നാളെ ബിഗ് ബോസില്‍ കേറും, വോട്ട് ചെയ്യണം; വ്യാജ സന്ദേശത്തിനെതിരെ ഗായത്രി അരുണ്‍
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് ഗായത്രി അരുണ്‍. ദീപ്തി ഐപിഎസ് എന്ന മലയാള ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഹിറ്റ് കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചാണ് ഗായത്രി സിനിമയിലെത്തിയത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രമായ വണ്‍ റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ഗായത്രി. ചിത്രത്തില്‍ സീന എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്.
നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ എത്തുന്ന മത്സരാര്‍ത്ഥികളില്‍ ഗായത്രിയുമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്ത പിന്നീട് തെറ്റാണെന്ന് വ്യക്തമായി. ഇതോടെ പുതിയ വിദ്യയുമായി എത്തിയിരിക്കുകയാണ് വ്യാജന്മാര്‍. ഇത്തവണ ഗായത്രിയുടെ വ്യാജ അക്കൗണ്ടിലൂടെയാണ് നുണ പ്രചരണം.

താന്‍ ബിഗ് ബോസില്‍ പ്രവേശിക്കുകയാണെന്ന തരത്തിലുള്ള വ്യാജ സന്ദേശത്തിനെതിരെ ഗായത്രി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റേ പേരിലുളള വ്യാജ അക്കൗണ്ടില്‍ നിന്നും അയച്ച സന്ദേശം പങ്കുവച്ചു കൊണ്ടായിരുന്നു ഗായത്രിയുടെ പ്രതികരണം. നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡെ എപ്പിസോഡ് തൊട്ട് കാണാം. പ്ലീസ് സപ്പോര്‍ട്ട് ആന്റ് വോട്ട്. വണ്‍ ക്രൂ ടീമിലുള്ള എല്ലാവരോടും വോട്ട് ചെയ്യാന്‍ പറയണേ. പ്രത്യേകിച്ച് ശ്രീജിത്ത്, ഭാസി, മിഥുനോട് ഒക്കെ പറയണം എന്നായിരുന്നു സന്ദേശം.
സൂക്ഷിക്കുക. ആരോ എന്റെ ഐഡി മിസ് യൂസ് ചെയ്യുന്നുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഗായത്രി പറഞ്ഞു. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവരുടെ കാര്യക്ഷമതയില്‍ താന്‍ തൃപ്തയാണെന്നും ഗായത്രി പറയുന്നു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും ഗായത്രി പറഞ്ഞു. പിന്നാലെ താരത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയും ആരാധകരുമെത്തിയിരിക്കുകയാണ്.
Recommended Video
ജനപ്രീയ പരമ്പരയായ പരസ്പരത്തിലൂടെയാണ് ഗായത്രി ശ്രദ്ധ നേടുന്നത്. പിന്നീട് സര്‍വോപരി പാലാക്കാരനിലൂടെ സിനിമയിലെത്തി. ഓര്‍മ്മ, തൃശ്ശൂര്‍ പൂരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ വണ്‍ ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പൊളിറ്റിക്കല്‍ ത്രില്ലറായ വണ്‍ സംവിധാനം ചെയ്യന്നത് സന്തോഷ് വിശ്വനാഥ് ആണ്. മുരളി ഗോപി, സിദ്ധീഖ്, ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബോബി സഞ്ജയ് ആണ് തിരക്കഥ.


Click it and Unblock the Notifications