്ന വാക്ക് തര്ക്കത്തെക്കുറിച്ചൊന്നും താരം അറിഞ്ഞിരുന്നില്ല.

ബാത്തറൂമിന്റെ വാതിലില്‍ ചാരി നിന്നായിരുന്നു ഇരുവരും വഴക്കടിച്ചത്. ആദ്യം കുളിക്കണമെന്നായിരുന്നു ഇരുവരും ആവശ്യപ്പെട്ടത്. കുക്കിങ്ങ് ടീമിലാണ് താനെന്നും ജോലിയുണ്ടെന്നും അര്‍ച്ചന പറഞ്ഞിരുന്നുവെങ്കിലും വിട്ടുകൊടുക്കാന്‍ ശ്രീനി തയ്യാറായിരുന്നില്ല.ശ്രീനിക്ക് വെറുതെയിരിക്കാനാണെന്നും ജോലികളൊന്നുമില്ലെന്നും പറഞ്ഞ് ഇവരെ കളിയാക്കി ഹിമയും അവിടെയുണ്ടായിരുന്നു. ഇവരുടെ സംസാരം തുടരുന്നതിനിടയില്‍ രണ്ടാമത്തെ ബാത്ത്റൂം തുറന്ന് പേളി പുറത്തിറങ്ങി. കിട്ടിയ ഗ്യാപ്പില്‍ അര്‍ച്ചന അകത്തേക്ക് കേറുകയും ചെയ്തു. ഇവരുടെ രസകരമായ വഴക്കിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം.