'പൊത്തം പൊത്തം നൂത്തന്തു'; കളിയാക്കലുകള്‍ക്ക് പച്ച മലയാളത്തില്‍ കയാദുവിന്റെ മറുപടി
മലയാള സിനിമയില്‍ വിജയക്കൊടി പാറിച്ച ഇതര ഭാഷാ നടിമാര്‍ ഒരുപാടുണ്ട്. അങ്ങനെ മറ്റു ഭാഷകളില്‍ നിന്നും മലയാളത്തിലേക്ക് എത്തുന്നവര്‍ നേരിടുന്ന പ്രധാന വേല്ലുവിളിയാണ് ഭാഷ. പൊതുവെ പഠിച്ചെടുക്കാന്‍ നല്ല ബുദ്ധിമുട്ടുള്ള ഭാഷയായാണ് മലയാളം വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് പലപ്പോഴും മുറി മലയാളം പറഞ്ഞ് രക്ഷപ്പെടുന്ന നടിമാരെ സോഷ്യല്‍ മീഡിയ കളിയാക്കറുണ്ട്.
ഇത്തരത്തില്‍ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയുടെ കളിയാക്കലിന് ഇരയായ നടിയാണ് കയാദു. സിജു വില്‍സണ്‍ പ്രധാന വേഷത്തിലെത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയന്‍ ചിത്രത്തിലെ നായികയാണ് കയാദു. താന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭാഗമാവുകയാണെന്ന വാര്‍ത്ത പങ്കുവെക്കുന്നതിനിടെ മലയാളം കയാദുവിന് പണികൊടുത്തിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ട് എന്നത് പൊത്തം പൊത്തം നൂത്തന്തു എന്നായിരുന്നു കയാദു പറഞ്ഞത്. മതിയല്ലോ ട്രോളന്മാര്‍ക്ക്. സോഷ്യല്‍ മീഡിയയിലൂടെ കയാദുവിന്റെ വീഡിയോ വൈറലാവുകയും താരത്തെ കളിയാക്കി ട്രോളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ തന്നെ പരിഹരിച്ചവര്‍ക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് കയാദു. അതും നല്ല തെളിമലയാളത്തില്‍.
സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പങ്കുവച്ച ഹോളി ആശംസ വീഡിയോയിലൂടെയായിരുന്നു താരം കൈയ്യടി നേടിയത്. മലയാളത്തിലായിരുന്നു കയാദു ആശംസ നേര്‍ന്നത്. എല്ലാവര്‍ക്കും ഹോളി ആശംസകള്‍. ഞാനിപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പാലക്കാട് ലൊക്കഷനിലാണെന്നും കയാദു പറഞ്ഞു. ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
മുഖവും ജീവിതവും കളർഫുള്ളാക്കി താരങ്ങളുടെ ഹോളി ആഘോഷം
Recommended Video
ചിത്രത്തില്‍ നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിക്കുന്നത്. കന്നഡ സിനിമയിലൂടെ സിനിമയിലെത്തിയ താരമാണ് കയാദു. നേരത്തെ റിയാലിറ്റി ഷോ വഴിയാണ് ശ്രദ്ധ നേടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിനായി കയാദു കുതിരസവാരിയും പഠിച്ചിരുന്നു. കുതിരപ്പുറത്തിരുന്നാണ് കയാദു ഹോളി ആശംസകള്‍ നേരുന്നതും. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വില്‍സണ്‍ എത്തുന്നത്.


Click it and Unblock the Notifications