»   » പ്രണവ് തന്നെയാണ് ആ നിര്‍ദേശം മുന്നോട്ട് വെച്ചത്.. അച്ഛനെ കടത്തിവെട്ടും ഇക്കാര്യത്തില്‍!

പ്രണവ് തന്നെയാണ് ആ നിര്‍ദേശം മുന്നോട്ട് വെച്ചത്.. അച്ഛനെ കടത്തിവെട്ടും ഇക്കാര്യത്തില്‍!

Posted By:
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദ്യ ചിത്രമായ ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ജിത്തു ജോസഫായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിക്കുന്നത്. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടുകയും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത അപ്പു നായകനായി സിനിമയിലെത്തുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു.

മമ്മൂട്ടിക്ക് 8 മാസത്തെ സമയം നല്‍കി പ്രിയദര്‍ശന്‍! കുഞ്ഞാലി മരക്കാരെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം!

തടിച്ചിപ്പാറുവായി ശ്രുതി ഹസന്‍.. സിനിമയില്ലാതെ വീട്ടിലിരുന്ന് തടിച്ചതാണെന്ന് ആരാധകര്‍!

ഒന്നുകില്‍ ക്യാമറാമാനെ മാറ്റണം അല്ലെങ്കില്‍ എന്നെ, ഷാജി കൈലാസിന് മോഹന്‍ലാല്‍ നല്‍കിയ വെല്ലുവിളി!

അഭിനയത്തില്‍ അത്ര താല്‍പര്യമില്ലാത്ത താരപുത്രന്‍ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങളുമായാണ് ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. ജിത്തു ജോസഫ് ചിത്രങ്ങളുടെ അസിസ്റ്റന്റായാണ് പ്രണവ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും പ്രണവിന് പെട്ടെന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറയുന്നു. ആദിക്ക് ശേഷം അഭിനയിക്കണമോ വേണ്ടയോ എന്ന കാര്യത്തെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നായിരുന്നു താരം പറഞ്ഞത്. പ്രണവ് അഭിനയം തുടങ്ങിയെന്നറിഞ്ഞപ്പോള്‍ മുതല്‍ നിരവധി സംവിധായകരാണ് താരപുത്രനെ തേടിയെത്തിയത്.

ആദിയുടെ പോസ്റ്ററിലെ ആ സസ്‌പെന്‍സ്

ആദിയുടെ പോസ്റ്റര്‍ പുറത്തുവന്നപ്പോഴാണ് പ്രേക്ഷകര്‍ അക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയത്. വരികള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് പോസ്റ്ററിന്റെ താഴെ എഴുതിയിരുന്നു. ഇതോടെയാണ് ആരാധകര്‍ക്ക് ആകാംക്ഷയായത്. പ്രണവിന്റെ പാട്ട് ചിത്രത്തിലുണ്ടെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നില്ല. അവസാന നിമിഷമാണ് ഇക്കാര്യം പുറത്തായത്.

ഗാനരചന പ്രണവ് മോഹന്‍ലാല്‍

പോസ്റ്ററില്‍ വരികള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് കണ്ടതോടെ പ്രേക്ഷകര്‍ക്ക് സന്തോഷമായി. പ്രണവിന്‍രെ ഗാനം ചിത്രത്തിലുണ്ടെന്ന് ഇതോടെയാണ് ഉറപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ സംവിധായകന്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

എഴുത്ത് മാത്രമല്ല ആലാപനവും

ചിത്രത്തില്‍ ഒരു ലൈവ് പെര്‍ഫോമന്‍സിന് വേണ്ടിയുള്ള ഇംഗ്ലീഷ് ഗാനം എഴുതി ആലപിച്ചത് പ്രണവാണ്. താരം തന്നെയാണ് എഴുത്തിനെക്കുറിച്ചും പാടുന്നതിനെക്കുറിച്ചും തന്നോട് പറഞ്ഞതെന്ന് ജിത്തു ജോസഫ് പറയുന്നു.

ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തുന്നതിനായി കാത്തിരിക്കുന്നു

ഹൈദരാബാദില്‍ നിന്നും പ്രണവ് തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് താനെന്ന് സംഗീത സംവിധായകനായ അനില്‍ ജോണ്‍സണ്‍ പറയുന്നു. നല്ലൊരു ഗായകനും ഗിറ്റാറിസ്റ്റും കൂടിയാണ് താനെന്ന് ഈ സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും.

കൊച്ചിയിലേക്ക് തിരിച്ചെത്തിയിട്ട് തീരുമാനിക്കും

പ്രണവ് കൊച്ചിയില്‍ തിരിച്ചെത്തിയതിന് ശേഷം ഗാനത്തിന്റെ റെക്കോര്‍ഡിങ്ങ് പുരോഗമിക്കും. ഈ ഗാനം കൂടാതെ രണ്ട് പാട്ടുകള്‍ കൂടി ആദിയിലുണ്ട.് ചിത്രത്തിന്റെ ടൈറ്റില്‍ ഗാനവും തീരുമാനിക്കേണ്ടതുണ്ടെന്നും സംഗീത സംവിധായകന്‍ പറയുന്നു.

പ്രണവ് ഇങ്ങോട്ട് പറഞ്ഞു

ആദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ഉണ്ടെന്നറിഞ്ഞപ്പോഴാണ് എവുതാനും ആലപിക്കാനും താല്‍പര്യമുണ്ടെന്ന് പ്രണവ് അറിയിച്ചത്. നല്ലതാണെങ്കില്‍ അതുമായി മുന്നോട്ട് പോവാമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നു

സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന യുവാവായ ആദിയുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സംഗീതത്തിന് മാത്രമല്ല ആക്ഷനും പ്രധാന്യമുള്ള ചിത്രമാണിത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി പ്രണവ് പാര്‍ക്കര്‍ പരിശീലനം നടത്തിയിരുന്നു.

കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും

കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്ന് ജിത്തു ജോസഫ് അറിയിച്ചു.പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി ജനുവരിയോടെ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി.

മറ്റ് താരപുത്രന്‍മാരില്‍ നിന്നും വ്യത്യസ്തനാണ്

മറ്റ് താരപുത്രന്‍മാരില്‍ നിന്നും വ്യത്യസ്തനാണ് പ്രണവ്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അനുഭവവുമായാണ് പ്രണവ് നായകനായി അരങ്ങേറുന്നത്. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പേ തന്നെ മികച്ച പ്രശസ്തിയാണ് പ്രണവിന് ലഭിക്കുന്നത്. താരജാഡയില്ലാതെ ലളിത ജീവിതം നയിക്കുന്ന ഈ താരപുത്രന്‍ എല്ലാ രീതിയിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാണ്.

ആദിയുടെ പ്രധാന സവിശേഷത ഇതാണ്

സംഗീതത്തിന് മാത്രമല്ല ആക്ഷനും കൂടി പ്രാധാന്യം നല്‍കിയാണ് ആദി ഒരുക്കുന്നത്. സംഗീത്ഞ്ജനായ ആദി ആക്ഷന്‍ ഹീറോയായി മാറുന്നതിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്. രണ്ട് ഗെറ്റപ്പുകളിലായാണ് പ്രണവ് എത്തുന്നത്.

അപ്രതീക്ഷിതമായുണ്ടാകുന്ന ട്വിസ്റ്റ്

ആദിയെന്ന സംഗീതഞ്ജനിലൂടെ തുടങ്ങുന്ന ചിത്രത്തില്‍ ഇടയ്ക്ക് സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് വഴിത്തിരിവുണ്ടാകുന്നത്. നൃത്തത്തിലും സംഗീതത്തിലും അതീവ തല്‍പ്പരനാണ് ആദി.

പാര്‍ക്കര്‍ പരിശീലനം സഹായിച്ചു

വിദേശിയായ സ്റ്റണ്ട് മാസ്റ്ററാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് ശരിക്കും പ്രയോജനമായെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് പ്രണവിന്റെ ശരീരഭാഷയ്ക്ക് ചേര്‍ന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മര്‍മ്മപ്രധാനമായ രംഗം

പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലെ മര്‍മ്മ പ്രധാനമായ രംഗങ്ങളെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആദിയെ അങ്ങേയറ്റം മനോഹരമാക്കിയാണ് പ്രണവ് അവതരിപ്പിച്ചിട്ടുള്ളതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചില കള്ളത്തരങ്ങള്‍ മാരകമായേക്കും

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ആദി ചില കള്ളത്തരങ്ങള്‍ മാരകമായേക്കാം എന്ന ടാഗ് ലൈനോടെയാണ് ഇറങ്ങുന്നത്. അനുശ്രീ, അദിതി രവി, ലെന, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ മൗനം

സ്വന്തം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ വാചാലനാവുന്നതിനോട് തീരെ താല്‍പര്യമില്ലാത്ത വ്യക്തിയാണ് താനെന്ന് പ്രണവ് പറയുന്നു. പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പ്രണവ് വ്യക്തമാക്കിയത്. പുഞ്ചിരിച്ച് നില്‍ക്കുമെന്നല്ലാതെ അധികം മിണ്ടാത്തതിന് പിന്നിലെ കാരണം ഇതാണ്.

അച്ഛന്‍റെ പാട്ടിനൊപ്പം ചുവടുവെച്ചു

ആദിയുടെ ചിത്രീകരണത്തിനിടയില്‍ അനുശ്രീയും സംഘവും ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഡാന്‍സ് പുരോഗമിക്കുന്നതിനിടയില്‍ അപ്രതീക്ഷിത എന്‍ട്രി നടത്തി പ്രണവും പങ്കുചേരുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമയിലെ ഗാനമായ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനൊപ്പമായിരുന്നു ഇവര്‍ ചുവടുവെച്ചത്.

English summary
"Pranav's a good singer and guitarist. We will finalise the title of the song and its tune once he returns to Kochi next week for the recording," Anil says, adding that the movie will also have two more songs.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam