വിജയലക്ഷ്മിക്കുള്ളതെല്ലാം എനിക്കും വേണം! ആഢംബര കാര്‍ മുതല്‍ ബിസിനസ് വരെ; മത്സരിച്ച പവിത്ര
കന്നഡ സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് രേണുക സ്വാമിയുടെ കൊലപാതകും സൂപ്പര്‍ താരം ദര്‍ശന്റെ അറസ്റ്റും. സുഹൃത്തായ പവിത്ര ഗൗഡയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രേണുക സ്വാമി നടത്തിയ അധിക്ഷേപണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡയാണ്. കന്നഡ സിനിമാ ലോകത്തെ മാത്രമല്ല രാജ്യത്തെ തന്നെ നടുക്കുന്ന സംഭവവികാസങ്ങളായിരുന്നു കേസില്‍ സംഭവിച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവാഹിതനായ ദര്‍ശനും പവിത്രയും തമ്മില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പ്രണയത്തിലാണ്. ദര്‍ശന്റേയും വിജയലക്ഷ്മിയുടേയും ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉടലെടുക്കുന്നതോടെയാണ് ദര്‍ശന്‍ പവിത്രയുമായി അടുപ്പത്തിലാകുന്നത്. ദര്‍ശനും വിജയലക്ഷ്മിയും ഇപ്പോഴും ഔദ്യോഗികമായി പിരിഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറേകാലമായി ദര്‍ശനും പവിത്രയും പവിത്രയുടെ മകളും ഒരു കുടുംബത്തെ പോലെയാണ് കഴിഞ്ഞിരുന്നത്.

പവിത്രയും വിജയലക്ഷ്മിയും തമ്മില്‍ പരസ്യമായി തന്നെ പലപ്പോഴും പോരടിച്ചിട്ടുണ്ട്. വിജയലക്ഷ്മിയ്ക്കും പവിത്രയ്ക്കുമിടയില്‍ വലിയൊരു മത്സരം തന്നെ നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയലക്ഷ്മിയേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കാന്‍ എല്ലായിപ്പോഴും പവിത്ര ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തെ വിജയലക്ഷ്മി മൈ ഫ്രഷ് ബാസ്‌കറ്റ് എന്നൊരു ആപ്പ് ലോഞ്ച് ചെയ്തിരുന്നു. കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ആപ്പായിരുന്നു അത്. എന്നാല്‍ ഇത് പവിത്രയ്ക്ക് താങ്ങാനായില്ല. സ്വന്തമായി ബിസിനസ് വേണമെന്ന് പവിത്ര തീരുമാനിച്ചു. പിന്നാലെയാണ് പവിത്ര സ്വന്തമായൊരു ബൊട്ടീക്ക് ആരംഭിക്കുന്നത്. റെഡ് കാര്‍പ്പറ്റ് എന്നായിരുന്നു പവിത്രയുടെ സ്ഥാപനത്തിന്റെ പേര്.
ഇതിന് ശേഷമാണ് വിജയലക്ഷ്മി റേഞ്ച് റോവര്‍ കാര്‍ വാങ്ങുന്നത്. തനിക്കും അതേ കാര്‍ വേണമെന്ന് പവിത്ര വാശി പിടിച്ചു. ഇതോടെ ദര്‍ശന്‍ പവിത്രയ്ക്ക് അതേ കാര്‍ വാങ്ങി നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയലക്ഷ്മിയ്ക്കുള്ളതെല്ലാം തനിക്കും വേണമെന്നായിരുന്നു പവിത്ര പറഞ്ഞിരുന്നത്. വിജയലക്ഷ്മ ഉപയോഗിക്കുന്ന വസ്ത്രങ്ങളും കാറുമൊക്കെ തനിക്കും വേണമെന്ന് പവിത്ര നിര്‍ബന്ധം പിടിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം രേണുകസ്വാമി കൊലക്കേസില്‍ ദര്‍ശനും പവിത്രയുമടക്കം പതിനേഴ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വടികൊണ്ടും മറ്റും യുവാവിനെ മര്‍ദ്ദിച്ചു. കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. രേണുക സ്വാമിയെ ഷോക്കേല്‍പ്പിക്കുകയും വാഹനം ഇടിപ്പിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ ഒമ്പതാം തിയ്യതിയാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തുന്നത്. യുവാവിന്റെ ജനനേന്ദ്രിയം തകര്‍ന്ന നിലയിലായിരുന്നു.
അതേസമയം കേസില്‍ ദര്‍ശന്‍ കുറ്റ സമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കേസില്‍ നിന്നും രക്ഷപ്പെടാന്‍ 30 ലക്ഷം രൂപ മറ്റൊരു പ്രതിയായ പ്രദോഷിന് നല്‍കിയെന്നാണ് കുറ്റസമ്മതം. പണം പ്രദോഷിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൃതദേഹം മറവു ചെയ്യാനും തന്റ െപേര് പുറത്ത് വരാതിരിക്കുമായിരുന്നു ഈ പണം നല്‍കിയത്. പ്രദോഷ് പണം നല്‍കിയവരാണ് നേരത്തെ രേണുക സ്വാമിയെ സാമ്പത്തിക പ്രശ്നത്തെ തുർന്ന് കൊന്നുവെന്ന് പറഞ്ഞ് കീഴടങ്ങിയതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications











