വീടറിയാം, ആസിഡ് ഒഴിക്കുമെന്നും റേപ്പ് ചെയ്യുമെന്നുമെല്ലാമാണ് ഭീഷണി; നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍വതി

മലയാള സിനിമയിലെ സ്ത്രീശക്തിയാണ് പാര്‍വതി. തന്റെ നിലപാടുകള്‍ തുറന്നു പറയാനോ അഭിപ്രായ ഭിന്നത അറിയിക്കാനോ പാര്‍വതി യാതൊരു മടിയും കാണിക്കാറില്ല. താരസംഘടനയായ അമ്മയുടെ നിലപാടുകള്‍ക്കെതിരേയും പാര്‍വതി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഇരിപ്പിട വിവാദത്തിലും അമ്മയ്‌ക്കെതിരെ പാര്‍വതി പ്രതികരിച്ചിരുന്നു. തുടര്‍ന്ന് രചന നാരായണന്‍കുട്ടി നടത്തിയ പ്രതികരണവും വിവാദമായിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ചും അധിക്ഷേപ കമന്റുകളെ കുറിച്ചും പാര്‍വതി മനസ് തുറക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതി മനസ് തുറന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, തന്നെ ഭയപ്പെടുത്താറുണ്ടെന്നും പാര്‍വതി പറഞ്ഞു. തനിക്ക് ലഭിക്കുന്ന ഭീഷണികളെ കുറിച്ചും പാര്‍വതി തുറന്നു പറഞ്ഞു.

Parvathy

പലരും വീടറിയാം, ഈ ദിവസം ധരിച്ചിരിക്കുന്ന വസ്ത്രം അറിയാമെന്നുമൊക്കെ പറയാറുണ്ടെന്നും പാര്‍വതി പറയുന്നു. തനിക്കെതിരെ ആസിഡ് ആക്രമണ ഭീഷണിയുണ്ടെന്നും റേപ്പ് ചെയ്യുമെന്നു ഭീഷണിപ്പെടുത്താറുണ്ടെന്നും പാര്‍വതി പറയുന്നു. ഇത്തരം കമന്റുകള്‍ കാരണം തനിക്ക് പുറത്തിറങ്ങി സമാധാനത്തോടെ നടക്കാന്‍ സാധിക്കാറില്ലെന്നും പാര്‍വതി പറഞ്ഞു.

'നിങ്ങളുടെ വീടെവിടെയാണെന്നറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് ഞാന്‍ കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലര്‍ എഴുതി വയ്ക്കും. അങ്ങനെ കാണുമ്പോള്‍ പേടിച്ചുപോവില്ലേ പാര്‍വതി ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.

അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി ഒന്ന് സമാധാനത്തോടെ നടക്കാന്‍ പോലുമാവില്ല. നമ്മളെ ആരോ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായി തോന്നും. ഉറക്കം പോകുമെന്നും പാര്‍വതി. പക്ഷേ അതുകൊണ്ടൊന്നും എന്റെ നിലപാടുകളില്‍, ശൈലിയില്‍ മാറ്റം വരുത്താറില്ല. അത്തരം ഭീക്ഷണികളെ അവഗണിച്ച് ഞാനായി തന്നെ ജീവിക്കുക എന്നതാണ് എന്റെ പ്രതിരോധം, സമരമെന്നും പാര്‍വതി വ്യക്തമാക്കി.

''ഞാനെന്ന വ്യക്തി എന്റേത് മാത്രമാണ്. അത് മറ്റുള്ളവര്‍ക്കുള്ളതല്ല. അതെനിക്ക് അങ്ങനെ തന്നെ നിലനിര്‍ത്തിയേ തീരൂ. എനിക്ക് എന്റേതായ ഒരു ലോകമുണ്ടെന്ന് പറയുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വിപ്ലവം'' പാര്‍വതി പറയുന്നു. അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലാണ് ഏറ്റവും ഒടുവില്‍ പാര്‍വതി വാര്‍ത്തകളില്‍ നിറയുന്നത്. ആരാണ് പാര്‍വതി എന്ന രചന നാരായണന്‍കുട്ടിയെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പിന്നാലെ സിനിമാമേഖലയില്‍ നിന്നു തന്നെ പാര്‍വതിയ്ക്ക് പിന്തുണയുമായി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. രേവതി സമ്പത്ത്, ഹരീഷ് പേരടി, ഷമ്മി തിലകന്‍ എന്നിവര്‍ പാര്‍വതിയ്ക്ക് പിന്തുണയുമായി എത്തിയവരാണ്. അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവളെന്നായിരുന്നു ഷമ്മി തിലകന്‍ പാര്‍വതിയെ കുറിച്ച് പറഞ്ഞത്. അടിമുടി രാഷ്ട്രീയമാണ് പാര്‍വതി എന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞത്.

Read more about: parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X