Just In
- 8 hrs ago
കേശുവായുളള മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ്, ട്രെന്‍ഡിംഗായി പുതിയ പോസ്റ്റര്‍
- 8 hrs ago
കാളിദാസ് ജയറാമിന്റെ നായികയായി നമിത, രജനി ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
- 9 hrs ago
പൃഥ്വിരാജിനൊപ്പം അഭിനയിക്കുമ്പോള്‍ ശരിക്കും വിറച്ചുകൊണ്ടാണ് ചെയ്തത്. അനുഭവം പറഞ്ഞ് ജോജു ജോര്‍ജ്ജ്
- 9 hrs ago
വിഷു എപ്പിസോഡ് പൊളി, കിടിലു വീണ്ടും ഓണവില്ല് വിരിക്കുമോ എന്നാണ് പ്രേക്ഷകരുടെ ടെന്‍ഷന്‍,അശ്വതിയുടെ കുറിപ്പ്
Don't Miss!
- News
മമത-ബിജെപി സഖ്യം ഓര്‍മ്മിപ്പിച്ച് രാഹുല്‍: ബംഗാളില്‍ ആദ്യ പ്രചാരണവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍
- Automobiles
കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?
- Lifestyle
ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്ക് ശുഭം; രാശിഫലം
- Sports
IPL 2021: എന്തൊരു പിശുക്ക്! റാഷിദ് എലൈറ്റ് ക്ലബ്ബില്‍ ഇനി നാലാമന്- മുന്നില്‍ അശ്വിന്
- Finance
കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും രാജ്യത്ത് പെട്രോള്‍ ഉപഭോഗം വര്‍ധിച്ചെന്ന് റിപ്പോർട്ട്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജോജിയിലെ ജെയ്സണ്‍; മുണ്ടക്കയംകാരുടെ ജോജി, ചെറിയ കാര്യമല്ല!
ദിലീഷ് പോത്തന്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന മൂന്നാമത്തെ ചിത്രമാണ് ജോജി. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം ആരാധകരുടെ സകല പ്രതീക്ഷകള്‍ക്കും മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. മികച്ച ചിത്രങ്ങളാണ് ജോജിയ്ക്ക് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ നിറയെ ജോജിയ്ക്കും ദിലീഷ് പോത്തനും ഫഹദിനുമുള്ള അഭിനന്ദനങ്ങളാണ്.
സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച് സോണി ചരിഷ്തയുടെ ചിത്രങ്ങള്‍
ചിത്രത്തിലെ ഓരോ താരങ്ങളുടേയും പ്രകടനങ്ങള്‍ കൈയ്യടി നേടുന്നത്. പനച്ചേല്‍ കുട്ടപ്പന്റെ മൂന്ന് മക്കളായി ചിത്രത്തില്‍ എത്തുന്നത് ബാബുരാജ്, മുണ്ടക്കയം ജോജി, ഫഹദ് ഫാസില്‍ എന്നിവരാണ്. ഫഹദ് പതിവു പോലെ ഗംഭീരമാക്കിയെന്ന് പ്രേക്ഷകര്‍ പറയുന്നു. ബാബുരാജ് വന്‍ തിരിച്ചുവരവ് നടത്തിയതായും പ്രേക്ഷകര്‍ പറയുന്നു. അതേസമയം കൂട്ടത്തില്‍ അത്ര പരിചിതനല്ലാത്ത മുണ്ടക്കയം ജോജിയുടെ പ്രകടനം കൈയ്യടി നേടുകയാണ്.

അനുഭവ സമ്പത്തുള്ളവരുമായി കട്ടയ്ക്ക് നില്ക്കുന്ന പ്രകടനം കാഴ്ചവച്ച ജെയ്സണ്‍ എന്ന മുണ്ടക്കയം ജോജിയെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയാണ്. വീട്ടിലെ കാര്യങ്ങള്‍ നോക്കി ഓടി നടക്കുന്ന അപ്പനെ പേടിക്കുന്ന, ജോജിയ്ക്ക് മുന്നില്‍ ഉറച്ചു നില്ക്കുന്ന ജെയ്സണെ സിനിമ കണ്ടിറങ്ങുന്ന ആരും മറക്കില്ല. ഇപ്പോഴിതാ ജോജിയെ കുറിച്ചുള്ള പിസി ജോര്‍ജിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

പ്രിയരെ, നമ്മുടെ നാട്ടില്‍ നിന്നുള്ള പിള്ളേര് നേട്ടങ്ങള്‍ കൈവരിക്കുന്നത് എന്നും നമുക്ക് അഭിമാനമാണ്. 'മുണ്ടക്കയംകാരന്‍ ജോജി' എന്നാണ് പിസി ജോര്‍ജ് പറയുന്നത്. പിസി ജോര്‍ജിന്റെ വാക്കുകളിലേക്ക്.
ചെറുപ്പകാലം തൊട്ടേ ഹൃസ്വ ചിത്രങ്ങളുടെ സംവിധായകനായും, അഭിനേതാവായും കലാവാസന കൈ വിടാതെ മുന്നോട്ട് കൊണ്ടുപോയ പോയ ജോജി ഇന്നെത്തിനില്‍ക്കുന്നത് മലയാളസിനിമയിലെ മുന്‍നിര ടീമായ ദിലീഷ് പോത്തന്, ശ്യാം പുഷ്കരന്, ഫഹത് ഫാസില്‍ എന്നിവരോടൊപ്പം മുഴുനീള വേഷത്തില്‍ എന്നത് ചെറിയകാര്യമല്ല. സിനിമയുടെ പേരും 'ജോജി' എന്ന് തന്നെയാണ്.

മലയാള സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ജോജിക്ക് സാധിക്കട്ടെ. നന്മകള് നേരുന്നു. ഈ വരുന്ന ഏപ്രില്‍ 7 ന് ആമസോണ്‍ പ്രൈമിലൂടെ തന്നെ 'ജോജി'എന്ന ചിത്രംകണ്ട് നമുക്ക് ഈ കലാകാരനെ പ്രോത്സാഹിപ്പിക്കാം. OTT പ്ലാറ്റ്ഫോമില്‍ കൂടി റിലീസ് ആകുന്ന ചിത്രങ്ങള്‍ പെട്ടന്ന് തന്നെ വ്യാജപ്രിന്റുകള്‍ ഇറങ്ങുന്നതായാണ് അറിയുന്നത് അതിനെ പ്രോത്സാഹിപ്പിക്കരുത് എന്നൊരു അപേക്ഷകൂടി ചേര്‍ത്തു കൊണ്ട്, നിങ്ങളുടെ സ്വന്തം പി.സി. ജോര്‍ജ്. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ജോജി മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും കൈ കോര്‍ത്ത സിനിമയാണ് ജോജി. ശ്യാം പുഷ്കരന്റേതാണ് സിനിമ. ബാബുരാജ്, മുണ്ടക്കയം ജോജി, ഉണ്ണിമായ, ഷമ്മി തിലകന് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വില്യം ഷെക്സ്പിയറുടെ വിഖ്യാത ദുരന്തനാടകമായ മാക്ബത്തില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജി സൃഷ്ടിച്ചിരിക്കുന്നത്.