സര്‍ബത്ത് കുടിക്കാന്‍ ആഗ്രഹം തോന്നി!! പേളി മാണി ചെയ്തതെന്താണെന്ന് അറിയാമോ, വീഡിയോ...
പോളിയ്ക്കൊപ്പം കമ്മട്ടിപ്പാടം നായിക ഷോൺ റോമിയും ഉണ്ടായിരുന്നു.
താരങ്ങൾക്കുമില്ലേ ആഗ്രഹങ്ങൾ. സെലിബ്രിറ്റിണെന്നു പറഞ്ഞു ആഗ്രഹങ്ങൾ മാറ്റി വയ്ക്കാൻ പറ്റുമോ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയും പ്രിയപ്പെട്ട അവതാരകയുമായ പേളിമാണിയുടെ സർബത്ത് വീഡിയോയാണ്. സർബത്ത് എന്ന് കേൾക്കുമ്പോൾ ആട് സിനിമയിലെ സർബത്ത് അല്ല. ഒർജിനൽ സർബത്ത് തന്നെയാണ്. എന്നാൽ ഇതിൽ ഏറെ രസകരം പോളിയെത്തിയ ഗെറ്റപ്പായിരുന്നു.
പർദ ധരിച്ച് കൂളിങ് ഗ്ലാസ് ധരിച്ചാണ് പേളിയെത്തിയത്. പോളിയ്ക്കൊപ്പം കമ്മട്ടിപ്പാടം നായിക ഷോൺ റോമിയും ഉണ്ടായിരുന്നു. പോളിയെപ്പോലെ പർദ അണിഞ്ഞ് തന്നെയാണ് ഷോണും എത്തിയത്. ബീച്ചിനടുത്തുള്ള ഒരു സർബത്ത് കടയിലാണ് ഇരുവരും എത്തിയത്. സർബത്ത് കുടിക്കാനായി കടയ്ക്കു മുന്നിൽ നീണ്ട ഒരു ക്യൂ തന്നെയുണ്ടായിരുന്നു. എന്നാൽ ആരും തന്നെ പേളിയേയും ഷോണിനേയും തിരിച്ചറിഞ്ഞിരുന്നില്ല.
താര വിവാഹം ഉടൻ!! രൺവീർ ദീപിക വിവാഹം സ്വിറ്റ്സർലാൻഡിൽ? വീഡിയോയും ചിത്രങ്ങളും വൈറൽ....
സാധാരണ ജനങ്ങളെ പോലെ വഴിയരുകിൽ നിന്നാണ് താരങ്ങൾ സർബത്ത് കുടിച്ചത്. ശേഷം ബീച്ചിൽ പോയി അൽപം കറങ്ങിയ ശേഷമാണ് ഇരുവരും മടങ്ങി പോയത്. പുറത്തു വന്ന വീഡിയോയിൽ ബീച്ചിന്റേയും അവിടെയുള്ള മറ്റു കടകളുടേയും ദൃശ്യങ്ങളുണ്ട്. അവിടെ നിന്ന് മറ്റൊരു കടയിലും കയറിയ ശേഷമാണ് ഇരുവരും മടങ്ങി പോയത് . പ്രേക്ഷകരുടെ പ്രിയപ്പെട്ട താരവും അവതരകയുമായ പേളി മാണി. കുട്ടികൾക്കു മുതൽ മുതിർന്നവരു വരെ പേളിയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. കൂടാതെ ഏതു നാട്ടിൽ ചെന്നാലും ആരാധകർക്ക് ഒരു ക്ഷാമവുമില്ല.


Click it and Unblock the Notifications











