»   » സംഗീതം മാത്രമല്ല.. പ്രണവ് മോഹന്‍ലാലിന്റെ ആദിയിലെ ആ രഹസ്യം പുറത്തായി!

സംഗീതം മാത്രമല്ല.. പ്രണവ് മോഹന്‍ലാലിന്റെ ആദിയിലെ ആ രഹസ്യം പുറത്തായി!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ആദി. ബാലതാരമയി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരപുത്രന്റെ പ്രകടനം കാണാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുവരികയാണ്.

സത്യന്‍ അന്തിക്കാടും ശ്രീനിയും വീണ്ടും ഒന്നിക്കുന്നു.. മോഹന്‍ലാല്‍ ഔട്ട് താരപുത്രന്‍ ഇന്‍!

അവര്‍ ശാരീരികമായി ബന്ധപ്പെട്ടിരുന്നു.. ഹൃത്വികിന്‍റെ അവഗണന കങ്കണയ്ക്ക് സഹിക്കാന്‍ കഴിയില്ല!

ദിലീപിന്റെ ഭൂതകാലം നോക്കിയല്ല രാമലീലയെ സമീപിക്കേണ്ടത്.. നായകന്‍റെ മാത്രമല്ല സിനിമ!

ചിത്രത്തിന് വേണ്ടി പ്രണവ് പാര്‍ക്കര്‍ പരിശീലിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സംഗീതഞ്ജനായ ആദി പാര്‍ക്കര്‍ അഭ്യാസി കൂടിയാണ്. ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് പ്രണവിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.

ആദിയിലെ പ്രധാന ഹൈലൈറ്റ് ഇതാണ്

സംഗീതത്തിന് മാത്രമല്ല ആക്ഷനും കൂടി പ്രാധാന്യം നല്‍കിയാണ് ആദി ഒരുക്കുന്നത്. സംഗീത്ഞ്ജനായ ആദി ആക്ഷന്‍ ഹീറോയായി മാറുന്നതിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്.

അപ്രതീക്ഷിതമായുണ്ടാകുന്ന വഴിത്തിരിവുകള്‍

ആദിയെന്ന സംഗീതഞ്ജനിലൂടെ തുടങ്ങുന്ന ചിത്രത്തില്‍ ഇടയ്ക്ക് സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് വഴിത്തിരിവുണ്ടാകുന്നത്. നൃത്തത്തിലും സംഗീതത്തിലും അതീവ തല്‍പ്പരനാണ് ആദി. ആദിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്.

പാര്‍ക്കര്‍ പരിശീലനം സഹായകമായി

വിദേശിയായ സ്റ്റണ്ട് മാസ്റ്ററാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് ശരിക്കും പ്രയോജനമായെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് പ്രണവിന്റെ ശരീരഭാഷയ്ക്ക് ചേര്‍ന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മര്‍മ്മപ്രധാനമായ രംഗം

പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലെ മര്‍മ്മ പ്രധാനമായ രംഗങ്ങളെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആദിയെ അങ്ങേയറ്റം മനോഹരമാക്കിയാണ് പ്രണവ് അവതരിപ്പിച്ചിട്ടുള്ളതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

എല്ലാം മനസ്സിലാക്കി മുന്നേറുന്നു

ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ പല കാര്യങ്ങളും പറഞ്ഞു കൊടുക്കാതെ തന്നെ പ്രണവിന് മനസ്സിലാകുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ചില കള്ളത്തരങ്ങള്‍ മാരകമായേക്കും

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ആദി ചില കള്ളത്തരങ്ങള്‍ മാരകമായേക്കാം എന്ന ടാഗ് ലൈനോടെയാണ് ഇറങ്ങുന്നത്. അനുശ്രീ, അദിതി രവി, ലെന, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

താരജാഡയില്ലാതെ പ്രണവ്

സിനിമയില്‍ അഭിനയിക്കുന്നതിനും മുന്‍പേ തന്നെ താരമായി മാറിയ താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. ലോകമറിയുന്ന നടന്റെ മകനാണ് താനെന്ന ജാഡയില്ലാതെയാണ് ഈ താരപുത്രന്‍ എല്ലാവരോടും ഇടപഴകുന്നത്.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌

പ്രണവ് ബാലതാരമായി എത്തിയ പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും താരപുത്രന് ലഭിച്ചിരുന്നു. നായകനായി പ്രണവ് സിനിമയില്‍ തിരിച്ചെത്തുമെന്ന് അന്ന് തന്ന പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു.

അഭിമുഖങ്ങളോട് താല്‍പര്യമില്ല

സ്വന്തം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ വാചാലനാവുന്നതിനോട് തീരെ താല്‍പര്യമില്ലാത്ത വ്യക്തിയാണ് താനെന്ന് പ്രണവ് പറയുന്നു. പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അച്ഛന്‍റെ പാട്ടിനൊപ്പം ചുവടുവെച്ചു

ആദിയുടെ ചിത്രീകരണത്തിനിടയില്‍ അനുശ്രീയും സംഘവും ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഡാന്‍സ് പുരോഗമിക്കുന്നതിനിടയില്‍ അപ്രതീക്ഷിത എന്‍ട്രി നടത്തി പ്രണവും പങ്കുചേരുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമയിലെ ഗാനമായ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനൊപ്പമായിരുന്നു ഇവര്‍ ചുവടുവെച്ചത്.

English summary
Pranav Mohanlal’s perfomance in action sequences will be the major highlight of Aadhi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam