For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് രഞ്ജിത്തിന്റെ കുബുദ്ധി; ഒരു അടിസ്ഥാനവുമില്ലാതെ ഒഴിവാക്കി: തുറന്നടിച്ച് വിനയൻ!

  |

  അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് ഉയർന്നു വന്ന വിവാദങ്ങളൊക്കെ ഇനിയും കെട്ടോടുങ്ങിയിട്ടില്ല. ഇത്തവണത്തെ ഐഎഫ്എഫ്കെയുടെ നിറം കെടുത്തിയതായിരുന്നു പല വിവാദങ്ങളും. സോഷ്യൽ മീഡിയയിൽ അടക്കം ഇവ വലിയ രീതിയിൽ ചര്‍ച്ചയായിരുന്നു.

  ഡെലഗേറ്റ് പാസ് എടുത്തവർക്ക് സിനിമ കാണാന്‍ അവസരം ലഭിച്ചില്ലെന്നുള്ള പരാതികളടക്കമാണ് ഇത്തവണ ഉയർന്നു വന്നത്. നടത്തിപ്പിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഐഎഫ്എഫ്കെ വേദികളിൽ കാണികള്‍ രഞ്ജിത്തിനെതിരെ കൂവിയതും വലിയ വാര്‍ത്തയായിരുന്നു.

  vinayan ranjith

  Also Read: നടനുമായി ഇഷ്ടത്തിലായിരുന്നു! നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു, വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്ത്

  എന്നാൽ വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും പുച്ഛിച്ച് തള്ളുകയായിരുന്നു രഞ്ജിത്ത്. ഒപ്പം വിവാദമായ ചില പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഐഎഫ്എഫ്കെ സമാപിച്ചിട്ടും അങ്ങിങ്ങായി ഇപ്പോഴും രഞ്ജിത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. അതിനിടെ, സംവിധായകൻ വിനയനും ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

  താൻ സംവിധാനം ചെയ്ത ചരിത്ര സിനിമയായ പത്തൊൻപതാം നൂറ്റാണ്ട് ഐഎഫ്എഫ്കെയിൽ നിന്ന് ഒഴിവാക്കിയത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ വാശി കാരണമാണെന്ന് പറയുകയാണ് സംവിധായകൻ വിനയൻ. സാംസ്കാരിക മന്ത്രി പറഞ്ഞിട്ട് പോലും ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് തന്റെ സിനിമയെ തഴഞ്ഞെന്ന് വിനയൻ ആരോപിക്കുന്നു.

  പുതിയ തലമുറ കണ്ടിരിക്കേണ്ട സിനിമയാണെന്ന് പത്തൊൻപതാം നൂറ്റാണ്ടിനെ കുറിച്ച് സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു. സിനിമ ഐഎഫ്എഫ്കെയിൽ പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതുചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി. എന്നാൽ ബൈലോ അനുവദിക്കുന്നില്ലെന്ന അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് രഞ്ജിത് കുബുദ്ധിയോടെ സിനിമ ഒഴിവാക്കിയെന്ന് വിനയൻ പറയുന്നു.

  സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് വിനയന്റെ ആരോപണം. വിനയന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'സംവിധായകനും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും ആയ ശ്രീ എൻ.അരുൺ പത്തൊൻപതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി. എന്റെ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ വ്യക്തിപരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത്.

  അക്കാദമി ചെയർമാൻ എന്ന നിലയിൽ സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന സിനിമ ഐഎഫ്എഫ്കെ യിലെ ഡെലിഗേറ്റ്സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബയലോ അനുവദിക്കുന്നില്ല എന്ന ചെയർമാന്റെ വാശിയേക്കുറിച്ചാണ് ഞാൻ പറഞ്ഞത്.

  pathonpatham noottandu

  ആലപ്പുഴയിലെ ഒരു യോഗത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയേ മുക്തകണ്ഡം പ്രശംസിച്ച ശേഷം മന്ത്രി ശ്രീ വി എൻ വാസവൻ പറഞ്ഞത്, ഔദ്യോഗിക വിഭാഗത്തിൽ ഇല്ലെങ്കിൽ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മൺ മറഞ്ഞ നവോത്ഥാന നായകൻ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്ന നിലയിലും കലാ മൂല്യത്തിലും ടെക്നിക്കലായും മികച്ച രീതിയിൽ എടുത്ത സിനിമ എന്ന നിലയിലും ഐഎഫ്എഫ്കെ യിൽ ഒരു പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതുചെയ്യും എന്നാണ്.

  Also Read: 'ഭർത്താവാണെന്ന് പറയില്ല... ചേട്ടനൊപ്പം നിൽക്കുന്ന അനിയത്തിമാരെപ്പോലെയുണ്ട്'; നിത്യയുടെ കുടുംബചിത്രം വൈറൽ!

  പക്ഷേ അക്കാദമിയുടെ ബയലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ച കുബുദ്ധിയേ പറ്റിയാണ് ഞാൻ പറഞ്ഞത്. ഇത്തരം അനൗദ്യോഗിക പ്രദർശനങ്ങളൊക്കെ അക്കാദമിയുടെ കമ്മറ്റിക്കു തീരുമാനിക്കാവുന്നതേയുള്ളു എന്നാണ് എന്റെ അറിവ്.

  രഞ്ജിത്തിന്റെ പലേരിമാണിക്യം അന്തരിച്ച ടി പി രാജീവൻ എന്ന പ്രമുഖ സാഹിത്യകാരന്റെ ട്രിബ്യുട്ടായി കാണിച്ചതു പ്രശംസനീയം തന്നെ.

  അതു പോലെ തന്നെ ചരിത്രത്തിന്റെ ഏടുകൾ തമസ്കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപോലെ വേണമെങ്കിൽ കാണിക്കാമായിരുന്നു. പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകൾ പാടിപുകഴ്ത്തുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത്.

  വിനയനെ തമസ്കരിക്കാനും സിനിമചെയ്യിക്കാതിരിക്കാനും ഒക്കെ മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന എന്റെ ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഞാൻ ഭയക്കുന്നു' വിനയൻ കുറിച്ചു.

  Read more about: vinayan
  English summary
  Pathonpatham Noottandu Director Vinayan's Latest Social Media Post Against Ranjith Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X