അനു സിത്താര ഷൂട്ടിംഗ് സെറ്റില്‍ വഴക്കിടുന്നത് ഇക്കാര്യത്തില്‍; വെളിപ്പെടുത്തി നടി

മലയാള സിനിമയിലെ ജനപ്രീയ നടിയാണ് അനു സിത്താര. വളരെ പെട്ടെന്നു തന്നെ ആരാധകരുടെ മനസിലിടം നേടാന്‍ അനുവിന് സാധിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി അഭിനയിച്ചിട്ടുള്ള നടി നല്ലൊരു നര്‍ത്തകി കൂടിയാണ്. പലപ്പോഴും കാവ്യ മാധവനുമായാണ് അനു സിത്താരയെ മിക്കവരും താരതമ്യം ചെയ്യുന്നത്. അനു തന്നെ അതേക്കുറിച്ച് മനസ് തുറന്നിരുന്നു.

പൊതുവെ നാടന്‍ പെണ്‍കുട്ടി ഇമേജുള്ള കഥാപാത്രങ്ങളാണ് അനുവിനെ തേടിയെത്താറുള്ളത്. കഴിഞ്ഞ ദിവസം എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാന് പരിപാടിയില്‍ പങ്കെടുക്കാന്‍ അനു സിത്താര എത്തിയിരുന്നു. രസകരമായ കുറേക്കാര്യങ്ങള്‍ ഈ പരിപാടിയില്‍ അനു തുറന്നു പറയുകയുണ്ടായി. അനു വഴക്കിടാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അനു നല്‍കിയ മറുപടി.

Anu Sithara

അതേസമയം ദേഷ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അനു സിത്താര പറയുന്നു. വഴക്കുണ്ടാക്കിയിട്ടുണ്ട്. ഒന്ന് രണ്ട് തവണ. പക്ഷെ വഴക്ക് എന്നൊന്നും അതിനെ പറയാന്‍ പറ്റില്ല. ചീത്ത പറഞ്ഞിട്ടുണ്ടെന്ന് പറയാം എന്നായിരുന്നു അനുവിന്റെ പ്രതികരണം. എന്തിനു വേണ്ടിയാണ് എന്ന് എംജി ശ്രീകുമാര്‍ ചോദിച്ചു. ചില സമയത്ത് ഫുഡ് വരാത്തതിന്റെ പേരിലൊക്കെയാണ്. ചോറും മീന്‍ കറിയുമാണ് ഇഷ്ടം. പക്ഷെ ഇപ്പോള്‍ ചോറ് കുറച്ചിരിക്കുകയാണ്. തടി കുറയ്ക്കണമെന്ന് തോന്നി എന്നായിരുന്നു അനു നല്‍കിയ ഉത്തരം. എല്ലാവര്‍ക്കും വിശന്നു കഴിഞ്ഞാല്‍ എന്നെ നോക്കുമെന്നും നടി പറയുന്നു.

അനു സിത്താരയ്ക്ക് എന്തൊരു മാറ്റമാണ്, മനോഹരിയായിട്ടുള്ള നടിയുടെ ചിത്രങ്ങൾ കാണാം

Recommended Video

ആകര്‍ഷിച്ച താരദമ്പതികളെക്കുറിച്ച് അനു സിത്താര വാചാലയാവുന്നു!| Filmibeat Malayalam

പോലീസ് ആകണമെന്നുണ്ടായിരുന്നു. വണ്ടിയില്‍ പോകുമ്പോള്‍ വഴക്ക് കാണുമ്പോള്‍ ഇറങ്ങി ചെന്ന് ഇടപെട്ട് പരിഹരിക്കണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ നമുക്ക് പവര്‍ ഇല്ലല്ലോ. പോലീസ് ആണെങ്കില്‍ പവര്‍ ഉണ്ടല്ലോ എന്നും അനു സിത്താര പറഞ്ഞു. ഇതുവരേയും പോലീസ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും അത്തരത്തിലൊരു അവസരം കിട്ടുകയാണെങ്കില്‍ സന്തോഷമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: anu sithara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X