twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെയ്യുന്നത് ധൈര്യം ഉള്ളതുകൊണ്ട്, എന്നില്‍ നിന്ന് രാഷ്ട്രീയത്തേയോ രാഷ്ട്രീയത്തില്‍ നിന്ന് എന്നേയോ മാറ്റാനാകില്ല

    |

    മലയാള സിനിമയുടെ രാഷ്ട്രീയ മുഖമാണ് പാര്‍വതി തിരുവോത്ത്. തന്റെ സിനിമകളിലൂടേയും ജീവിതത്തിലൂടേയും ശക്തമായ നിലപാടുകള്‍ പറയുന്ന നടിയാണ് പാര്‍വതി. പാര്‍വതിയുടെ അഭിനയ മികവിനെന്നത് പോലെ തന്നെ പാര്‍വതി സ്വീകരിക്കുന്ന നിലപാടുകള്‍ക്കും രാഷ്ട്രീയകേരളം കൈയ്യടിക്കുന്നുണ്ട്. പാര്‍വതി പ്രധാന വേഷത്തിലെത്തുന്ന വര്‍ത്തമാനം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയാണ് വര്‍ത്തമാനം.

    അതുല്യം, അതിസുന്ദരം അതുല്യ; ചിത്രങ്ങള്‍ കാണാം

    സിനിമയില്‍ രാഷ്ട്രീയം ഉണ്ടാകേണ്ടതിനെ കുറിച്ച് പാര്‍വതി മനസ് തുറന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം വര്‍ത്തമാനത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലാണ് പാര്‍വതി മനസ് തുറന്നത്. ഭരണകൂടത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സിനിമകളില്‍ വീണ്ടും വീണ്ടും താങ്കള്‍ എന്തുകൊണ്ട് ഭാഗമാകുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പാര്‍വതി.

    പാര്‍വതി എന്ന വ്യക്തി

    പാര്‍വതി എന്ന നടി ചെയ്യുന്ന സിനിമകളില്‍ പ്രതിഫലിക്കുന്നത് പാര്‍വതി എന്ന വ്യക്തിയുടെ രാഷ്ട്രീയമാണെന്ന് പാര്‍വതി പറയുന്നു. അതിനാല്‍ രാഷ്ട്രീയത്തില്‍ നിന്നും പാര്‍വതിയെയോ പാര്‍വതിയില്‍ നിന്നും രാഷ്ട്രീയത്തെയോ മാറ്റി നിര്‍ത്താനാകില്ല. 15 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ നിന്നും ബോധ്യപ്പെട്ട സത്യമാണതെന്നും പാര്‍വതി വ്യക്തമാക്കി. ഭരണകൂടത്തിനെതിരെ സംസാരിക്കുന്ന സിനിമ ചെയ്യാനുള്ള ധൈര്യം വന്നത് ധൈര്യം ഉള്ളതു കൊണ്ടെന്നായിരുന്നു പാര്‍വതി നല്‍കിയ മറുപടി.

    മുമ്പ് വന്ന പലരും

    ഭരണകൂടത്തിന് എതിരാണെങ്കിലും കാര്യം വ്യക്തമായി പറയാനുള്ള ധൈര്യം ഉള്ളത് കൊണ്ടാണല്ലോ എനിക്ക് അത് വീണ്ടും വീണ്ടും ചെയ്യാന്‍ കഴിയുന്നത് എന്ന് പാര്‍വതി പറയുന്നു. യഥാര്‍ത്ഥത്തില്‍ അതിനെ ധൈര്യം എന്നല്ല പറയേണ്ടത്. എനിക്ക് മുമ്പ് വന്ന പലരും സത്യം തുറന്ന് പറയാന്‍ ധൈര്യം കാണിച്ചത് കൊണ്ടാണ് എനിക്ക് ഇവിടെ നില്‍ക്കാന്‍ പറ്റുന്നത് എന്നും പാര്‍വതിവ്യക്തമാക്കി.

    'എന്റെ എല്ലാ സിനിമകളിലും ഒരു രാഷ്ട്രീയം അടങ്ങിയിരിക്കുമെന്ന് ഞാന്‍ പോലും 15 വര്‍ഷത്തിനിടയില്‍ പഠിച്ചൊരു കാര്യമാണ്. എന്നില്‍ നിന്ന് എന്റെ രാഷ്ട്രീയത്തേയും എന്റെ രാഷ്ട്രീയത്തില്‍ നിന്ന് എന്നെയും , എന്നില്‍ നിന്ന് എന്റെ രാഷ്ട്രീയത്തേയും മാറ്റാന്‍ സാധിക്കില്ല എന്നത് ഒരു സത്യം തന്നെയാണ്.' പാര്‍വതി വ്യക്തമാക്കുന്നു.

    മതനിരപേക്ഷത

    വര്‍ത്തമാനത്തിന്റെ കഥ വളരെയധികം സാമൂഹിക പ്രസക്തിയുള്ളതാണ്. 2017 ല്‍ കേട്ട കഥ 2021ല്‍ കൂടുതല്‍ പ്രസക്തമാണ്. അതേസമയം സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ജാമിയ മില്ലിയ, സിഎഎ പ്രതിഷേധമൊക്കെ ഉണ്ടാകുന്നതെന്നും പാര്‍വതി പറയുന്നു. പിന്നീട് വാര്‍ത്തകള്‍ ഞെട്ടലോടെയാണ് നോക്കി കണ്ടതെന്നും താരം പറയുന്നു. എല്ലാവരും ഉയര്‍ത്തിപ്പിടിക്കേണ്ട മതനിരപേക്ഷത എന്ന ആശയത്തെ കുറിച്ചാണ് സിനിമ പറയുന്നതെന്നും പാര്‍വതി വ്യക്തമാക്കി.

    ഇരിപ്പിട വിവാദത്തിന് പിന്നാലെ ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം കിട്ടുന്നതായി കാണുന്നുണ്ട്. ഇത് നമ്മള്‍ പറയുന്ന കാര്യത്തെ സിനിമാ മേഖല അംഗീകരിക്കാന്‍ തയ്യാറാകുന്നതായി കരുതാമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു പാര്‍വതിയുടെ മറുപടി. അതുകൊണ്ടാണ് ഇതില്‍ തന്നെ ചേര്‍ന്നു നില്‍ക്കുന്നതെന്നും പാര്‍വതി പറഞ്ഞു. ഒരാളുടെ അവകാശത്തിന് വേണ്ടി നമ്മള്‍ ഫൈറ്റ് ചെയ്യുമ്പോള്‍ അവിടെ വേറാരുടേയും അവകാശം ഇല്ലാതാക്കണമെന്ന അര്‍ത്ഥം വരുന്നില്ലെന്നും പാര്‍വതി പറഞ്ഞു.

    Recommended Video

    പുഴു'വില്‍ എല്ലാം മറന്ന് ഒന്നിച്ച് മമ്മൂക്കയും പാര്‍വതിയും | FilmiBeat Malayalam
    അവകാശം

    ''നമുക്ക് ഉള്ള അവകാശം നമുക്ക് തരണം. ഒരു ഗ്രൂപ്പ് ആളുകളുടെയോ അല്ലെങ്കില്‍ ഒരു ജെന്ററിന്റെയോ അവകാശത്തിന് വേണ്ടി നമ്മള്‍ ശബ്ദം ഉയരുമ്പോള്‍ അവിടെ അപ്പുറത്തുള്ളവരുടെ അവകാശം റദ്ദാകുന്നില്ല. നമുക്ക് നിലനിന്നുപോകാന്‍ കഴിയണം'' പാര്‍വതി വ്യക്തമാക്കി. അതേസമയം വര്‍ത്തമാനം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ റോഷന്‍ മാത്യുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

    Read more about: parvathy
    English summary
    Parvathy About Varthamaanam Movie And Her Politics In Cinema, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X