നമ്മളിള്‍ ബസില്‍ ഇരുന്ന ആരുമറിയാത്തയാള്‍; ഷൈന്‍ ടോം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് ഇങ്ങനെ

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. ഏത് തരത്തിലുള്ള റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനാകും എന്നതാണ് ഷൈന്‍ ടോം ചാക്കോയെ വ്യത്യസ്തനാക്കുന്നത്. നായകനായും വില്ലനായും സഹ നടനായുമെല്ലാം ഷൈന്‍ ഇതിനോടകം തന്നെ കൈയ്യടി നേടിയിട്ടുണ്ട്. വര്‍ഷങ്ങളുടെ അധ്വാനമാണ് ഇന്നത്തെ നിലയിലേക്ക് ഷൈന്‍ ടോം ചാക്കോയെ എത്തിച്ചത്.

സിമ്പിള്‍ ലുക്കിലും സെക്‌സിയായി രാഖി സാവന്ത്; ചിത്രങ്ങള്‍ കാണാം

2011ല്‍ പുറത്തിറങ്ങിയ ഗദ്ദാമയിലൂടെയായിരുന്നു ഷൈന്‍ ടോം ചാക്കോ എന്ന നടനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്നാല്‍ ഷൈന്‍ ടോം ചാക്കോ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് അതിനും ഒരുപാട് മുമ്പായിരുന്നു. ഇപ്പോഴിതാ ഷൈന്‍ ടോം ചാക്കോയുടെ ആദ്യകാല സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകളും പഴയൊരു ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

നമ്മള്‍

നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഷൈന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. അന്ന് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഷൈന്‍. അടുത്തിടെ റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് ഷൈന്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. നമ്മള്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ചായ വില്‍ക്കുന്ന ഒരു രംഗമുണ്ട്. ബസ്റ്റാന്‍ഡില്‍ ചായ വില്‍ക്കുന്ന സിദ്ധാര്‍ത്ഥിനെ സുഹാസിനി മാഡം വന്ന് കെട്ടിപ്പിടിക്കുന്നതാണ് രംഗം.

ബസില്‍

ഈ രംഗത്തില്‍ ചായ വില്‍ക്കുന്ന സമയത്ത് ബസില്‍ ഇരുന്ന ചായ വാങ്ങുന്നയാളുടെ പിന്നിലെ സീറ്റില്‍ ഇരിക്കുന്നത് താനായിരുന്നുവെന്നാണ് ഷൈന്‍ പറഞ്ഞത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്ന് എല്ലാവരും അറിയുന്ന നല്ലൊരു നടനായി മാറുന്നതിന് മുമ്പ് കടന്നു വന്ന വഴികളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കഥയും ചിത്രങ്ങളുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

തന്റേതായൊരു ഇടം

മലയാള സിനിമയില്‍ തന്റേതായൊരു ഇടം നേടിയെടുക്കാന്‍ ഇന്ന് ഷൈന്‍ ടോം ചാക്കോയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത്, ചാപ്‌റ്റേഴ്‌സ്, അന്നയും റസൂലും, ഇതിഹാസ, ഒറ്റാല്‍, കമ്മട്ടിപ്പാടം, ആന്‍മരിയ കലിപ്പിലാണ്, ഗോധ, പറവ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ ഷൈന് സാധിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള വേഷവും ചേരും എന്നതാണ് ഷൈനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

Recommended Video

Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala
നിരവധി സിനിമകള്‍

ഈ ലോക്ക്ഡൗണ്‍ കാലത്ത് മൂന്ന് ചിത്രങ്ങളാണ് ഷൈന്‍ അഭിനയിച്ച് പുറത്തിറങ്ങിയത്. ലവ്, ഓപ്പറേഷന്‍ ജാവയും വൂള്‍ഫും. രണ്ട് ചിത്രങ്ങളും നല്ല പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നേടിയത്. മയാനദി, ഇഷ്‌ക്, ഉണ്ട, ലവ് തുടങ്ങിയ സിനിമകളിലെ ഷൈനിന്റെ പ്രകടനങ്ങളും ശ്രദ്ധ നേടിയതായിരുന്നു. ഇനിയും നിരവധി സിനിമകള്‍ ഷൈന്‍ ടോം ചാക്കോയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. തമി, റോയ്, വെള്ളേപ്പം, ജിന്ന്, കുറുപ്പ്, തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X