»   » പൃഥ്വിയ്ക്ക് ചിക്കന്‍ പോക്‌സ്; സിംഹാസനം വൈകും

പൃഥ്വിയ്ക്ക് ചിക്കന്‍ പോക്‌സ്; സിംഹാസനം വൈകും

Posted By:
Subscribe to Filmibeat Malayalam
Simhasanam,
ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിംഹാസനം തീയേറ്ററുകളിലെത്താന്‍ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ പൃഥ്വിരാജിന് ചിക്കന്‍ പോക്‌സ് ബാധിച്ചതാണ് തിരിച്ചടിയായത്. ഇപ്പോള്‍ മുംബൈയിലുള്ള നടന്‍ തിരിച്ചെത്തിയതിന് ശേഷം മാത്രമേ ചിത്രത്തിന്റെ ബാക്കി ജോലികള്‍ തുടങ്ങാനാവൂ.

ഈ മാസം അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പൃഥ്വിയ്ക്ക് അസുഖമായതിനാല്‍ ഇക്കാര്യത്തില്‍ ഉറപ്പു പറയാനാകില്ല. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.

ഇനി പൃഥ്വിരാജിന്റെ ഡബ്ബിങ് മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. നടന്‍ എത്താനായി കാത്തിരിക്കുകയാണ്-സംവിധായകന്‍ ഷാജി കൈലാസ് പറയുന്നു. ജൂണ്‍ 24ന് ശേഷം മാത്രമേ പൃഥ്വി ചിത്രത്തിലേയ്ക്ക് തിരികെയെത്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിഫല തര്‍ക്കം മൂലമാണ് പൃഥ്വി ചിത്രത്തില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English summary
Actor Prithviraj, who is currently in Mumbai, is reportedly down with chicken pox. This has affected the schedule of his next, Shaji Kailas' SiActor Prithviraj, who is currently in Mumbai, mhasanam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam