»   » മമ്മൂട്ടിയുടെ വഴക്കാളിയായ അനിയത്തി ഇപ്പോള്‍ നിവിന്‍ പോളിയുടെ ചേച്ചി, എന്തൊക്കെ പുകിലാണോ എന്തോ?

മമ്മൂട്ടിയുടെ വഴക്കാളിയായ അനിയത്തി ഇപ്പോള്‍ നിവിന്‍ പോളിയുടെ ചേച്ചി, എന്തൊക്കെ പുകിലാണോ എന്തോ?

Posted By: Nihara
Subscribe to Filmibeat Malayalam

ചുരുങ്ങിയ കാലം കൊണ്ടു തന്നെ സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത കലാകാരിയാണ് ശ്രിന്റ. യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതെ സിനിമയില്‍ തുടക്കം കുറിച്ച ഈ കലാകാരിയെ വളരെ പെട്ടെന്നു തന്നെയാണ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. എബ്രിഡ് ഷൈന്‍ ചിത്രം 1983 കണ്ടവരാരും ചിത്രത്തിലെ നായികയെയും മറക്കില്ല. അത്രയ്ക്ക് മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

നിവിന്‍ പോളിയെ അറിയാത്ത ശാന്തി കൃഷ്ണയ്ക്ക് താരപത്‌നി റിന്ന നല്‍കിയ മറുപടി

നിവിന്‍ പോളിയും അഹാനയും ഒന്നാം തീയതി തന്നെ എത്തിയതിനു പിന്നിലെ കാരണം ?

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ആരാണെന്നറിയാത്ത തനി നാട്ടിന്‍ പുറത്തുകാരിയായി മികച്ച പ്രകടനമാണ് താരം ഈ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പവും താരം വേഷമിട്ടിരുന്നു. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

നിവിന്‍ പോളിയുടെ സഹോദരിയായി വേഷമിടില്ലെന്ന് താരപുത്രി, നായികാ വേഷം മാത്രമേ പറ്റുകയുള്ളൂവെന്നാണോ ?

നിവിന്‍ പോളിയുടെ സഹോദരി വേഷത്തില്‍

മറ്റ് അഭിനേത്രികള്‍ കൈയ്യൊഴിഞ്ഞ വേഷമാണ് നിവിന്‍ പോളിയുടെ സഹോദരി വേഷം. പ്രധാന കഥാപാത്രമായ അഹാന പോലും ഈ റോള്‍ വേണ്ടെന്ന് വെച്ചിരുന്നു. പിന്നീട് ചിത്രത്തിന്റെ കഥ വീണ്ടും കേട്ടപ്പോഴാണ് ഈ ചിത്രം സ്വീകരിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു.

കുടുംബ ചിത്രങ്ങളിലെ സ്ഥിരം താരം

സിനിമാജീവിതത്തില്‍ തനിക്ക് ലഭിച്ച ചിത്രങ്ങളെല്ലാം കുടുംബ പശ്ചാത്തലത്തിലുള്ളതായിരുന്നുവെന്ന് താരം പറയുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ മിക്ക താരങ്ഹളുടെയും ചിത്രത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രം

ചെറുതാണെങ്കിലും അഭിനയ സാധ്യതയുള്ള കഥാപാത്രത്തെ സ്വീകരിക്കുന്ന താരമാണ് ശ്രിന്റ. അതുകൊണ്ട് തന്നെ നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാനും ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ശാന്തി കൃഷ്ണയ്ക്കും ലാലിനുമൊപ്പം

പ്രേമത്തില്‍ മേരിയുടെ കൂട്ടുകാരനായെത്തിയ അല്‍ത്താഫ് സലീമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സംവിധായകന്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ലാലിന്റെയും ശാന്തി കൃഷ്ണയുടെയും മകളായാണ് ശ്രിന്റ വേഷമിടുന്നത്.

സന്തോഷത്തിലാണ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളോടൊപ്പം വേഷമിടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

നിവിന്‍ പോളിയുടെ നിര്‍മ്മാണത്തില്‍

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായി നില്‍ക്കുന്ന നിവിന്‍ പോളി തന്നെയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നിര്‍മ്മിക്കുന്നത്. പോളി ജൂനിയറിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്.

English summary
Srinda about Njandukalude Nattil Oridavela.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam