മമ്മൂട്ടിക്ക് പഠിക്കുവാണോ? കട്ടത്താടിയില്‍ കൂളിങ് ഗ്ലാസുമായി പൃഥ്വിരാജ്! പുതിയ ലുക്ക് വൈറലാവുന്നു!

സ്വന്തമായി സംവിധാനം ചെയ്ത ലൂസിഫര്‍ ബോക്‌സോഫീസില്‍ നിന്നും സകലമാന റെക്കോര്‍ഡുകളും നേടി കുതിക്കുകയാണ്. അവധിയാഘോഷം കഴിഞ്ഞ തിരിച്ചെത്തിയ പൃഥ്വിരാജ് അടുത്ത ചിത്രമായ ബ്രദേഴ്‌സ് ഡേയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍. സംവിധാകനായതിന് ശേഷമുള്ള താരത്തിന്റെ വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ലൂസിഫര്‍ വിജയം ബ്രദേഴ്‌സ് ഡേ സെറ്റിലും ആഘോഷമാക്കിയിരുന്നു. ആന്റണി പെരുമ്പാവൂരും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. പൃഥ്വിരാജ് ഈ സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായാണ് ഷാജോണ്‍ അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ സ്‌നേഹപൂര്‍വ്വം അത് നിരസിച്ച് ചേട്ടന്‍ തന്നെ സംവിധാനം ചെയ്യണമെന്നും താന്‍ അഭിനയിച്ചുകൊള്ളാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

തേപ്പല്ല വിവാഹമാണ്! പേളിഷ് പ്രണയ സാക്ഷാത്ക്കാരത്തിന് മണിക്കൂറുകള്‍! ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ കാണാം
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ബ്രദേഴ്‌സ് ഡേയുടെ പൂജ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പൃഥ്വിരാജിന്റെ പുതിയ ലുക്കിനെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കട്ടത്താടിയും കൂളിങ് ഗ്ലാസുമായി നടന്നുനീങ്ങുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒരു രക്ഷയുമില്ല, എജ്ജാതി ലുക്കാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എങ്ങനെ ഇത് സാധിക്കുന്നുവെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.

Prithviraj

സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പൃഥ്വിരാജിന്റെ പുതിയ ലുക്ക് തരംഗമായി മാറിയത്. നിത്യേന മൊഞ്ച് കൂടി വരികയാണല്ലോ രാജുവേട്ടനെന്നായിരുന്നു ആരാധകരുടെ കമന്റ്. 200 കോടി ലക്ഷ്യവുമായി നീങ്ങുകയാണ് ലൂസിഫര്‍. അതിനിടയില്‍ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് എന്താണ് പ്രഖ്യാപിക്കാത്തതെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.
കടപ്പാട്: പൃഥ്വിരാജ് ടൈംസ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X