പരസ്പരത്തിലെ ദീപ്തി ഐപിഎസ് വെള്ളിത്തിരയിൽ!! ഓർമ ഉടൻ, ലൊക്കേഷൻ ചിത്രം പുറത്ത്...
താരത്തിന്റെ ഓർമ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.
സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ചർച്ച ചെയ്യുന്ന ഓർമ എന്ന ചിത്രം പ്രദർശനത്തിനെത്തുന്നു. സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ ഗായത്രി അരുണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഓർമ ലൊക്കേഷൻ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ഗായത്രി അരുണിനോടൊപ്പം ഓഡ്രിമിറിയം, ജയകൃഷ്ണൻ, ക്വീൻ ഫെയിം സുരജ് കുമാർ, ദിനേശ് പണിക്കർ, വികെ ബൈജു, മഹേഷ്, ഷിബുലാൽ, സാബു തിരുവല്ല, സ്റ്റാലിൻ മാത്യൂ ജോൺ, രജേഷ് പുനലൂർ, ശോഭ മോഹൻ, അഞ്ജുനായർ, മണക്കാട് ലീല, , അമ്പിളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സാഹോയിൽ പ്രഭാസിനോടൊപ്പം താരമായി മലയാളികളുടെ പ്രിയപ്പെട്ട താരം!! കയ്യടിച്ച് സോഷ്യൽ മീഡിയ, കാണൂ
സുരേഷ് തിരുവല്ലത്തിന്റെ കഥയിൽ രവി പർണ്ണശാലയാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. സാജൻ റോബർട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രാഹണം പ്രതീഷ് നെന്മാറ, എഡിറ്റിംഗ് കെ ശ്രീനിവാസൻ. അജേഷ് ചന്ദ്രൻ, അനുപമ എന്നിവർ എഴുതിയ വരികൾക്ക് രാജീവ് ശിവ, ബാബു കൃഷ്ണ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. എംജി ശ്രീകുമാർ, സൂര്യ ഗായത്രി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സാജൻ റോബർട്ടാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications











