ഇത് പോരെ അളിയാ! ജാവയുടെ സംവിധായകനെ അഭിനന്ദിച്ച് പൃഥ്വിയുടെ സന്ദേശം

ബാലു വര്‍ഗ്ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി, നവഗാതനായ തരുണ്‍ മൂര്‍ത്തിയൊരുക്കിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളില്‍ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലുമെത്തി. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ഒടിടി റിലീസിന് ശേഷവും ലഭിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ തരുണ്‍ മൂര്‍ത്തിയെന്ന സംവിധായകന്‍ വരവറിയിച്ചിരിക്കുകയാണ്.

ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയും സിനിമാലോകവുമെത്തുകയാണ്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിന് പിന്നാലെ നടനും സംവിധായകനുമായ പൃഥ്വിരാജ് തനിക്ക് അയച്ച മെസേജ് പങ്കുവച്ചിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. ഫെയ്‌സ്ബുക്കിലാണ് തരുണ്‍ പൃഥ്വിയുടെ മെസേജ് പങ്കുവച്ചിരിക്കുന്നത്.

Operation Java

ഹായ് തരുണ്‍. ജാവ ഞാന്‍ ഒരുപാട് ആസ്വദിച്ചു. ഗംഭീര അരങ്ങേറ്റം. ക്രാഫ്റ്റിന്റെ മേലുള്ള കമന്റ് അഭിനന്ദനീയമാണ്. നിങ്ങളിലും നിന്നും കൂടുതല്‍ നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു പൃഥ്വിയുടെ മെസേജ്. പൃഥ്വിയ്ക്ക് തരുണ്‍ നന്ദി പറയുകയും ചെയ്യുന്നുണ്ട്. ഈ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്‌തോട്ടെ എന്ന തരുണിന്റെ സന്ദേശത്തിന് തീര്‍ച്ചയായും ഞാന്‍ പറഞ്ഞത് ആത്മാര്‍ത്ഥമായാണെന്നും പൃഥ്വി മറുപടി നല്‍കുന്നുണ്ട്.

ഇത് പോരെ അളിയാ എന്നു പറഞ്ഞാണ് തരുണ്‍ മൂര്‍ത്തി പൃഥ്വിയുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേര്‍ കൈയ്യടിച്ചുകൊണ്ട് എത്തി. കഴിഞ്ഞ ദിവസം നടന്‍ അനൂപ് മേനോനും ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരുന്നു. സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളിലൊന്ന് എന്നായിരുന്നു ചിത്രത്തെ അനൂപ് മേനോന്‍ വിശേഷിപ്പിച്ചത്.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

Recommended Video

Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

മികച്ച പ്രതികരണങ്ങളാണ് ഒടിടി റിലീസിന് ശേഷവും ചിത്രത്തിന് ലഭിക്കുന്നത്. തരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. പദ്മ ഉദയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനായകന്‍, ഷെയ്ന്‍ ടോം ചാക്കോ, ധന്യ അനന്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സൈബര്‍ പോലീസിന്റെ അന്വേഷണങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X