നിര്‍ഭാഗ്യം പിന്‍തുടരുന്ന പഴശ്ശിരാജ

By Staff

എംടിയുടെ തൂലികയില്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ ഒരുക്കുന്ന പഴശ്ശിരാജയ്‌ക്കിത്‌ ഭാഗ്യക്കേടിന്റെ കാലം.

2008ലെ വിഷുക്കാലത്ത്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കാന്‍ തീരുമാനിച്ച്‌ ചിത്രീകരണം ആരംഭിച്ചതായിരുന്നു പഴശ്ശിരാജ. എന്നാല്‍ ആദ്യ ഷെഡ്യൂളിലെ ഷൂട്ടിംഗിനു ശേഷം പഴശ്ശിയുടെ ചിത്രീകരണം പല കാരണങ്ങള്‍ക്കൊണ്ടും നീണ്ടു പോകുന്ന കാഴ്‌ചയാണിപ്പോള്‍ കാണുന്നത്‌.

മമ്മൂട്ടി, ശരത്‌കുമാര്‍, കനിഹ തുടങ്ങി വന്‍താര നിര അണി നിരക്കുന്ന പഴശ്ശിയുടെ ഷൂട്ടിംഗ്‌ ഒരോ ദിവസവും നീളുന്നത്‌ മൂലം ലക്ഷക്കണക്കിന്‌ രൂപയാണ്‌ നിര്‍മാതാവിന്‌ നഷ്ടമുണ്ടാക്കുന്നത്‌.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ പഴശ്ശിയുടെ ബജറ്റ്‌ ഏഴു കോടി രൂപയാണ്‌. പക്ഷേ ചിത്രീകരണം ആരംഭിച്ചതു മുതല്‍ പഴശ്ശിയെ ഭാഗ്യക്കേട്‌ വിടാതെ പിന്‍തുടരുകയാണ്‌.

ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പ്രസംഗിച്ചതുമായി ബന്ധപ്പെട്ട്‌ മമ്മൂട്ടിയ്‌ക്കെതിരെ ചില ഹൈന്ദവ സംഘടനകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പ്‌ പഴശ്ശിരാജയുടെ ഷൂട്ടിംഗ്‌ സ്ഥലത്തെ വാഹനങ്ങള്‍ തകര്‍ക്കുന്നതിലെത്തിച്ചതായിരുന്നു ആദ്യ സംഭവം.

പഴശ്ശിരാജ ചിത്രീകരിയ്‌ക്കുന്ന കൂടാളി തറവാട്ടിലെ കാരണവരുടെ മരണവും ചിത്രത്തിന്റെ ഷൂട്ടിംഗിന്‌ വിഘാതമായി.

മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള നടന്‍മാരിലൊരാളായ മമ്മൂട്ടിയുടെ മറ്റു ചിത്രങ്ങളുടെ ഷൂട്ടിംഗും പഴിശ്ശിരാജയുടെ മുന്നിലെ വെല്ലുവിളികളായിരുന്നു.

എന്നാല്‍ ഈ തടസ്സങ്ങളെയെല്ലാം നിസാരമാക്കുന്നതായിരുന്നു പഴശ്ശിരാജയുടെ ഷൂട്ടിംഗിനിടെയുണ്ടയാ അപകടം. ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തില്‍ രണ്ട്‌ ജീവനാണ്‌ പൊലിഞ്ഞത്‌.

അടുത്ത പേജില്‍

പഴശ്ശിയുടെ ഷൂട്ടിംഗിനിടെ അപകടം

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X