»   » ബംഗലുരുവിലെത്തിയ പ്രണവ് മോഹന്‍ലാല്‍ കാട്ടിക്കൂട്ടിയത്, ഒരിടത്തും അടങ്ങി നില്‍ക്കുന്നില്ല

ബംഗലുരുവിലെത്തിയ പ്രണവ് മോഹന്‍ലാല്‍ കാട്ടിക്കൂട്ടിയത്, ഒരിടത്തും അടങ്ങി നില്‍ക്കുന്നില്ല

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തിനായി പ്രേക്ഷകരും സിനിമാലോകവും ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. ആദ്യ ചിത്രത്തിനെക്കുറിച്ച് അനൗണ്‍സ് ചെയ്തതു മുതല്‍ സംവിധായകരും നിര്‍മ്മാതാക്കളും താരപുത്രന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന തരത്തിലാണ് പ്രണവിന്റെ പെരുമാറ്റം .

ജയിലില്‍ കിടന്നിട്ടും ദിലീപിന്‍റെ കലിയടങ്ങുന്നില്ല, മോഹന്‍ലാലിനെതിരെ ഫാന്‍സിനെ ഇറക്കിയ ജനപ്രിയന്‍

മമ്മൂട്ടിയുടെ വഴക്കാളിയായ അനിയത്തി ഇപ്പോള്‍ നിവിന്‍ പോളിയുടെ ചേച്ചി, എന്തൊക്കെ പുകിലാണോ എന്തോ?

ആദി കഴിഞ്ഞ് മാത്രമേ വീണ്ടും അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുവെന്ന് നേരത്തെ തന്നെ പ്രണവ് വ്യക്തമാക്കിയിരുന്നു. പ്രണവിന്റെ നായികയെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് ഏറെ കൗതുകമുണ്ടായിരുന്നു. എന്നാല്‍ പ്രണയത്തിന് പ്രാധാന്യമില്ലാത്ത ചിത്രമാണിതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

നിവിന്‍ പോളിയെ അറിയാത്ത ശാന്തി കൃഷ്ണയ്ക്ക് താരപത്‌നി റിന്ന നല്‍കിയ മറുപടി

ആക്ഷന്‍ ത്രില്ലറുമായി പ്രണവ്

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ചില കള്ളങ്ങള്‍ മാരകമായേക്കും എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്.

പ്രണയത്തിന് പ്രധാന്യമില്ലാത്ത ചിത്രം

പ്രണവിന്റെ നായികയാരാണെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ പ്രണയത്തിന് പ്രാധാന്യമില്ലാത്ത ചിത്രമാണ് ആദി. അതിനാല്‍ത്തന്നെ നായികയ്ക്ക് അത്ര പ്രാധാന്യവുമില്ല.

പാര്‍ക്കര്‍ അഭ്യാസിയായി പ്രണവ്

ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ പ്രണവ് പാര്‍ക്കര്‍ പരിശീലനം നേടിയിരുന്നു. പാര്‍ക്കര്‍ അഭ്യാസിയായാണ് പ്രണവ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചു കയറാനും മതിലുകള്‍ക്ക് മീതെ ചാടി മറയാനും പരിശീലനം നേടിയാണ് താരപുത്രന്‍ അരങ്ങേറുന്നത്.

അച്ഛന്റെ വില്ലന്‍ മകനൊപ്പവും

പുലിമുരുകനില്‍ മോഹന്‍ലാലിനോട് പൊരുതി തോറ്റ ഡാഡി ഗിരിജ തന്നെയാണ് മകനൊപ്പവും ഏറ്റുമുട്ടാനെത്തുന്നത്. ആദിയുടെ പ്രധാന സവിശേഷതകളിലൊന്നാണ് ഇക്കാര്യം. അച്ഛന്റെ വില്ലന്‍ മകനൊപ്പം എത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അച്ഛനും അമ്മയുമായി വേഷമിടുന്നത്

ആദിയുടെ അച്ഛനും അമ്മയുമായി വേഷമിടുന്നത് സിദ്ദിഖും ലെനയുമാണ്. അനുശ്രീ, അദിതി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബംഗലുരുവില്‍ എത്തിയപ്പോള്‍ സംഭവിച്ചത്

സംഗീതത്തോടും നൃത്തത്തോടും അതീവ താല്‍പര്യമുള്ള ആദി കാറുമായി ബംഗലുരുവില്‍ എത്തുന്നതും അവിടെ വെച്ചുണ്ടാകുന്ന ചില സംഭവങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

ബംഗലുരുവിലെ പ്രകടനം

ഒരിടത്തും അടങ്ങിയിരിക്കാന്‍ താല്‍പര്യമില്ലാത്ത ആദി ബംഗലുരുവില്‍ എത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത് ഉദ്വേഗ ഭരിതമായ മുഹൂര്‍ത്തങ്ങളാണ് പിന്നീട് സംഭവിക്കുന്നത്.

പ്രയാസമില്ലാത്ത കഥാപാത്രം

പ്രണവിന്റെ ശരീര ഭാഷയ്ക്ക് ഇണങ്ങുന്ന കഥാപാത്രമാണ് ആദിയിലേതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. തന്റെ കഴിവുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് തോന്നിയതുകൊണ്ടാവാം പ്രണവ് ഈ ചിത്രം സ്വീകരിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.

അരങ്ങേറ്റം കാണാന്‍ സകുടുംബം

നായകനായി ക്യാമറയ്ക്ക് മുന്നിലെത്തിയ ആദിയെ കാണാന്‍ മോഹന്‍ലാലും സുചിത്രയും വിസ്മയയും എത്തിയിരുന്നു. ചിത്രത്തിന്റെ തുടക്കത്തില്‍ ആശംസകളുമായി സിനിമാലോകത്തെ നിരവധി പ്രമുഖരുമെത്തിയിരുന്നു.

English summary
Pranav Mohanlal's aadhi latest updates.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam