»   »  പ്രണവ് മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു, ഞങ്ങളങ്ങനെയാണ്!!!

പ്രണവ് മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍ പറയുന്നു, ഞങ്ങളങ്ങനെയാണ്!!!

Posted By:
Subscribe to Filmibeat Malayalam
പ്രണവുമായുള്ള ബന്ധം | കല്യാണി പ്രിയദർശൻ പറയുന്നു | filmibeat Malayalam

പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുള്ള ബന്ധം ആരാധകര്‍ക്കറിയാവുന്നതാണ്. മോഹന്‍ലാല്‍ കാരണമാണ് പ്രിയദര്‍ശന്‍ സൂപ്പര്‍ സംവിധായകനായത് എന്ന് പറഞ്ഞാലും, പ്രിയദര്‍ശന്‍ കാരണമാണ് മോഹന്‍ലാല്‍ സൂപ്പര്‍നടനായത് എന്ന് പറഞ്ഞാലും തെറ്റില്ല.

അന്‍പതിലധികം ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ച് പ്രവൃത്തിച്ചിട്ടുണ്ട്. അതോടൊപ്പം സൗഹൃദവും ശക്തിപ്പെട്ടു. ആ സൗഹൃദം ഇരുവരുടെയും കുടുംബത്തെയും ബന്ധിപ്പിച്ചു. മോഹന്‍ലാലിന്റെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് പ്രിയദര്‍ശന്റെ മകള്‍ പറയുന്നത് എന്താണെന്ന് നോക്കാം.

വിമര്‍ശനം എന്നെ തളര്‍ത്തും, ധൈര്യമില്ലായിരുന്നു, സിനിമയില്‍ വരാന്‍ ഭയന്നതിനെ കുറിച്ച് കല്യാണി

എന്റെ കൂട്ടുകാര്‍

അച്ഛന്റെയും അമ്മയുടെയും അടുത്ത കൂട്ടുകാരുടെ മക്കളാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. അച്ഛന്റെ ഏറ്റവും നല്ല സുഹൃത്താണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മക്കളും എനിക്കങ്ങനെയാണ്.

പ്രണവുമായുള്ള ബന്ധം

ലാല്‍ അങ്കിളിന്റെ കുടുംബവുമായി നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ മകന്‍ പ്രണവ് എന്റെ അടുത്ത സുഹൃത്താണ്. സുഹൃത്ത് എന്നതിനപ്പുറം ഞങ്ങള്‍ കസിന്‍സിനെ പോലെയാണ്. രണ്ട് പേരും അങ്ങനെയാണ് പരസ്പരം കാണുന്നത്.

വലിയ ആരാധിക

ലാല്‍ അങ്കിളിന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുമ്പോള്‍ നമ്മളൊന്നും ഒന്നുമല്ലെന്ന് തോന്നും. അതേ സമയം ഞാനദ്ദേഹത്തിന്റെ വലിയ ആരാധികയുമാണ്.

ലാലിനെ കുറിച്ച്

എന്തും പറയാന്‍ കഴിയുന്ന, തമാശകള്‍ നിറഞ്ഞ അങ്കിളാണ് ലാല്‍ അങ്കിള്‍. മാജിക് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ചില ട്രിക്കുകളൊക്കെ ഞങ്ങള്‍ക്കും പറഞ്ഞു തരാറുണ്ട്.

നല്ല ഭക്ഷണം

ലാലങ്കിളിന്റെ വീട്ടില്‍ എല്ലാവരും ഭക്ഷണപ്രിയരാണ്. നല്ല ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോള്‍ ഞാനങ്ങോട്ടേക്ക് ഓടും. പറയാതിരിക്കാന്‍ കഴിയില്ല, ലാല്‍ അങ്കിള്‍ നല്ലൊരു പാചകക്കാരന്‍ കൂടെയാണ്.

English summary
Pranav is a close friend of mine says Kalyani Priyadarshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X