twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ ക്ലബ് ഹൗസിലില്ല; വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ദുല്‍ഖറും പൃഥ്വിയും

    |

    മലയാളികള്‍ ഇന്ന് ക്ലബ് ഹൗസിന്റെ തിരക്കുകളിലാണ്. ക്ലബ് ഹൗസിലെ ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണ് മലയാളികള്‍ എന്ന് പറയാം. ശബ്ദം കൊണ്ട് മാത്രം സാന്നിധ്യമറിയിക്കുന്ന ആപ്പിലൂടെ പ്രശസ്തരും സാധാരണക്കാരും തമ്മിലുള്ള അകലം കുറയുകയാണ്. ജനാധിപത്യപരമായ പല ചര്‍ച്ചകളും ഇതിനോടകം തന്നെ ക്ലബ് ഹൗസില്‍ മലയാളികള്‍ നടത്തിക്കഴിഞ്ഞു.

    ലുക്കില്‍ മയക്കി വീഴ്ത്തി സുന്ദരി! അടിപൊളി ലുക്കില്‍ ചാഹത് ഖന്ന

    എല്ലാവരേയും പോലെ സമൂഹത്തിലെ പ്രമുഖരും മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം ഇതിനോടകം തന്നെ ക്ലബ് ഹൗസിലെത്തിയിട്ടുണ്ട്. സിനിമാ മേഖലയില്‍ നിന്നു പോലും നിരവധി പേര്‍ ക്ലബ് ഹൗസിലേക്ക് എത്തിയിട്ടുണ്ട്. തങ്ങളുടെ പ്രിയതാരങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ഇതിലൂടെ സാധാരണക്കാര്‍ക്ക് ലഭിക്കുന്നത്.

    വ്യാജന്മാര്‍ക്കെതിരെ

    അതേസമയം മറ്റ് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളേയും പോലെ ക്ലബ് ഹൗസിലും വ്യാജന്മാരുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പേരിലുള്ള വ്യാജന്മാര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍. ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജുമാണ് ആ യുവതാരങ്ങള്‍. തങ്ങളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെയാണ് ഇരുവരും രംഗത്ത് എത്തിയിരിക്കുന്നത്.

    തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ലെന്നും ഈ അക്കൗണ്ടുകള്‍ തന്റേത് അല്ലെന്നും ദുല്‍ഖര്‍ പറയുന്നു. തന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരുതെന്നും അത് ശരിയായ രീതിയല്ലെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. പിന്നാലെയായിരുന്നു സമാനമായ രീതിയില്‍ പൃഥ്വിരാജും പ്രതികരിക്കുന്നത്.

    ക്ലബ് ഹൗസിലില്ല

    തന്റെ വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. താന്‍ ക്ലബ് ഹൗസിലില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. സമാനമായ രീതിയില്‍ മറ്റ് ചില താരങ്ങളുടേയും വ്യാജ അക്കൗണ്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്ലബ് ഹൗസില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ മറ്റ് സോഷ്യല്‍ മീഡയമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയിലും ഇത്തരത്തിലുള്ള വ്യാജന്മാര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താരങ്ങള്‍ക്ക് പലപ്പോഴും ഇത്തരം വ്യാജന്മാര്‍ തലവേദനയായി മാറാറുണ്ട്.

    ക്ലബ് ഹൗസില്‍

    ഈയ്യടുത്താണ് ക്ലബ് ഹൗസിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് എത്തിയത്. പിന്നാലെ കേരളത്തില്‍ ക്ലബ് ഹൗസ് ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. റൂമുകള്‍ ക്രീയേറ്റ് ചെയ്തും റൂമുകളിലുടെ ഭാഗമായും തങ്ങളുടെ ആശയങ്ങളും പാട്ടുകളും മറ്റുമെല്ലാം മറ്റുള്ളവരുമായി പങ്കുവെക്കാം എന്നതാണ് ക്ലബ് ഹൗസിന്റെ പ്രത്യേക. ശബ്ദത്തിലൂടെ മാത്രമാണ് ക്ലബ് ഹൗസില്‍ സംവദിക്കാനാവുക. പോള്‍ ഡേവിഡ്‌സണ്‍, റോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്നാണ് ക്ലബ് ഹൗസിന് രൂപം നല്‍കിയത്.

    Recommended Video

    Fathima Thahliya criticize Mammootty in Lakshadweep issue | FIlmiBeat Malayalam
    നിലപാട്

    ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു പൃഥ്വിരാജിന്റെ ലക്ഷദ്വീപ് വിഷയത്തിലെ നിലപാട്. ലക്ഷദ്വീപിന് പിന്തുണയുമായി പൃഥ്വിരാജ് രംഗത്ത് എത്തുകയായിരുന്നു. പിന്നാലെ മലയാള സിനിമയില്‍ നിന്നും ധാരാളം പേര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പേരില്‍ പൃഥ്വിക്കെതിരെ വ്യാപകരമായ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം ഇതേ വിഷയത്തിലുള്ള ദുല്‍ഖറിന്റെ നിശബ്ദതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

    Read more about: prithviraj dulquer salmaan
    English summary
    Prithviraj And Dulquer Salmaan Against Fake Accounts Of Them In Clubhouse, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X