ഇത് പാത്തുവോ നച്ചുവോ എന്ന് പൂര്‍ണിമ; തഗ്ഗ് കമന്റുമായി പ്രാർത്ഥന, ചിരിപ്പിച്ച് അമ്മയും മകളും
താരങ്ങളെ പോലെ തന്നെ താരങ്ങളുടെ കുടുംബവും എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടുന്നവരാണ്. തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങള്‍ താരങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നതും പതിവാണ്. മലയാള സിനിമയിലെ ഏറ്റവും ജനപ്രീയമായ കുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേതും. നടന്മാരായ ഇന്ദ്രജിത്ത്-പൃഥ്വിരാജ് സഹോദരന്മാരെ പെലെ തന്നെ ഇവരുടെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.
ചിരിയില്‍ മയക്കി മാന്‍വിത; പുത്തന്‍ ചിത്രങ്ങള്‍
ഇന്ദ്രജിത്തിനെ പോലെ തന്നെ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഭാര്യയായ പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൂര്‍ണിമ. അച്ഛനേയും അമ്മയേയും പോലെ തന്നെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയിലും ഇവര്‍ സജീവാണ്. കുടുംബസമേതമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ പൂര്‍ണിമ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പഴയൊരു ചിത്രമാണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്. കൈയ്യില്‍ ഒരു കുഞ്ഞുവാവയുമുണ്ട് ചിത്രത്തില്‍. ഈ കുഞ്ഞ് ആരാണെന്ന് കണ്ടു പിടിക്കാന്‍ ആരാധകരോട് ആവശ്യപ്പെടുകയായിരുന്നു പൂര്‍ണിമ. പ്രാര്‍ത്ഥനയാണോ നക്ഷത്രയാണോ എന്ന് പറയാനാണ് പൂര്‍ണിമ ആവശ്യപ്പെട്ടത്.

രണ്ടില്‍ ആരെന്ന ഉത്തരവുമായി ആരാധകരും താരങ്ങളുമെത്തി. എന്നാല്‍ ഇതിനിടെ പ്രാര്‍ത്ഥന തന്നെ മറുപടിയുമായി എത്തുകയായിരുന്നു. രസകരമായിരുന്നു പ്രാര്‍ത്ഥനയുടെ കമന്റ്. എല്ലാവര്‍ക്കും അറിയാം ഇത് ഞാനാണെന്ന്. കാരണം കുട്ടിയായിരിക്കുമ്പോഴേ നച്ചുവിനേക്കാള്‍ ക്യൂട്ട് ഞാന്‍ ആണെന്നായിരുന്നു കമന്റ്.
മൂത്തമകളുടെ കമന്റ് വൈറലായതോടെ പൂര്‍ണിമ മറുപടിയുമായെത്തി. സഹോദരങ്ങളുടെ അടി ഇവിടേയും കൊണ്ടു വരരുതേയെന്നായിരുന്നു പൂര്‍ണിമ നല്‍കിയ മറുപടി. അമ്മയുടേയും മകളുടേയും മറുപടികള്‍ വൈറലായി മാറിയിട്ടുണ്ട്. പ്രാര്‍ത്ഥന സീരിയസാണെന്നാണ് ചിലരുടെ രസകരമായ കമന്റുകള്‍. ധാരാളം പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. ചിത്രത്തിലുള്ളത് പ്രാര്‍ത്ഥന തന്നെയാണെന്ന് ആരാധകര്‍ പറയുന്നു.

മുമ്പും ഇത്തരത്തില്‍ രസകരമായ മറുപടികളുമായി അമ്മയും മകളും സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ത്തിരുന്നു. മുമ്പൊരിക്കല്‍ പൂര്‍ണിമ തന്റെ ഒരു ചിത്രം പങ്കുവച്ചപ്പോള്‍. അമ്മ തന്റെ വസ്ത്രമാണ് ധരിച്ചതെന്ന പ്രാര്‍ത്ഥനയുടെ കമന്റ് വൈറലായി മാറിയിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട അമ്മയും മകളും സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ് ഇപ്പോള്‍.
Recommended Video

വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത പൂര്‍ണിമ വൈറസിലൂടെയാണ് മടങ്ങിയെത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലാണ് പൂര്‍ണിമ ഇനി പ്രേക്ഷകരുടെ മുന്നിലെത്തുക. ഇതിനിടെ ടെലിവിഷനിലൂടെ പൂര്‍ണിമ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്നു. അവതാരകയായിട്ടായിരുന്നു ഈ വരവ്. പിന്നീട് ഫാഷന്‍ ഡിസൈനിംഗ് രംഗത്ത് സ്വന്തമായൊരു പേര് നേടിയെടുക്കാനും പൂര്‍ണിമയ്ക്ക് സാധിച്ചു. ഇന്ന് മലയാള സിനിമയിലെ ധാരാളം താരങ്ങളാണ് പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ് കൈയ്യടി നേടുന്നത്.
അതേസമയം, അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് മക്കളും സിനിമയിലെത്തിയിട്ടുണ്ട്. പ്രാര്‍ത്ഥന നല്ലൊരു ഗായികയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. മോഹന്‍ലാല്‍, ഹെലന്‍ തുടങ്ങിയ സിനിമകളില്‍ ഹിറ്റ് ഗാനങ്ങള്‍ പ്രാര്‍ത്ഥന ആലപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരമാണ് പ്രാര്‍ത്ഥന. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.


Click it and Unblock the Notifications