'ബ്രോ ഡാഡി'യുമായി പൃഥ്വിരാജും ലാലേട്ടനും; വന്‍ താരനിരയുമായി പൃഥ്വിയുടെ രണ്ടാം സിനിമ

ലൂസിഫറിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ച് പൃഥ്വിരാജ്. ബ്രോ ഡാഡിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ. ഇത്തവണയും പ്രധാന വേഷത്തിലെത്തുന്നത് മോഹന്‍ലാലാണ്. ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നത്. ആദ്യ സിനിമയായ ലൂസിഫറില്‍ അതിഥി വേഷത്തിലായിരുന്നു പൃഥ്വിരാജ് എത്തിയത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, കനിഹ, മീന, ലാലു അലക്‌സ്, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇത്തവണ ഒരു ഫാമിലി ഡ്രാമയുമായാണ് എത്തുന്നതെന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്‍ ശ്രീജിത്തും ബിബിന്‍ മാളിയേക്കലുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പുഞ്ചിരിയും പൊട്ടിച്ചിരിയും നല്‍കുന്ന വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന സിനിമയാകുമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്.

Bro Daddy

സിനിമയുടെ ചിത്രീകരണം ഉടനെ തന്നെ ആരംഭിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചു. അഭിനന്ദന്‍ രാമാനുജന്‍ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപക് ദേവിന്റേതാണ് സംഗീതം. അഖിലേഷ് മോഹന്‍ ആണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. എമ്പുരാന് മുമ്പ് മറ്റൊരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസം തന്നെ പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം താരം നടത്തിയിരിക്കുന്നത്.

Recommended Video

Mohanlal's Aaraattu release date announced

ലൂസിഫര്‍ എന്ന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമയ്ക്ക് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. അതേസമയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. മാസ് ആക്ഷന്‍ ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേദ് ഒബ്‌റോയ്, ടൊവിനോ തോമസ് തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരന്നിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടെയാണ് മോഹന്‍ലാല്‍ പുതിയ സിനിമയുമായി എത്തുന്നത്.

Read more about: prithviraj mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X