ആ സംഭവം അമ്മയെ വേദനിപ്പിച്ചു; മോശം നിമിഷം മാത്രം വീഡിയോ എടുത്ത് ഇടുന്ന മീഡിയ; തുറന്നടിച്ച് പൂജ

താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള ഓണ്‍ലൈന്‍ മീഡിയയുടെ കടന്നു കയറ്റത്തിനെതിരെ നടി പൂജ മോഹന്‍രാജ്. നടിമാരുടെ വീഡിയോകള്‍ മോശം ആംഗിളിലൂടെ ചിത്രീകരിച്ച് റീച്ചിന് വേണ്ടി ക്യാപ്ഷനിട്ട് പ്രചരപ്പിക്കുന്ന മീഡിയയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പൂജ പ്രതികരിച്ചത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ചിലപ്പോള്‍ പ്രസ് മീറ്റിലൊക്കെ ഇരിക്കുമ്പോള്‍ നമ്മളോടൊന്നും ചോദ്യങ്ങള്‍ ചോദിക്കില്ല. നമ്മള്‍ അവിടെ ഇരിക്കുന്നുവെന്ന് മാത്രം. ഇവര്‍ ഒന്നും ചോദിക്കുന്നില്ലല്ലോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ചിലപ്പോള്‍ ഒന്നും ചോദിക്കാനുണ്ടാകില്ല. ആ സിനിമയിലെ നമ്മുടെ റോള്‍ അത്ര വലുതായിരിക്കില്ല. പക്ഷെ പിറ്റേന്ന് നമ്മള്‍ വെറുതെ കേട്ടോണ്ട് ഇരിക്കുമ്പോള്‍ മുഖത്ത് വരുന്ന ഭാവങ്ങളും, എന്തെങ്കിലും ഒരു മിസ്‌റ്റേക്ക് ഉണ്ടാകാന്‍ കാത്തിരുന്ന് അത് വെട്ടി സോഷ്യല്‍ മീഡിയയില്‍ റീലാക്കി ഇടും. കണ്ടോ ആ നടിയുടെ ദേഷ്യം കണ്ടോ എന്നൊക്കെ പറഞ്ഞ്. അതൊക്കെ കാണുമ്പോള്‍ ഇറിറ്റേറ്റഡ് ആകും'' എന്നാണ് പൂജ പറയുന്നത്.

Pooja Mohanraj

അസ്വസ്ഥത തോന്നാറുണ്ട്. അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് അറിയില്ല. സിനിമയുമായി ബന്ധപ്പെട്ട് പോകുന് സ്ഥലത്താണ് ഇവര്‍ ഉണ്ടാവുക. ചിലപ്പോള്‍ അതല്ലാത്ത സ്ഥലത്തും ഉണ്ടാകാറുണ്ട്. നമ്മള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ആളുകളാണെന്നാണ് അവരെക്കുറിച്ച് തോന്നിയിട്ടുള്ളത്.

നമ്മളൊന്ന് വീണാലോ, വീഴാന്‍ പോകുന്നത് പോലെ ആയാലോ, ഡ്രസിന് എന്തെങ്കിലും പറ്റിയാലോ ഒക്കെ, ആ നിമിഷം പിടിക്കാനായി ഇവര്‍ കാത്തിരിക്കുകയാണ്. അത് അസ്വസ്ഥതയുണ്ടാക്കുന്നതും ഒട്ടും സേഫ് അല്ല എന്ന് തോന്നിപ്പിക്കുന്നതുമാണ്. ചില ആളുകള്‍ വീഡിയോ എടുക്കുമ്പോള്‍ പറയും ചേച്ചിയുടെ കണ്ടന്റ് ഞങ്ങള്‍ക്ക് നല്ല റീച്ച് ആണെന്ന്. എന്നിട്ട് പുറകെ പുറകെ വരും. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലെന്നും താരം പറയുന്നു.

ഒരു മീഡിയയുണ്ട്. എന്താണോ മോശം അതുമാത്രം ഇടുന്നത്. പക്ഷെ അദ്ദേഹത്തെ കാണുമ്പോള്‍ നിഷ്‌കളങ്കമായൊരു ചിരിയുള്ള മനുഷ്യനാണ്. ചേച്ചി ഒന്ന് നോക്ക്, ചിരിക്കുമോ എന്ന് പറയും. ഇന്നലെ കണ്ടതാണ് പൂജ മോഹന്‍രാജിന്റെ ദേഷ്യം കണ്ടോ എന്ന് പറഞ്ഞ് വീഡിയോ ഇട്ടിരിക്കുന്നു. ഇവനെ അടുത്ത തവണ കാണുമ്പോള്‍ കൂടെ നിന്നൊരു ഫോട്ടോയെടുക്കണം എന്ന് കരുതി. അത് നീലക്കുയില്‍ അല്ല. എല്ലാവരും നീലക്കുയില്‍ എന്ന പേരിന് പിന്നില്‍ ഒളിക്കുകയാണ്. അവര്‍ക്ക് അറ്റന്‍ഷന്‍ കൊടുക്കണ്ട എന്നു കരുതിയാണ് പേര് പറയാത്തതെന്നും പൂജ പറയുന്നു.

Pooja Mohanraj

''ഒരു ദിവസം രാത്രി ഞാനും അമ്മയും റൈഫിള്‍ ക്ലബ് കാണാന്‍ പോയി. ക്രിസ്തുമസിനാണെന്ന് തോന്നുന്നു. രാത്രി പത്ത് മണിയുടെ ഷോയ്ക്ക് എനിക്ക് തോന്നിയ ഡ്രസ് ഇട്ടാണ് പോകുന്നത്. ന്യൂഡില്‍ സ്ട്രാപ്പ് ഡ്രസ് ആയിരുന്നു. അത് പ്രത്യേക ആംഗിളില്‍ ഷൂട്ട് ചെയ്ത് ഞാന്‍ മാര്‍ക്കോ കാണാന്‍ പോയപ്പോള്‍ എന്ന് പറഞ്ഞ് ഇട്ടു. എന്നേക്കാളും എന്റെ അമ്മയ്ക്കാണ് അത് വിഷമമായത്. അവര്‍ അവിടെ നില്‍ക്കുമെന്ന് കരുതി പോയതല്ല'' എന്നും പൂജ പറയുന്നുണ്ട്.

എന്നെയത് വല്ലാതെ വിഷമിപ്പിച്ചു. ആ സംഭവം കഴിഞ്ഞ് ഞാന്‍ ഷര്‍ട്ടൊക്കെ ഇട്ട് പോയപ്പോള്‍ സുഡിയോയില്‍ നിന്നും മേടിച്ചിട്ടതാണോ എന്ന് ചോദിച്ചു. അന്നത്തോടെ കംഫര്‍ട്ടബിള്‍ ആയത് ഇട്ടിട്ട് പോകാണെന്ന് ഞാന്‍ തീരുമാനിച്ചുവെന്നാണ് താരം പറയുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലെ ബോഡി ഷെയ്മിംഗ് കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്നും താന്‍ അതൊന്നും ഗൗനിക്കാറില്ലെന്നും പൂജ പറയുന്നുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X