ജോഷില്‍ ജോര്‍ ആയി അജിത്തും ഡോണയും; തരംഗമായ ഈ ദമ്പതികള്‍
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്ത്യയില്‍ ശക്തമായൊരു സാന്നിധ്യമായി മാറിയ വീഡിയോ ആപ്പ് ആണ് ജോഷ്. ലോഞ്ച് ചെയ്തപ്പെട്ടതിന് പിന്നാലെ തന്നെ ജോഷ് തരംഗമായി മാറുകയായിരുന്നു. രസകരമായ കണ്ടന്റുകളുമായി ഒരുപാട് പേരുടെ പ്രിയപ്പെട്ട വീഡിയോ ആപ്പായി മാറിയിരിക്കുകയാണ് ജോഷ്. കാഴ്ചക്കാര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒട്ടനവധി കണ്ടന്റുകള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ നല്‍കുന്നുവെന്നതാണ് ജോഷിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കി മാറ്റുന്നത്.
ഇതിന് പുറമെ വീഡിയോ മേക്കിംഗ് രംഗത്തേക്ക് കടന്നു വരുന്ന പുതിയ ആളുകളെ കണ്ടെത്താനും അവര്‍ക്ക് വേണ്ട പ്ലാറ്റ്‌ഫോം നല്‍കാനും ജോഷിന് സാധിക്കുന്നുണ്ട്. ഇന്ത്യയിലെ പല വലിയ ബ്രാന്റുകളും സെലിബ്രിറ്റികളുമായി കൈ കോര്‍ത്തും ജോഷ് വിജയം കൊയ്തിട്ടുണ്ട്. ജോഷിലൂടെ ജനപ്രീയരായി മാറിയ താരങ്ങളാണ് അജിത്തും ഡോണയും. മലയാളത്തില്‍ നിന്നും ജോഷിലൂടെ ഉദിച്ചുയര്‍ന്ന താരങ്ങളാണ് ഈ ദമ്പതികള്‍. ഇതിനോടകം തന്നെ ഒരുപാട് മത്സരങ്ങളിലും റിയാലിറ്റി ഷോകളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് അജിത്തും ഡോണയും.

അജിത്തും ഭാര്യ ഡോണയും ഇടുക്കി ജില്ലക്കാരാണ്. രണ്ട് കുട്ടികളാണ് അജിത്തിനും ഡോണയ്ക്കുമുള്ളത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജോഷിലെ താരങ്ങളായി മാറിയ അജിത്തിനും ഡോണയ്ക്കും 7403000 ആരാധകരും 4.5 മില്യണ്‍ ഹേര്‍ട്ട്‌സുമാണ് നിലവിലുള്ളത്. ജോഷില്‍ തരംഗമായി മാറുകയായിരുന്നു ഈ ദമ്പതികള്‍.
''ഞങ്ങള്‍ ജോഷിന്റെ ഭാഗമാവുകയും വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തിട്ട് വെറും ഒമ്പത് മാസമേ ആയിട്ടുള്ളൂ. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ക്ക് വെരിവിഫിക്കേഷന്‍ ലഭിക്കുകയായിരുന്നു. അതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് ആദ്യമായി വെരിഫിക്കേഷന്‍ നല്‍കുന്ന ആപ്പാണ് ജോഷ്. ജോഷില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണ വളരെ വലുതാണ്. ഞങ്ങളുടെ കണ്ടന്റുകള്‍ മെച്ചപ്പെടുത്താന്‍ അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും വൗച്ചറുകളും ലഭിക്കുകയും ഒരുപാട് ടോപ് ബ്രാന്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്തു. യുവാക്കള്‍ക്ക് തങ്ങളുടെ കഴിവ് ലോകത്തെ അറിയിക്കാനുള്ള നല്ലൊരു പ്ലാറ്റ്‌ഫോം ആണ് ജോഷ്'' എന്നാണ് അജിത്തും ഡോണയും പറയുന്നത്.


Click it and Unblock the Notifications