തിയറ്ററുകളെ ഇളക്കിമറിക്കാനായി പൃഥ്വിരാജ്; രണം നാളെ തിയറ്ററുകളിലേക്ക്‌

By Desk

പൃഥ്വിരാജ് നായകനായി എത്തുന്ന ആക്ഷന്‍ ചിത്രം രണത്തിനായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെനാളായി. റിലീസ് വൈകിയ ചിത്രം നാളെ തിയറ്ററുകളിലെത്തുകയാണ്. കേരളത്തിലെ പ്രളയവും, പൃഥ്വിരാജിന്റെ കൂടെ, മൈ സ്‌റ്റോറി എന്നിവ അടുപ്പിച്ച് തിയറ്ററുകളിലെത്തിയതായിരുന്നു ചിത്രത്തിന്റെ
റിലീസ് മാറ്റിവെക്കാന്‍ കാരണം.

ദിലീപും ജയറാമും ജയസൂര്യയും പിഷാരടിയും മാത്രമല്ല ഹരിയെ ആശീര്‍വദിക്കാനെത്തിയത്! കാണൂ!

നവാഗതനായ നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്‌. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചെറിയ ഇടവേളയ്ക്കുശേഷമാണ് പൃഥ്വിരാജ് മുഴുനീള ആക്ഷന്‍ ചിത്രവവുമായി എത്തുന്നത്. താരത്തിന്റെ കരിയറിലെ 101ാമത്തെ ചിത്രമായിട്ടാകും രണം തിയറ്ററുകളിലെത്തുക.

ranam

റഹ്മാന്‍, ഇഷാ തെല്‍വാര്‍, അശ്വിന്‍ കുമാര്‍, നന്ദു, മാത്യു അരുണ്‍, ശ്യാമപ്രസാദ്, സെലിന്‍ ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ദാമോദര്‍രത്‌നം എന്ന കഥാപാത്രമായിട്ടാണ് റഹ്മാന്‍ എത്തുന്നത്. മുംബൈ പോലീസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിയും റഹ്മാനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് രണം. ഇഷ തെല്‍വാര്‍ ആണ് പൃഥ്വിയുടെ നായിക.

prithviraj

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ക്രിസ്ത്യന്‍ ബ്രൂനെറ്റിയാണ്. ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡര്‍ കാള്‍സ് തുടങ്ങിയ സീരീസുകളുടെ സംഘട്ടന സംവിധായകരില്‍ ഒരാളാണ് ക്രിസ്ത്യന്‍ ബ്രൂനെറ്റി. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളിലെ ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിഗ്മി ടെന്‍സിങ്ങാണ്. ക്വീനിന് ശേഷം ജേക്ക്‌സ് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് രണം. ചിത്രത്തിന്റെ ആദ്യടീസര്‍ യൂടൂബില്‍ ട്രെന്‍ഡിങ്ങായിരുന്നു. ആനന്ദ് പയ്യന്നൂര്‍, റാണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച് നിവിന്‍ പോളി എത്തിയത് ശ്രദ്ധേയമായിരുന്നു. ട്രെയിലറിനെക്കുറിച്ച് വര്‍ണിക്കാന്‍ വാക്കുകളില്ലെന്നും മൈന്‍ഡ് ബ്ലോയിംഗ് ആണിതെന്നുമായിരുന്നു നിവിന്‍ ട്വിറ്ററില്‍ കുറിച്ചത്. പൃഥ്വിരാജ് നിങ്ങള്‍ പൊളിച്ചു,റഹ്മാന്‍ സാര്‍ താങ്കളെ സ്‌ക്രീനില്‍ കാണുന്നത് എന്നും സന്തോഷമാണ്.രണത്തിനായി കാത്തിരിക്കുന്നു, എന്നായിരുന്നു നിവിന്‍ പോളിയുടെ ട്വീറ്റ് തുടര്‍ന്ന് നിവിന്‍ പോളിയ്ക്ക് നന്ദി അറിയിച്ച് പൃഥ്വിയും ട്വിറ്ററില്‍ എത്തിയിരുന്നു. നന്ദി കൂട്ടുകാരാ,കൊച്ചുണ്ണിയ്ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു പൃഥ്വി ട്വിറ്ററില്‍ നിവിന് മറുപടി നല്‍കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X