»   » പ്രഭാസും അനുഷ്കയും വീണ്ടും പറ്റിച്ചു.. പുലി വരുമെന്ന് പറഞ്ഞ പോലെയായി ഇവരുടെ കാര്യം!

പ്രഭാസും അനുഷ്കയും വീണ്ടും പറ്റിച്ചു.. പുലി വരുമെന്ന് പറഞ്ഞ പോലെയായി ഇവരുടെ കാര്യം!

Posted By: Nihara
Subscribe to Filmibeat Malayalam
വിവാഹത്തെപ്പറ്റി ചോദിക്കുമ്പോള്‍ പ്രഭാസ് പറയുന്നത് | filmibeat Malayalam

ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയംകവര്‍ന്ന താരജോഡികളായ പ്രഭാസും അനുഷ്‌കയും ജീവിതത്തിലും ഒരുമിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവരെ ഇഷ്ടപ്പെടുന്ന ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചൊരു വാര്‍ത്ത കൂടിയായിരുന്നു ഇത്. ദേവസനേയും ബാഹുബലിയുമായി മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ച വെച്ചത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗവും ബോക്‌സോഫീസില്‍ വന്‍വിജയമായിരുന്നു.

ഹൃത്വികുമായുള്ള ബന്ധത്തിനിടയില്‍ കങ്കണ പലതും തുറന്നു പറഞ്ഞു, രഹസ്യങ്ങളെല്ലാം പരസ്യമായി!

'സുജാത' തിയേറ്റര്‍ വിടുന്നു? മഞ്ജു വാര്യര്‍ ചോദിച്ച് വാങ്ങിയ തോല്‍വി.. ദിലീപിന്റെ മധുരപ്രതികാരം?

പൊതുവേദിയില്‍ സാരി വലിച്ചു കീറി മഞ്ജു വാര്യര്‍.. ഞെട്ടലോടെ പ്രേക്ഷകര്‍.. പിന്നീട് നടന്നത്!

ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതിന് ശേഷമാണ് പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നത്. പ്രേക്ഷകര്‍ ആഗ്രഹിച്ചൊരു വാര്‍ത്തയായിരുന്നു ഇത്. പ്രഭാസിന്റെ പുതിയ ചിത്രമായ സോഹയിലും നായികയായി അനുഷ്‌ക എത്തുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് അനുസരിച്ചുള്ള ശാരീരികപ്രകൃതത്തിലേക്ക് മാറാന്‍ കഴിയത്തതിനെത്തുടര്‍ന്ന് ചിത്രത്തിലേക്ക് മറ്റൊരു നായികയെ പരിഗണിക്കുകയായിരുന്നു.

വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രഭാസ് പറയുന്നത്

ആദ്യ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടയില്‍ത്തന്നെ വിവാദങ്ങളുണ്ടാക്കരുതെന്ന് കരുതിയിരുന്നു. എന്നാല്‍ നായികയായെത്തിയ അനുഷ്‌കയുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പരക്കുകയായിരുന്നുവെന്ന് പ്രഭാസ് പറയുന്നു. നവഭാരത് ടൈംസിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നല്ല സുഹൃത്തുക്കളാണ്

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് തങ്ങള്‍. 9 വര്‍ഷത്തിലേറെയായി തനിക്ക് അനുഷ്‌കയെ അറിയാം. അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും പ്രഭാസ് വ്യക്തമാക്കുന്നു.

ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്

തങ്ങളെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ പ്രചരിക്കുമ്പോള്‍ അത്തരത്തില്‍ വല്ലതും ഉണ്ടായിരുന്നുവെങ്കിലെന്ന് തോന്നാറുണ്ടെന്ന് താരം പറയുന്നു. വര്‍ഷങ്ങളായി അടുത്തറിയാവുന്നവരാണ് പ്രഭാസും അനുഷ്‌കയും.

പ്രണയത്തിലല്ലായിരുന്നു

പാപ്പരാസികള്‍ പറഞ്ഞു പരത്തിയതു പോലെയല്ല കാര്യങ്ങള്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് താരം പറയുന്നു. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷമാണ് ഇവര്‍ പ്രണയത്തിലായതെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

പുതിയതായി ഒന്നുമില്ല

ഒന്നിലധികം സിനിമകളില്‍ ഒരുമിച്ചെത്തുമ്പോള്‍ സംഭവിക്കുന്ന സ്ഥിരം കാര്യമാണ് ഇപ്പോളും സംഭവിച്ചിട്ടുള്ളത്. പുതിയതായി ഒന്നും ഇപ്പോള്‍ അരങ്ങേറിയിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.

ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങുന്നു

അനുഷ്‌കയുമായുള്ള ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ് എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ ഇവരുടെ ആരാധകര്‍ ഏറെ സന്തോഷത്തിലായിരുന്നു.

ഡിസംബറില്‍ വിവാഹ നിശ്ചയം

ഡിസംബറില്‍ പ്രഭാസും അനുഷ്‌കയും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിവാഹ നിശ്ചയത്തിനായുള്ള തയ്യാറെടുപ്പിലാണ് താരമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.

പുതിയ ചിത്രത്തിന്റെ തിരക്കിലാണ്

സുജീത് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സഹോയുമായി ബന്ധപ്പെട്ട തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

English summary
Prabhas revealed, "When we first worked together we had decided that at no cost we would allow rumours of our linkup float around.''

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam