For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോനെ എന്നു വിളിച്ച് തമാശ പറയും, ക്യാമറയ്ക്ക് മുന്നില്‍ വേറെ ആളാകും; മോഹന്‍ലാല്‍ എന്ന 'ബ്രോ'യെ കുറിച്ച് പൃഥ്വി

  |

  മലയാള സിനിമയിലെ സൂപ്പര്‍താരമാണ് പൃഥ്വിരാജ്. നടനെന്ന നിലയില്‍ വന്‍ വിജയങ്ങള്‍ സമ്മാനിച്ചു കൊണ്ടിരിക്കെയാണ് സംവിധാനം എന്ന കുറേക്കൂടി റിസ്‌ക് പിടിച്ച പണിയിലേക്ക് പൃഥ്വിരാജ് കാലുവെക്കുന്നത്. എന്നാല്‍ സംവിധാനത്തിലും പൃഥ്വിരാജ് കഴിവ് തെളിയിച്ചു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിനെ നായകനാക്കി ലൂസിഫര്‍ എന്ന മെഗാഹിറ്റ് ഒരുക്കിയാണ് പൃഥ്വിരാജ് എന്ന സംവിധായകന്‍ വരവറിയിച്ചത്.

  സിമ്പിള്‍ ലുക്കും പുഞ്ചിരിയും; മനം മയക്കി ഇഷ ചൗള

  ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകനും മോഹന്‍ലാല്‍ ആണ്. ആദ്യ ചിത്രം മാസ് ആക്ഷന്‍ ചിത്രമായിരുന്നുവെങ്കില്‍ രണ്ടാം ചിത്രം ചിരിയും സന്തോഷവുമൊക്കെ നിറഞ്ഞ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് പൃഥ്വിരാജ്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മറുപടി നല്‍കിയിരിക്കുന്നത്. മോഹന്‍ലാലും പൃഥ്വിയും ഇപ്പോള്‍ ബ്രോമാരെ പോലെയാണല്ലോ ഷൂട്ടിംഗ് സെറ്റില്‍ എങ്ങനെയാണെന്നായിരുന്നു ചോദ്യം. പൃഥ്വിയുടെ ആദ്യ സംവിധാന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്ന നായകന്‍. അതുപോലെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയും അഭിനയിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം.

  കേള്‍ക്കുമ്പോള്‍ ഭയങ്കര സങ്കീര്‍ണമാണെന്ന് തോന്നും. പക്ഷെ സെറ്റിലെത്തിയാല്‍ എല്ലാം ലളിതമാണ്. അദ്ദേഹത്തിന് ചിന്തിക്കാന്‍ സാധിക്കുന്നതിനും അപ്പുറത്തെ അനുഭവ സമ്പത്തുണ്ട്. എനിക്കും എന്റെ അനുഭവങ്ങളുണ്ട്. സെറ്റിലെത്തിയാല്‍ ഞാന്‍ സംവിധായകനും അദ്ദേഹം നടനുമാണ്. ആ കാര്യം രണ്ടു പേര്‍ക്കും ബോധ്യമുണ്ട്. മോഹന്‍ലാല്‍ എനിക്കൊരു മൂത്ത സഹോദരനെ പോലെയാണ്. ഞങ്ങള്‍ ഒരേ ബില്‍ഡിംഗിലാണ് താമസിക്കുന്നത്. അദ്ദേഹം കൊച്ചിയിലുള്ളപ്പോള്‍ ഞങ്ങള്‍ കാണാറുണ്ട്. പൃഥ്വിരാജ് പറയുന്നു.

  പക്ഷെ അദ്ദേഹത്തിന് വല്ലാത്തൊരു പ്രത്യേകതയുണ്ട്. അദ്ദേഹം വന്ന് അടുത്ത് നിന്ന് തമാശയൊക്കെ പറയും. മോനെ എന്നൊക്കെ വിളിച്ച് സംസാരിക്കും. എന്നിട്ട് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലേക്കും ഞാന്‍ സംവിധായകന്റെ സീറ്റിലേക്ക് പോകും. അവിടെ എത്തിക്കഴിഞ്ഞാല്‍ അദ്ദേഹം സര്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നാകും ചോദിക്കുക. അതൊരിക്കലും ചെയ്യാന്‍ വേണ്ടി ചെയ്യുന്നതല്ല. സബ് കോണ്‍ഷ്യസ് മനസില്‍ നിന്നും സംഭവിക്കുന്നതാണ്. അതുകൊണ്ട് സെറ്റില്‍ എല്ലാം ക്ലിയറാണ്. പൃഥ്വിരാജ് വ്യക്താക്കി.

  താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam

  അതേസമയം പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസ് ജൂണ്‍ 30ന് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. നവാഗതനായ തനു ബലാക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് എത്തുന്നത്. അതിഥി ബാലന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് കോള്‍ഡ് കേസ്. കുറ്റാന്വേഷണ കഥ പറയുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  മുംബൈ പോലീസ്, മെമ്മറീസ്, വര്‍ഗം തുടങ്ങി നിരവധി ഹിറ്റ് പോലീസ് ചിത്രങ്ങളും കഥാപാത്രങ്ങളും പൃഥ്വിരാജ് മലയാള സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരിടവേളയ്ക്ക് ശേഷം മറ്റൊരു പോലീസ് കഥാപാത്രവും കുറ്റാന്വേഷണ കഥയുമായി പൃഥ്വി എത്തുമ്പോള്‍ ഒരുപാട് പ്രതീക്ഷകളുണ്ട്. ചിത്രത്തിന്റെ ട്രെയിലറും പ്രതീക്ഷ നല്‍കുന്നതായിരുന്നു. കാത്തിരിക്കാം കോള്‍ഡ് കേസിനായി.

  Read more about: prithviraj mohanlal
  English summary
  Prithviraj About His Bond With Mohanlal And The Character Change Of Mohanlal Behind The Camera, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X