twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയോടായിരുന്നില്ല എതിര്‍പ്പ്, അന്ന് പറഞ്ഞതില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു; മനസ് തുറന്ന് പാര്‍വതി

    |

    മലയാള സിനിമയിലെ ശക്തമായ സ്ത്രീശബ്ദമാണ് പാര്‍വതി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളില്‍ നിലപാട് അറിയിക്കുന്ന വ്യക്തി. പാര്‍വതി വലിയ തോതില്‍ കേരളത്തില്‍ ചര്‍ച്ചയായ സംഭവമായിരുന്നു കസബ വിവാദം. മമ്മൂട്ടി നായകനായ കസബിയിലെ സ്ത്രീ വിരുദ്ധതയെയായിരുന്നു പാര്‍വതി അന്ന് ചോദ്യം ചെയ്തത്. ഇന്ന് മമ്മൂട്ടിയോടൊപ്പം പുഴു എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് പാര്‍വതി.

    പാര്‍വതിയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയ കസബ വിവാദം വീണ്ടും ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. ഇപ്പഴിതാ അത്തരം ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുകയാണ് പാര്‍വതി. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതി മനസ് തുറന്നത്.

    Parvathy

    ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. എന്റെ ആ വലിയ സ്റ്റേറ്റ്‌മെന്റ് വന്ന സമയത്തും പറഞ്ഞിട്ടുണ്ട്. അദ്ദേഹമൊരു അസാധ്യ നടനാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടു തന്നെയാണ് ഞാനും വളര്‍ന്നത്. പക്ഷെ ഞാന്‍ അന്ന് പറഞ്ഞ രാഷ്ട്രീയത്തില്‍ തന്നെയാണ് ഇന്നും ഉറച്ചു നില്‍ക്കുന്നത്. അതില്‍ മാറ്റമൊന്നുമില്ല. അതിന് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല. നല്ലൊരു നടന്റെ കൂടെ അഭിനയിക്കുക എന്നത് പറയുന്നത് സന്തോഷമുള്ള കാര്യമാണ് പാര്‍വതി പറയുന്നു.

    അഭിനയം ഒരു ജുഗല്‍ബന്തിയാണ്. അവരെന്താണ് ടേബിളില്‍ ഇടുക എന്നറിയില്ല. പിന്നെ അത് എങ്ങനെ നമ്മുടേതാക്കി മാറ്റം എന്നത് വളരെ എക്‌സൈറ്റഡായ കാര്യമാണ്. അതുകൊണ്ട് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ ഞാന്‍ എക്‌സൈറ്റഡ് ആണെന്നും പാര്‍വതി പറഞ്ഞു. കസബ വിവാദവുമായി ബന്ധപ്പെട്ട് പാര്‍വതി മമ്മൂട്ടിക്കെതിരെ രംഗത്ത് എന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ടായതിനെ കുറിച്ചും പാര്‍വതി മനസ് തുറന്നു.

    ഗ്ലാമര്‍ ലുക്കില്‍ തെന്നിന്ത്യന്‍ താര റാണി; സമാന്തയുടെ പുത്തന്‍ ചിത്രങ്ങള്‍

    അതൊരു വലിയ തെറ്റിദ്ധാരണയാണ്. ഞാനും അദ്ദേഹവും തമ്മിലായിരുന്നില്ല പ്രശ്‌നം. എന്റെ പ്രശ്‌നം സിനിമയോടായിരുന്നു. പക്ഷെ അടുത്ത ദിവസം വന്ന പത്രത്തില്‍ കണ്ടത് പാര്‍വതി മമ്മൂട്ടിക്കെതിരെ എന്നാണ്. അവര്‍ക്ക് വേണ്ടത് വിവാദമാണ്. എന്നാല്‍ മാത്രമേ കൂടുതല്‍ ക്ലിക്ക് കിട്ടുകയുള്ളൂ. പക്ഷെ സത്യം നമുക്കറിയാമല്ലോ. അതുകൊണ്ട് ഗൗനിച്ചിരുന്നില്ല. പാര്‍വതി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയയില്‍ ഇന്ന് ലഭിക്കുന്ന പിന്തുകളെ കുറിച്ചും പാര്‍വതി സംസാരിച്ചു.

    പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നാല്‍ ലോകത്ത് നടക്കുന്ന തെറ്റായ കാര്യങ്ങള്‍ കാണിക്കരുതെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാലത് തെറ്റാണ്. എന്തായാലും കാണിക്കണം. പക്ഷെ സിനിമ വെക്കുന്ന ലെന്‍സ് എന്താണെന്നാണ് കാര്യം. തെറ്റായ കാര്യം കാണിച്ചിട്ട് അത് ശരിയാണെന്ന് അടിവരയിടരുത്. അതേസമയം, എന്താണോ അത് കാണിച്ച് തരികയാണെങ്കില്‍ തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും പാര്‍വതി പറഞ്ഞു. പൊളിറ്റിക്കലി കറക്ടാകാന്‍ നമ്മളെടുക്കുന്ന ചെറിയൊരു സമയം ഒരുപാട് മുന്നേറ്റത്തിന് കാരണമാകും. സാധാരണക്കാരുടെ ജീവിതത്തെ തന്നെ അത് മാറ്റിയേക്കാം. ആ ഡിസിപ്ലിന്‍ നമ്മള്‍ കാണിക്കണമെന്നും പാര്‍വതി പറഞ്ഞു.

    Recommended Video

    മമ്മൂട്ടിയുമായി എല്ലാം പറഞ്ഞു തീർത്തോ ? പാർവതി പറയുന്നു

    അഭിനയത്തിന്റെ പൂർണ്ണരൂപം

    Read more about: parvathy mammootty
    English summary
    Parvathy Opens Up About Kasaba Controversy And Working With Mammootty, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X